തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകും; തറപ്പിച്ച് കെ സുരേന്ദ്രൻ

നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ കാര്യത്തിൽ സുരേഷ് ഗോപിക്ക് അമർഷം ഉണ്ടെന്ന വാർത്തകൾ പ്രചരിക്കുകയാണ്.പക്ഷേ കെ സുരേന്ദ്രൻ ആ പ്രചരണങ്ങളെ തള്ളിയിരിക്കുകയാണ്.
മാത്രമല്ല തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകുമെന്നും കെ സുരേന്ദ്രൻ തറപ്പിച്ചു പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിക്ക് അമർഷം ഉണ്ടെന്ന വാർത്തയെ തള്ളിയിരുന്നു. മാത്രമല്ല അദ്ദേഹം ആ പദവി ഏറ്റെടുത്താൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആകില്ല എന്ന വാദങ്ങളെയും നേതാക്കന്മാർ തള്ളിയിരിക്കുകയാണ്.
സജീവ രാഷ്ട്രീയവുമായി മുന്നോട്ടു പോകാൻ അദ്ദേഹത്തിന് കഴിയും എന്ന് തന്നെയാണ് നേതാക്കന്മാർ ഉറപ്പിച്ചു പറയുന്നത്. സുരേഷ് ഗോപിക്ക് ഒരു സ്ഥാനം കിട്ടിയതിൽ അദ്ദേഹത്തിന് അമർഷം ഉണ്ട് എന്ന് തരത്തിലുള്ള വിവരങ്ങൾ രാവിലെ മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ പ്രചരണങ്ങൾ എല്ലാം ബിജെപി ഒന്നാകെ തള്ളുകയാണ്.
https://www.facebook.com/Malayalivartha