ഷൂ നക്കുന്ന സവര്‍ക്കറുടെ ചിത്രം;സംഘപരിവാറിനെ വീണ്ടും ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍,സനാതന ധര്‍മ്മ വിവാദത്തില്‍ കൂട്ടയടി നടക്കുമ്പോള്‍ അടുത്ത പ്രകോപനം,ഡിഎംകെയും-ബിജെപിയും നേര്‍ക്കുനേര്‍,ഉദയനിധിക്കെതിരെ പൊട്ടിത്തെറിച്ച് അണ്ണാമലൈ രംഗത്ത്

സനാതന ധര്‍മ്മത്തില്‍ തമിഴ്‌നാട്ടില്‍ കൂട്ടയടി നടക്കുമ്പോള്‍ സംഘപരിവാറിനെ വീണ്ടും ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. സവര്‍ക്കറെ ആക്ഷേപിച്ചാണ് ഉദയനിധിയുടെ നീക്കമെന്ന് കലിയിളകി സംഘപരിവാര്‍. ഉദയനിധി സ്റ്റാലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതേ ചടങ്ങില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിനെതിരെയും ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഈ മാസം 2നാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതേ ചടങ്ങില്‍ 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ സംഭാവന' എന്ന പുസ്തകം ഉദയനിധി പ്രകാശനം ചെയ്തിരുന്നു. വലിയ പുസ്തകമാണെങ്കിലും രണ്ടു പേജ് ഒഴികെയെല്ലാം ശൂന്യമാണിതില്‍. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങള്‍ മാത്രമാണു പുസ്തകത്തിലുള്ളത്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെയാണു തോക്ക് സൂചിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആര്‍എസ്എസ് ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ശൂന്യമായ പേജുകളെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. കോണ്‍ക്ലേവ് നടത്തിയ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറമാണ് പുസ്തകം പുറത്തിറക്കാനുള്ള ആശയം രൂപീകരിച്ചത്. പുസ്തകത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഉദയനിധി അതിരു കടക്കുന്നുവെന്ന് രോഷത്തോടെ ബിജെപി. തമിഴകത്ത് ഡിഎംകെയും ബിജെപിയും പോര് തുടങ്ങി. ഉദയനിധിക്ക് നേരെ അയോദ്ധ്യ സന്യാസി കൊലവിളി നടത്തിയതും അതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ ഉദയനിധി മറുപടി കൊടുത്തതും എല്ലാം കൂടി കൂട്ടയടി നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ പുസ്തക പ്രകാശനം. ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ചടങ്ങില്‍ മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരെ വിവിധ സ്ഥലങ്ങളില്‍ ഉദയനിധിക്കെതിരെ പരാതി ഉയര്‍ന്നു. യുപിലെ റാംപുര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇതിനിടെ സനാതന ധര്‍മം സംബന്ധിയായ പ്രചാരണം വലിയ വിവാദമായതിന് പിന്നാലെ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ തന്റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്.
വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ആയുധമായാണ് അവര്‍ കാണുന്നത്. എന്നാല്‍ അത്ഭുതമുണ്ടാക്കുന്ന വസ്തുതയെന്നത് അമിത്ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി നടപടി വേണമെന്ന് ആവശ്യപ്പെടുന്നതാണ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസിന് പോകേണ്ടത് താനാണെന്നിരിക്കെയാണ് ഇതെന്നതാണ് വസ്തുത. എന്നാല്‍ അതിജീവനത്തിന് വേണ്ടിയുള്ള അവരുടെ ശ്രമമാണ് ഇതെന്ന് താന്‍ തിരിച്ചറിയുന്നു. വേറെ ഒരു രീതിയിലും അതിജീവിക്കാന്‍ അറിയാത്ത സ്ഥിതിയാണ് അവര്‍ക്കുള്ളതെന്നതിനാല്‍ വ്യാജ പ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുന്നില്ല. ഡിഎംകെ ഒരു മതത്തിനും എതിരല്ലെന്നും ഉദയനിധി പറഞ്ഞു.
https://www.facebook.com/Malayalivartha