ഗണേഷ് കുമാറിനെപ്പോലെ അവസരത്തിനനുസരിച്ച് മാറിക്കളിക്കാനറിയില്ല; 2014 ഫെബ്രുവരി 21ന് ശേഷം തന്നെ ജയിലിൽ നിന്ന് നേരിട്ട് കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം തടവിൽ വയ്ക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് പറയട്ടെ; പരാതിക്കാരിയുടെ ആ വാക്കുകൾ

ഒരു ഇടവേളയ്‌ക്കു ശേഷം സോളാർ ലൈംഗികാരോപണക്കേസ് വീണ്ടും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്. ഇപ്പോൾ ഇതാ സോളാർ കേസിലെ പരാതിക്കാരിയുടെ വാക്കുകൾ വളരെ ശ്രദ്ധേയമാകുകയാണ്. ഗണേഷ് കുമാറിനെപ്പോലെ അവസരത്തിനനുസരിച്ച് മാറിക്കളിക്കാനറിയില്ല എന്ന് പരാതിക്കാരി പറഞ്ഞിട്ടുണ്ട്.
2014 ഫെബ്രുവരി 21ന് ശേഷം തന്നെ ജയിലിൽ നിന്ന് നേരിട്ട് കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം തടവിൽ വയ്ക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് പറയട്ടെ. തനിക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ല . താനാണ് ഇപ്പോഴും വേട്ടയാടപ്പെടുന്നതെന്നും പരാതിക്കാരി പ്രതികരിച്ചിരുന്നു.
യു ഡി എഫിനെ തന്നെ വെട്ടിലാക്കുന്ന ആരോപണങ്ങൾ ആണ് പരാതിക്കാരി ആവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരത്ത് വിവിധ രോഗങ്ങൾക്ക് ചികിത്സയിലാണ് പരാതിക്കാരി. സോളാർ കേസ് കെട്ടുകഥയാണോയെന്ന് കോൺഗ്രസ് നേതാക്കളാണ് പറയയേണ്ടതെന്ന് പരാതിക്കാരി പ്രതികരിച്ചു. കേസിൽ രാഷ്ട്രീയം കലർത്തിയത് കോൺഗ്രസ് നേതാക്കളാണ് എന്നും അവർ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. .
അവരുടെ ഗ്രൂപ്പ് കളികളോടനുബന്ധിച്ച് അധികാര കൈമാറ്റത്തിന്റെ വടം വലിക്കകത്ത് തന്നെ പിടിച്ചിടുകയായിരുന്നുവെന്നും പരാതിക്കാരി നേരത്തെ പ്രതികരിച്ചിട്ടുണ്ടായിരുന്നു. 2011ൽ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ പ്രധാനപ്പെട്ട ചുമതലകൾ വീതം വയ്ക്കാൻ എഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ സമവായമുണ്ടായിരുന്നു.ഉമ്മൻചാണ്ടി അതിന് വഴങ്ങിയില്ല ഇതോടെയാണ് സോളാർ കേസുണ്ടാകുന്നത് എന്നാണ് പരാതിക്കാരി പറയുന്നത്.
https://www.facebook.com/Malayalivartha