സര്‍ക്കാരിന് നിയന്ത്രണമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റുകളെയും സാധാരണക്കാരെയും കൊണ്ട പണം നിക്ഷേപിച്ച് ആ പണത്തെ സര്‍ക്കാര്‍ വായ്പയാക്കിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. കൈയ്യില്‍ കാശുള്ളവരെല്ലാം രാജ്യം വിടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്

പിച്ചച്ചട്ടിയുമായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കേണ്ടി വരുന്ന അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക നില എത്തിയിരിക്കുന്നത്. ഓണത്തിന് അവിടുന്നും ഇവിടുന്നും കടം വാങ്ങി കാര്യങ്ങള്‍ ഒപ്പിച്ചു. എന്നാല്‍ തുടര്‍ന്ന് കടം നല്കാമെന്ന് പറഞ്ഞ സ്ഥാപനങ്ങള്‍ കാലുമാറിയതോടെ പിന്നെയും ദാരിദ്ര്യത്തിലേയ്ക്ക് തന്നെയാണ് പോയികൊണ്ടിരിക്കുന്നത്. കടംവാങ്ങി വികസനം നടത്തി , അതില്‍ നിന്നും വരുമാനമുണ്ടാക്കി കടം വീട്ടുമെന്ന ഇ.പി.ജയരാജന്റെ സാമ്പത്തിക ശാസ്ത്രം കേട്ട് കേരളം ഞെട്ടിയിരിക്കുകയാണ്. നാളിതുവരെ കടംവാങ്ങി നടത്തിയ വികസനത്തില്‍ നിന്ന് എത്രരൂപ ലാഭമുണ്ടാക്കി കടം വീട്ടിയെന്നു കൂടി അദ്ദേഹം പറയുമെന്ന് കേരളം കരുതുന്നു. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പഞ്ചനക്ഷത്ര സൗകര്യങ്ങളും വാഹനങ്ങളും തയ്യാറാക്കുന്നതിനിടയില്‍ നെല്ല് നല്കിയ കര്‍ഷകന് പോലും പണം നല്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കടംവാങ്ങാവുന്നിടത്ത് നിന്നൊക്കെ പരമാവധി വാങ്ങി കഴിഞ്ഞു. ഇനി ഒരു രക്ഷയുമില്ല. കൂട്ടാവുന്നതും അല്ലാത്തതുമായി നികുതികളും പരമാവധി കൂട്ടികഴിഞ്ഞു. പോലീസിനെ പോലും വില്പന ചരക്കാക്കി മാറ്റി.
എന്നിട്ടും പിണറായി പറയുന്നത് അത്രവലിയ പ്രതിസന്ധിയില്ലെന്നാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേമനിധി ബോര്‍ഡുകളെ കൊള്ളയടിക്കാനുള്ള അവസാനത്തെ പദ്ധതി പോലും പൊളിഞ്ഞു പാളീസായി. ഇപ്പോഴത് നിക്ഷേപ സമാഹരണമാക്കിയിരിക്കുകയാണ്. നിക്ഷേപ സമാഹരണം പണക്കാരില്‍ നിന്നും നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. അതിനുള്ള കുറുക്കുവഴികളും ആലോചി്ച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന് നിയന്ത്രണമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റുകളെയും സാധാരണക്കാരെയും കൊണ്ട പണം നിക്ഷേപിച്ച് ആ പണത്തെ സര്‍ക്കാര്‍ വായ്പയാക്കിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. കൈയ്യില്‍ കാശുള്ളവരെല്ലാം രാജ്യം വിടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.
വരുംമാസങ്ങളിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും പരമാവധി നിക്ഷേപം സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ഒടുവിലത്തെ ശ്രമം. മാസങ്ങള്‍ക്കുള്ളില്‍ മടക്കി നല്‍കാമെന്ന ഉറപ്പിന്‍മേലാകും പണം വാങ്ങുക. ഇപ്പോഴുള്ള നിരക്കിനെക്കാള്‍ അര ശതമാനം അധികം പലിശ നല്‍കിയാകും പണം സമാഹരിക്കുക. ഓണം കഴിഞ്ഞതിനു പിന്നാലെ നേരിട്ട പ്രതിസന്ധി മറികടക്കാനാണ് മോട്ടര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 1,200 കോടിയും ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍നിന്ന് 500 കോടിയും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.ഈ പണം സമാഹരിക്കാനായി ബോര്‍ഡുകള്‍ 2 ബാങ്കുകളെ സമീപിച്ച് സ്ഥിരനിക്ഷേപ ഗാരന്റിയിന്‍മേല്‍ ഓവര്‍ ഡ്രാഫ്റ്റായി പണം ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കാമെന്നേറ്റ ബാങ്കുകള്‍ അവസാന നിമിഷം മലക്കം മറിഞ്ഞു. മുന്‍പൊരിക്കലും ബാങ്കുകള്‍ ഇത്തരത്തില്‍ പണം നിഷേധിച്ചിട്ടില്ല. ഇതു സര്‍ക്കാരിന്റെ അവസാനത്തെ പിടിവള്ളിയും ഇല്ലാതാക്കി.
പുതുതലമുറ ബാങ്കുകള്‍ പലതും സര്‍ക്കാരിനു പിന്നാലെ നടന്നിട്ടും അവര്‍ക്കു വഴങ്ങാതെ ഇപ്പോഴും പൊതുമേഖലാ ബാങ്കുകളിലാണ് സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍. എന്നിട്ടും സഹായം നിഷേധിച്ചതിനാല്‍ അതിവേഗം പണം ലഭ്യമാക്കുന്ന പുതുതലമുറ ബാങ്കുകളിലേക്കു മാറുന്നതിനെക്കുറിച്ചാണ് ധനവകുപ്പ് ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ 1,000 കോടി രൂപ ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വഴി കടമെടുക്കുന്നുണ്ട്. ഇതോടെ ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്ന തുക ഏതാണ്ട് തീരും. പുതുതലമുറ ബാങ്കുകളില്‍ നിന്ന് കടമെടുത്താല്‍ കേരളം തന്നെ ജപ്തി ചെയ്യുന്ന അവസ്ഥിയിലേയ്ക്കായിരിക്കും കാര്യങ്ങള്‍ എത്തുകയെന്നും പറയപ്പെടുന്നുണ്ട്.
ഗുരുതര ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിനു നേരിട്ടോ അല്ലാതെയോ പണം നല്‍കാന്‍ വിസമ്മതിക്കുന്ന ബാങ്കുകളെ വിലക്കു പട്ടികയില്‍പെടുത്താനും തീരുമാനമുണ്ട്.. 2 ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 1,700 കോടി രൂപ സമാഹരിക്കാന്‍ നടത്തിയ ധനവകുപ്പിന്റെ നീക്കത്തെ 2 പൊതുമേഖലാ ബാങ്കുകള്‍ ചേര്‍ന്ന് അട്ടിമറിച്ചതിനു തിരിച്ചടിയായാണു സര്‍ക്കാര്‍ നടപടി.അതേസമയം, മന്ത്രിമാരുടെ മണ്ഡല പര്യടനം ഖജനാവിലെ പണമെടുത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തമാക്കാനുള്ള പടപുറപ്പാടിനും പിണറായി സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ആ പ്രചാരണത്തില്‍ തങ്ങളെയും കൂട്ടുപിടിച്ചതില്‍ ചതിക്കുഴി ഉണ്ടെന്ന നിഗമനത്തില്‍് യുഡിഎഫ് പിന്‍മാറുകയും ചെയ്തു. നിയമസഭാ മണ്ഡലങ്ങളിലെ ജനസദസ്സുകളോടു പ്രതിപക്ഷം മുഖം തിരിച്ചേക്കാമെന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ 'കേരളീയ'ത്തില്‍ നിന്നുകൂടി അവര്‍ പിന്മാറുമെന്നു വിചാരിച്ചതല്ല. കേരളീയം സര്‍ക്കാരിന്റെ പഞ്ചനക്ഷത്ര ധൂര്‍ത്തായി മാറുമെന്ന കാര്യത്തിലും സംശയമില്ല.
https://www.facebook.com/Malayalivartha