Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ അഴിച്ചു പണിയാനുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് സിപിഎം കടന്നിരിക്കുകയണ്. മന്ത്രിമാരുട പ്രവര്‍ത്തനത്തിലും കഴിവിലും വേണ്ടത്ര മതിപ്പില്ലാത്തതാണ് കാരണമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ചില സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്നാണുയരുന്ന ആക്ഷേപം

10 SEPTEMBER 2023 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ അഴിച്ചു പണിയാനുള്ള അന്തിമ തീരുമാനത്തിലേയ്ക്ക് സിപിഎം കടന്നിരിക്കുകയണ്. മന്ത്രിമാരുട പ്രവര്‍ത്തനത്തിലും കഴിവിലും വേണ്ടത്ര മതിപ്പില്ലാത്തതാണ് കാരണമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ചില സമുദായങ്ങളെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്നാണുയരുന്ന ആക്ഷേപം.
 സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുക്കമാണെന്ന് എ.എന്‍.ഷംസീര്‍ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം്. ഷംസീറിന്റെ രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളരെ ശക്തമാണ്.  എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഷംസീറിന്റെ അറിയിപ്പ് പുറത്തിറങ്ങിയതോടെ രാജി അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയിരിക്കുകയാണ്.

പുതുപ്പള്ളി ഉപതരിഞ്ഞെടുപ്പില്‍ ജയിക്കില്ലായെന്നുറപ്പുണ്ടായിരുന്നെങ്കിലും ഗതികെട്ട തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. അതുമാത്രവുമല്ല പാര്‍ട്ടി വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായത് സിപിഎമ്മിനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം പിണറായി വിജയനെതിരെയുള്ള പ്രതിഷേധ വോട്ടുകളാണ് യുഡിഎഫിലേയ്ക്ക് പോയതെന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മുച്ചൂടും മുടിച്ച ഒരു ഭരണത്തിന് ജനകീയ പിന്‍തുണ ആര്‍ജ്ജിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും സിപിഎം തന്നെ വിലയിരുത്തുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ഷംസീറിന്റെ രാജിയോടെ മന്ത്രി സഭ പുനസംഘടനയുമുണ്ടാകുമെന്ന് കരുതുന്നുണ്ട്.

ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്.

2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ എം എല്‍ എ ആയ ഷംസിര്‍ മന്ത്രി കസേരയില്‍ എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഷംസിറിനെ വെട്ടി ആദ്യമായി എം.എല്‍.എ ആയ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കുകയായിരുന്നു പിണറായി ചെയ്തത്.
തുടര്‍ന്ന് എല്‍.ഡി.എഫ് എം എല്‍ എ മാരുടെ യോഗങ്ങളില്‍ റിയാസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഷംസിര്‍ അഴിച്ചു വിട്ടിരുന്നു. അവസാന നാളുകളില്‍ കൊടിയേരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിണറായി ഷംസീറിനെ സ്പീക്കര്‍ ആക്കുകയായിരുന്നു. സ്പീക്കര്‍ കസേരയില്‍ പുതിയ മുഖവുമായി ഷംസീര്‍ ശോഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. നിഷ്പക്ഷനായ സ്പീക്കര്‍ എന്ന പേര്‍ ഷംസീറിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഷംസീര്‍ ചിരിച്ചു കൊണ്ടിരിക്കുന്നത് പിണറായിക്ക് സഹിച്ചില്ല. സ്പീക്കറെ പിണറായി വിരട്ടിയതോടെ നിക്ഷ്പക്ഷ സ്പീക്കര്‍ സ്ഥാനം ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐ നിലവാരത്തിലേക്ക് ഷംസീര്‍ എത്തിയെന്നെതും കേരളം കണ്ടതാണ്.

ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരംഭിച്ചതോടെ കാഴ്ചക്കാരന്റെ റോളിലായി ഷംസിര്‍. സഭ സമ്മേളനങ്ങള്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് സാക്ഷിയായി. സമ്മേളനം നിയന്ത്രിക്കാനാവാതെ പല ഘട്ടങ്ങളിലും വെട്ടി ചുരുക്കി ഷംസീര്‍ രക്ഷപ്പെട്ടു. ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കി. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമ ജപ ഘോഷ യാത്ര നടന്നു. ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഷംസീര്‍ മുഖവിലക്ക് എടുത്തില്ല.ഷംസീറിനെ സിപിഎം നേതാക്കളാരും തള്ളിപ്പറഞ്ഞതുമില്ല. എന്നാല്‍ ഷംസീറിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ സമരം നടത്തുമെന്ന് എന്‍ എസ് എസും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് ബിജെപിയ്ക്ക് പിന്‍തുണ് പ്രഖ്യാപിച്ചെന്ന വ്യ്ജപ്രചരണവും പൊട്ടിപുറപ്പെട്ടത്. മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാനെ ആരുമറിയാതെ മാറ്റിയതും പിന്നീട് കെ.ബി.ഗണേശ് കുമാറിന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ തിരുത്തല്‍ നടപടിയ്ക്ക് തയ്യാറായിട്ടും എന്‍ എസ് എസ് അടുപ്പത്തിലാവാന്‍ കൂട്ടാക്കിയില്ല.

കെ.ബി,ഗണേശ്കുമാറിന് വാഗ്ദാനം ചെയ്ത മന്ത്രിപദവും സിപിഎം മനപ്പൂര്‍വ്വം അവഗണിച്ചിരുന്നു. എന്നാല്‍ പുനസംഘടനയില്‍ ഗണേശ് മന്ത്രി സ്ഥാനത്തേയ്ക്ക് വരാനുളള സാധ്യതയുമേറെയാണ്. സര്‍ക്കാരിനെതിരെ നില്‍ക്കുന്ന നായര്‍ സമുദായത്തെ കൂടെ കൂട്ടാനുളള തന്ത്രങ്ങള്‍ നടത്തിയില്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് നന്നായി അറിയാവുന്നതാണ്.ഏറ്റവും ഒടുവില്‍ നിയമസഭ ജീവനക്കാര്‍ക്ക് ഷംസിര്‍ നടത്തിയ ഓണസദ്യയും പാളിയത് പിടിപ്പകേടിന്റെ മറ്റാരുദാഹരണമായി മാറി.ഭക്ഷണം തികയാതെ വന്നത് വന്‍ ചര്‍ച്ചയായി . ഓണസദ്യക്ക് ക്വട്ടേഷന്‍ ലഭിച്ചത് ആര്‍എസ്എസ് കാരനായത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വച്ചു. നിയമസഭയിലെ പശുക്കളെയും 28 ഓളം ഉപയോഗ ശൂന്യമായ വസ്തുക്കളും ഇക്കാലയളവില്‍ ഷംസീര്‍ ലേലം ചെയ്തു. പുതിയ ഇന്നോവ ക്രിസ്റ്റ അടുത്തിടെയാണ് ഷംസീറിന് വേണ്ടി വാങ്ങിയത്. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഷംസീറിന്റെ ഒരു വര്‍ഷത്തെ സ്പീക്കര്‍ കാലം.

 നവംബറില്‍ തന്നെ മന്ത്രിസഭ പുന:സംഘടന ഉണ്ടാകുമെന്നാണ് കരുതുന്നത്.. മന്ത്രികസേരയില്‍ ചാടാന്‍ വേണ്ടിയാണ് ഷംസീര്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നതെന്ന അഭ്യൂഹവും ശക്തമാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (10 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (10 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (10 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (11 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (12 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (13 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (13 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (13 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (13 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (13 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (13 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (13 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (14 hours ago)

Malayali Vartha Recommends