സി.പി.എം-ന്റെ പരമ്പരാഗത വോട്ടിംഗ് അടിത്തറയിൽ ഗണ്യമായ വിള്ളൽ ഉണ്ടായിരിക്കുന്നു; എഴര വർഷത്തെ ദുർഭരണത്തിന്റെ ഫലമായി പാർട്ടി വല്ലാത്ത ജീർണ്ണിച്ചിരിക്കുകയാണ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതായി; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിലൂടെ എൽഡിഎഫ് സർക്കാരിന്റെ മരണമണി മുഴങ്ങുകയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത് .
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സി.പി.എം-ന്റെ പരമ്പരാഗത വോട്ടിംഗ് അടിത്തറയിൽ ഗണ്യമായ വിള്ളൽ ഉണ്ടായിരിക്കുന്നു. എഴര വർഷത്തെ ദുർഭരണത്തിന്റെ ഫലമായി പാർട്ടി വല്ലാത്ത ജീർണ്ണിച്ചിരിക്കുകയാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതായി.
പുതുപ്പള്ളി വിജയത്തിൽ കോൺഗ്രസ് നേതാക്കൾ ഒട്ടും അഹങ്കരിക്കരുത്. നേതാക്കൾ തൻ പ്രമാണിത്വം അവസാനിപ്പിച്ചും പ്രവർത്തകർ ഗ്രൂപ്പു വൈര്യം മറന്നും ഒറ്റക്കെട്ടായി നീങ്ങിയാൽ മാത്രമേ ലോക്സഭ, നിയമസഭ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും മുന്നണിക്കും ശക്തമായ തിരിച്ചു വരവ് സാദ്ധ്യമാവുകയുള്ളൂ. പുതുപ്പള്ളിയിലെ ഒരുമയുടെ വിജയം അനുഭവ പാഠമാക്കണം.
പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടി തരംഗവും സർക്കാർ വിരുദ്ധ വികാരവും ഒരു പോലെ അലയടിച്ചുയർന്നു. കടുത്ത മഴയെ തുടർന്ന് പ്രതീക്ഷിച്ചതിനു വിരുദ്ധമായി പോളിംഗിൽ ഗണ്യമായ കുറവുണ്ടായിരുന്നില്ലെങ്കിൽ ചാണ്ടി ഉമ്മന് അര ലക്ഷത്തോളം ഭൂരിപക്ഷം ലഭിക്കുമായിരുന്നു.
https://www.facebook.com/Malayalivartha