പാര്‍ട്ടിയിലും ഭരണത്തിലും ഏകാധിപതിയാകാന്‍ പിണറായി വിജയന് ഊര്‍ജ്ജവും സാഹചര്യവുമൊരുക്കിയത് സോളാര്‍ കേസില്‍ കെട്ടിപൊക്കിയ അഴിമതി കഥകളായിരുന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന് പ്രതിസന്ധിയുയരുമ്പോഴെല്ലാം സോളാര്‍ കേസുമായി ബന്ധപ്പെട്ട ഓരോ വിവാദങ്ങള്‍ ഉയര്‍ന്നു വരും. എല്ലിന്‍ കഷ്ണം കിട്ടിയ നായക്കൂട്ടിയെ പോലെ നേതാക്കളെല്ലാം അതിന്റെ പിന്നാലെ പായുകയാണ് പതിവ്

സോളാര്‍ കേസിന്റെ പിന്‍ബലം കൊണ്ടു മാത്രം അധികാരത്തിലേറിയ സിപിഎമ്മിന് കോണ്‍ഗ്രസിനെയും ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിയെ തകര്‍ക്കാനും സോളാര്‍ കേസ് നിലനിറുത്തേണ്ട ആവശ്യകതയുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് മുതല്‍ സിബി ഐ വരെയുള്ള അന്വേഷണ ഏജന്‍സികളെ മാറിമാറി സമീപിച്ച് സോളാര്‍ വിവാദം ലൈവായി നിറുത്താന്‍ സിപിഎം തന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലൈവായി നിറുത്തേണ്ടത് പിണറായി വിജയന്റെ ആവശ്യവുമായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും ഏകാധിപതിയാകാന്‍ പിണറായി വിജയന് ഊര്‍ജ്ജവും സാഹചര്യവുമൊരുക്കിയത് സോളാര്‍ കേസില്‍ കെട്ടിപൊക്കിയ അഴിമതി കഥകളായിരുന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന് പ്രതിസന്ധിയുയരുമ്പോഴെല്ലാം സോളാര്‍ കേസുമായി ബന്ധപ്പെട്ട ഓരോ വിവാദങ്ങള്‍ ഉയര്‍ന്നു വരും. എല്ലിന്‍ കഷ്ണം കിട്ടിയ നായക്കൂട്ടിയെ പോലെ നേതാക്കളെല്ലാം അതിന്റെ പിന്നാലെ പായുകയാണ് പതിവ് . അതൊടെ പാര്‍ട്ടിയില്‍ ഉയരുന്ന വിവാദങ്ങള്‍ കെട്ടടങ്ങുകയും ചെയ്യുകയാണ് പതിവ്. ഇതേ രീതി തന്നെയാണ് മുഖ്യമന്ത്രിയായതു മുതല്‍ അദ്ദേഹം തുടര്‍ന്നു വരുന്നതെന്ന ആരോപണവും ശക്തമാണ്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ മൂന്നാം നാള്‍ സോളാര്‍ക്കേസിലെ പ്രതിയ്ക്ക് പിണറായി വിജയനെ കാണാന്‍ അവസരം നല്കിയതെന്തിന് എന്ന ചോദ്യമാണ് ഇപ്പോള്‍ കേരളം ചോദിക്കുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് ദല്ലാള്‍ നന്ദകുമാര്‍ അവസരമൊരുക്കി നല്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കള്‍ ആരൊക്ക. അതിനുമപ്പുറം കോണ്‍ഗ്രസിന് നേതൃത്വത്തില്‍ നിന്ന് ആരെങ്കിലുമുണ്ടായിരുന്നോ ഇതിന് പിന്നില്‍ എന്നതും അന്വേഷണ വിധേയമാകണം. എനിക്ക് ഉമ്മന്‍ചാണ്ടി പിത്യതുല്യനെന്ന് നിരവധി തവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സങ്കോചമില്ലാതെ തുറന്നടിച്ച പരാതിക്കാരി പെട്ടെന്നൊരു ദിവസം അദ്ദേഹം ലൈംഗീകമായി പീഡിപ്പിച്ചു എന്നൊരു കത്തുമായി പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ പിണറായി വിജയന് എന്തെങ്കിലും പങ്കുണ്ടോ. ആരോപണം കത്തുകളായി മാറുകയും തൊട്ടടുത്ത ദിവസം തന്നെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തത് കേരളം മറന്നിട്ടില്ല. സാമാന്യ രാഷട്രീയ മര്യാദ പോലും പാലിക്കാതെ സിപിഎം ഇത്രയധികം തരംതാഴ്ന്നു പോയല്ലോയെന്ന് പറഞ്ഞാലും മതിയാകില്ല.
പിണറായി വിജയന്‍ പരാതിക്കാരിയില്‍ നിന്നും എഴുതി വാങ്ങിയ കത്തുകളിലൂടെ വിളിച്ചു വരുത്തിയ സിബി ഐ തന്നെ ഇപ്പോള്‍ പറയുന്നു ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശക്തമായ ഗൂഡാലോചന നടന്നു വെന്ന്. അധികാരത്തിലെത്താന്‍ എന്തു നെറികെട്ട കളിയ്ക്കും തയ്യാറാണ് തങ്ങളെന്ന് സിപിഎം ാെന്നു കൂടെ തെളിയിച്ചിരിക്കുകയാണ്. വിളിച്ചു വരുത്തിയ സിബി ഐ തന്നെ നേര് വെളിപ്പെടുത്തിയിരിക്കുന്നു. ഇനി ഗൂഡാലോചനക്കാരെ കണ്ടെത്താനാകും അടുത്ത അന്വേഷണം. സിബി ഐ യുടെ ഈ കണ്ടെത്തലും കേന്ദ്രത്തിന്റെ സ്വാധീനം കൊണ്ട് കെട്ടച്ചമച്ചതാണെന്ന് സിപിഎം പറായതിരിക്കില്ല. നാണക്കേട്, നെറികേട്, വഞ്ചന, ചതി എന്നൊക്കെ പറഞ്ഞാലും തീരാത്തത്ര കളങ്കമാണ് ഈ ഗൂഡാലോചനക്കാര്‍ ചെയ്തിരിക്കുന്നത്. കേരളമേ ലജ്ജിക്കൂ എന്നേ പറയാനാകൂ.
സോളര്‍ പീഡനക്കേസിലെ പരാതിക്കാരി എഴുതിയ കത്തില്‍ യഥാര്‍ഥത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നു കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ ബന്ധുവും കേരള കോണ്‍ഗ്രസ്ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശരണ്യ മനോജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വിഷയം നിയമസഭയില്‍ അടക്കം പ്രതിപക്ഷം ചര്‍ച്ചയാക്കും. പുതുപ്പള്ളിയില്‍ ജയിച്ച ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ ഏറുന്ന അതേ ദിവസം തന്നെയാണ് ഉമ്മന്‍ ചാണ്ടി വിഷയവും സഭയില്‍ എത്തുന്നത്. പുതുപ്പള്ളി പരാജയത്തില്‍ അടിപതറിയിരിക്കുന്ന ഭരണപക്ഷത്തെ പ്രഹരിക്കാന്‍ പ്രതിപക്ഷത്തിനു വീണുകിട്ടിയ അധിക ആയുധമാണു സോളര്‍ ഗൂഢാലോചനയെന്ന് വ്യക്തം.
ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ ഇപ്പോഴത്തെ ഭരണപക്ഷത്തെ ചിലര്‍ ഇടപെട്ടതായി വിവരമുണ്ടെന്ന് മനോജ് കുമാര്‍ പറയുന്നു. ആരുടെയും പേര് പറയുന്നില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പി.സി.ജോര്‍ജും രംഗത്തെത്തി. പിണറായി പറഞ്ഞിട്ടാണു പരാതിക്കാരി തന്നെ കാണാന്‍ വന്നതെന്നു കരുതുന്നതായും പറഞ്ഞു.ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് പി.സി. ജോര്‍ജും ആരോപിക്കുന്നു.
സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇതു സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും കോണ്‍ഗ്രസും ചര്‍ച്ച സജീവമാക്കുന്നുവെന്നതാണ് വസ്തുത. നിയമസഭാ സമ്മേളനത്തില്‍ ഗൂഢാലോചനയിന്മേലുള്ള അന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവരാനാണു പ്രതിപക്ഷ നീക്കം. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടതു വ്യക്തമായ സൂചനയായിമാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha