മുൻ മന്ത്രി എ.സി.മൊയ്ദീൻ, മുൻ എം.പി പി.കെ ബിജു ഇവരെയെല്ലാം രക്ഷപ്പെടുത്തി ചില വ്യക്തികൾ നടത്തിയ തട്ടിപ്പ് ആയി ചിത്രീകരിക്കാൻ ആണ് ശ്രമം നടക്കുന്നത്; കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞ് നടന്ന കൊള്ളയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞ് നടന്ന കൊള്ളയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുൻ മന്ത്രി എ.സി.മൊയ്ദീൻ, മുൻ എം.പി പി.കെ ബിജു ഇവരെയെല്ലാം രക്ഷപ്പെടുത്തി ചില വ്യക്തികൾ നടത്തിയ തട്ടിപ്പ് ആയി ചിത്രീകരിക്കാൻ ആണ് ശ്രമം നടക്കുന്നത്.
ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തി എൻഫോഴ്സ്മെൻ്റ് ഡയക്ടറേറ്റ് അന്വേഷണവുമായി സിപിഎം സഹകരിക്കണം എന്നും കേന്ദ്രമന്ത്രി തൃശൂരിൽ ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ ഇടപെടൽ ഉണ്ടാകണം. വഞ്ചിക്കപ്പെട്ടവരോട് ഒരു സഹതാപവും ഇല്ലാത്ത സമീപനം ആണ് പാർട്ടി സ്വീകരിക്കുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
കാര്യക്ഷമതയുടെ പേരിൽ ആണ് മന്ത്രിസഭയിൽ പിണറായി വിജയൻ അഴിച്ച് പണിക്ക് ഒരുങ്ങുന്നത് എങ്കിൽ ആദ്യം അദ്ദേഹം തന്നെ മാറി നിൽക്കണം. രണ്ടര കൊല്ലം ഒരു മന്ത്രി അടുത്ത രണ്ടര കൊല്ലം മറ്റൊരു മന്ത്രി എന്നത് തട്ടിപ്പ് ആണ്. ആദ്യം ഒരാൾ ഖജനാവിൽ കൈയിട്ട് വാരിയ ശേഷം അടുത്ത ആൾക്ക് ഒഴിഞ്ഞ് കൊടുക്കുന്ന രീതി ആണ് ഇവിടെ കാണുന്നത് എന്നും മന്ത്രി പ്രതികരിച്ചു. പാർട്ടി പറയുന്ന സ്ഥലത്ത് ഒപ്പിട്ട കൊടുക്കുന്ന മന്ത്രിമാരെ മാറ്റിയിട്ട് ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല എന്നും വി.മുരളീധരൻ പറഞ്ഞു .
https://www.facebook.com/Malayalivartha