ഒരു മുഖ്യമന്ത്രി എങ്ങനെയാവണം എന്നു കണ്ടു പഠിക്കേണ്ട ഒരു സര്‍വ്വകലാശാല തന്നെയാണ് പിണറായി വിജയന്‍. അഴിമതി ആരോപണങ്ങള്‍ക്കും സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കും എങ്ങും തൊടാതെ മറുപടി പറഞ്ഞൊഴിയുന്നതിന് കഴിവ് അപാരം എന്നു പറയാതിരിക്കാനാവില്ല

പക്ഷേ ഒന്നും നടന്നില്ല. സ്ഥിരം ഗീര്‍വാണങ്ങളും സര്‍ക്കാര്‍ ഗൗരവ്വമായി കാണുന്നുവെന്ന പതിവു പല്ലവികളും ഒഴിച്ചാല്‍ കേരളം കാത്തിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയൊന്നും ലഭിച്ചില്ല. ഇനി കുറേ കാലം മാധ്യമങ്ങളെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്ന അവസ്ഥയുണ്ടാക്കി. തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എ.സി.മൊയ്തീന്‍ ഇഡി വലയില്‍ കുടുങ്ങി കിടക്കുന്നു. സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ ഇഡി ഓരോന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. എന്നിട്ടും പറയുകയാണ് സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്. പകലിനെ രാത്രിയാണെന്ന് പറഞ്ഞാല്‍ പോലും പച്ചതൊടാതെ വിഴുങ്ങുന്ന സ്വന്തം അണികള്‍ക്ക് പോലും മുഖ്യന്റെ വാക്കുകള്‍ വിശ്വാസമായില്ലെന്ന് വ്യക്തമാണ്.
സിബി ഐ അന്വേഷിച്ചു കണ്ടെത്തിയ സോളാര്‍ കേസിലെ കള്ളക്കളികളെല്ലാം ഉമ്മന്‍ചാണ്ടിയേയാണ് ബാധിയ്ക്കുകയെന്ന മുഖ്യന്റെ പക്ഷം . സോളാര്‍ ഗൂഡാലോചന നടത്തി വ്യാജ കത്തു തയ്യാറാക്കിയ ഗണേശ് കുമാറോ, സിപിഎം നേതാക്കളോ അദ്ദേഹത്തിന്റെ കണ്ണില്‍ തെറ്റുകാരല്ല. സോളാര്‍ പരാതിക്കാരിയോട് ഉമ്മന്‍ചാണ്ടി ലൈംഗീക അതിക്രമം നടത്തിയെന്ന് മുക്കിലും മൂലയിലും പ്രസംഗിച്ചു നടന്നത് പത്തൊന്‍പത് പേജു വരുന്ന ഒരു കത്തിന്റെ പേരിലാണ്. ആ കത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളവായിരുന്നെന്ന് സിബി ഐ പൂര്‍ണ്ണ തെളിവോടെയാണ കണ്ടെത്തിയത്. എന്നിട്ടും പറയുന്നത് ആ ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും പങ്കുണ്ടെന്നാണ്. അതേസമയം മകള്‍ വീണ വിജയനെ ചേര്‍ത്തു നിറുത്താനും അദ്ദേഹം മറന്നില്ല.
മാസപ്പടിയും, സ്വര്‍ണ്ണക്കടത്തും, ബാങ്ക് ത്ട്ടിപ്പും ഒന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന തരത്തില്‍ എല്ലാത്തിനും കാരണവരുടെ ഭാവത്തില്‍ മറുപടി നല്കയെങ്കിലും പിണറായി വിജയന്‍ എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനും മറന്നില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹമുണ്ടാക്കിയതെന്ന തരത്തിലാണ് പിണറായി മറുപടി നല്കിയത്. സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ മരിക്കുവോളം വേട്ടായാടിയിട്ടും മതിവരാതെ അദ്ദേഹത്തിന്റെ മരണശേഷം ആ ഗുഡാലോചനയും അദ്ദേഹത്തിന്റെ തലയില്‍ തന്നെ കെട്ടിവെയ്ക്കുകയാണ്. മാധ്യമങ്ങളുടെ ഒരു ഡസന്‍ ചോദ്യങ്ങളില്‍ ഒന്നിനു പോലും വ്യക്തമായ മറുപടി നല്കാതെ , പിണറായി വിജയനെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പറഞ്ഞ് തടിതപ്പുകയാണുണ്ടായത്.
ഇന്‍കംടാക്‌സ് പറയുന്ന പി.വി എന്ന ചുരുക്കപ്പേര് തനിക്ക് മാത്രമല്ല ഉള്ളതെന്നും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടാകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ വാക്കുകേട്ട് മാധ്യമങ്ങള്‍ ഊഹിക്കുകയാണ്. നിയമപ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റിയിട്ടുണ്ട്. പിണറായി വിജയനെ അടിച്ചുതാഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതം എന്ന പല്ലവിയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല.
മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മാത്രമല്ല, എല്ലാവരുടെയും ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിട്ട് ചില ശക്തികള്‍ നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനെതിരെ നിയമ നടപടിയുടെ കാര്യം പറയേണ്ടത് അവരാണ്, താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന വ്യ്ക്തിയുടെ മകളായതിനാലാണ് സേവനം ചെയ്യാതെ മാസപ്പടി നല്കിയതെന്ന പരാമര്‍ശത്തെ അദ്ദേഹം അറിഞ്ഞതായി പോലും ഭാവിച്ചില്ല. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല എന്നു പറഞ്ഞ് മാധ്യമങ്ങളെ ചൂണ്ടു വിരലില്‍ നിറുത്തി. എന്താ അല്ലേ മുഖ്യന്റെ വാര്‍ത്ത സമ്മേളനം.
https://www.facebook.com/Malayalivartha