ബിജെപിക്ക് വോട്ടു കിട്ടിയിട്ടില്ല; അവരുടെ പെട്ടി കാലിയാണ്; അത് എങ്ങോട്ടു പോയി? ഇതുവരെയുള്ള വോട്ടുനില നോക്കിയാൽ, ഞങ്ങൾക്കു വോട്ട് ഞങ്ങൾക്കു തന്നെ കിട്ടിയിട്ടുണ്ട്; തുറന്നടിച്ച് ഇ.പി.ജയരാജൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയം കൊയ്തിരിക്കുകയാണ്. വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് അദ്ദേഹം നേടിയിരിക്കുന്നത്. ജയിക്ക് സി തോമസ് മൂന്നാമതും തോൽവി ഏറ്റു വാങ്ങിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് കനത്ത തോല്‍വിയായി. പുതുപ്പള്ളിയില്‍ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.
എന്നാൽ ഇപ്പോൾ ഇതാ പുതുപ്പള്ളി വോട്ടെണ്ണൽ കഴിയാറാകുമ്പോൾ എൽഡിഎഫ് കൺവീനർ പ്രതികരണവുമായിയോ രംഗത്ത് വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയത്തിലേക്കു കുതിക്കുമ്പോൾ, തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജൻ പറഞ്ഞു . അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചിരിക്കുകയാണ് . ഇടതുപക്ഷത്തിന്റെ വോട്ട് ജെയ്‌ക് സി.തോമസിനു തന്നെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹംവ്യക്തമാക്കി .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘‘ഇപ്പോൾ വന്നിരിക്കുന്ന ഫലം വച്ചു നോക്കിയാൽ ബിജെപിക്ക് വോട്ടില്ല. അത് എങ്ങോട്ടു പോയി? അവർക്ക് പുതുപ്പള്ളിയിൽ ഉള്ള വോട്ടു പോലും കിട്ടിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടു പോലും ഇത്തവണ കാണുന്നില്ല.
നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ. ബിജെപിക്ക് വോട്ടു കിട്ടിയിട്ടില്ല. അവരുടെ പെട്ടി കാലിയാണ്. അത് എങ്ങോട്ടു പോയി? ഇതുവരെയുള്ള വോട്ടുനില നോക്കിയാൽ, ഞങ്ങൾക്കു വോട്ട് ഞങ്ങൾക്കു തന്നെ കിട്ടിയിട്ടുണ്ട്.’ – ജയരാജൻ പറഞ്ഞു .
https://www.facebook.com/Malayalivartha