കത്ത് സംബന്ധിച്ച് പിണറായി വിജയനുമായി ചർച്ച ചെയ്തിരുന്നു; പിണറായിയെ കണ്ടത് എകെജി സെൻറിന്റെ മുന്നിലുള്ള ഫ്ലാറ്റിൽ വച്ചാണ്; 25 പേജുള്ള കത്താണ് ഒറിജിനൽ എന്നാണ് തൻറെ വിശ്വാസം; കത്ത് വിഎസിനെ കാണിച്ചിരുന്നു; വിഎസ് കത്ത് മുഴുവൻ വായിച്ചിരുന്നു; സോളാർ കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

സോളാർ കേസുമായി ബന്ധപ്പെട്ടു ചില പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തനിക്കെതിരായ രണ്ടു സിബിഐ അന്വേഷണവും റഫർ ചെയ്ത അവസാനിപ്പിച്ചതാണ്. താൻ കത്ത് കൈമാറിയത് പണം നൽകി അല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നേരെയുണ്ടാകുന്ന ആരോപണം തെറ്റാണ് . 50 ലക്ഷം വാങ്ങി ഒരു ചാനലും കത്ത് വാങ്ങില്ല .
ഒരു മൊഴിയിലും താൻ അങ്ങനെ പറഞ്ഞിട്ടില്ല ജോഷി കുര്യൻ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ടു ഉറപ്പാക്കിയ ശേഷമാണ്. കത്ത് സംബന്ധിച്ച് പിണറായി വിജയനുമായി ചർച്ച ചെയ്തിരുന്നു. പിണറായിയെ കണ്ടത് എകെജി സെൻറിന്റെ മുന്നിലുള്ള ഫ്ലാറ്റിൽ വച്ചാണ് 25 പേജുള്ള കത്താണ് ഒറിജിനൽ എന്നാണ് തൻറെ വിശ്വാസം. കത്ത് വിഎസിനെ കാണിച്ചിരുന്നു. വിഎസ് കത്ത് മുഴുവൻ വായിച്ചിരുന്നു.
കടക്ക് പുറത്ത് നിന്ന് പിണറായി തന്നോട് പറഞ്ഞിട്ടില്ല. ലാവലിൻ കേസുമായി ബന്ധപ്പെട്ട് താനും പിണറായിയും തമ്മിൽ പ്രശ്നമുണ്ടായിരുന്നു . ശരണ്യ മനോജിന്റെ സാമ്പത്തിക ആരോപണം പുകമറ സൃഷ്ടിക്കാനാണ്. കത്തിന്റെ ഒറിജിനൽ ആണ് ഒരു സ്വകാര്യ ചാനലിന് കൈമാറിയത് . ഗണേഷ് കുമാർ തന്നോട് ശത്രുത മനോഭാവമുള്ളയാളെന്നും നന്ദകുമാർ പ്രതികരിച്ചിരിക്കുകയാണ്.
.ഒരു രൂപ പോലും വാങ്ങാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നൽകിയത്. അതിജീവിതയ്ക്ക് 1.25 ലക്ഷം നൽകിയാണ് കത്ത് താന്‍ വാങ്ങിയതെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി. 2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും. രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ഈ കേസ് കലാപത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ടി ജി നന്ദകുമാർ പറഞ്ഞു .
2011 മുതൽ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് തന്നോട് അവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെവെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തിയിരിക്കുകയാണ്. കത്ത് പുറത്ത് വിടാൻ ഒരു നേതാവ് സമ്മർദ്ദം ചെലുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha