സിപിഎമ്മന്റെ ഉന്നത നേതാക്കള്‍ ഇപ്പോള്‍ താഴെത്തട്ടിലുള്ള പാര്‍ട്ടി അണകളെ തേടിയിറങ്ങിയിരിക്കുകയാണ്. അടിത്തട്ടില്‍ നിന്നും പാര്‍ട്ടിയ്ക്കും ഭരണത്തിനുമെതിരെ ഉയര്‍ന്നു വരുന്ന അപശബ്ദങ്ങള്‍ വിഭാഗീയതയുടെ ഭാഗമാണെന്ന് സിപിഎം വിലയിരുത്തിയിരിക്കുകയാണ്
സിപിഎമ്മന്റെ ഉന്നത നേതാക്കള്‍ ഇപ്പോള്‍ താഴെത്തട്ടിലുള്ള പാര്‍ട്ടി അണകളെ തേടിയിറങ്ങിയിരിക്കുകയാണ്. അടിത്തട്ടില്‍ നിന്നും പാര്‍ട്ടിയ്ക്കും ഭരണത്തിനുമെതിരെ ഉയര്‍ന്നു വരുന്ന അപശബ്ദങ്ങള്‍ വിഭാഗീയതയുടെ ഭാഗമാണെന്ന് സിപിഎം വിലയിരുത്തിയിരിക്കുകയാണ്.പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കരുതെന്ന സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ഉപദേശമാണോ, നിര്‍ദ്ദേശമാണോ ,ഭീഷണിയാണോയെന്ന കാര്യത്തില്‍ അണികള്‍ക്കിടയില്‍ സംശയം ഉയരുകയാണ്. പാര്‍ട്ടി ഭരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ഉയര്‍ത്തിയവരുടെ അനുഭവങ്ങള്‍ അണികള്‍ക്കിടിയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. പാര്‍ട്ടി നേതാക്കളുടെ കൊള്ളകളെ കുറിച്ച് പ്രതികരിച്ചവരുടെ ദുരൂഹമരണങ്ങളും, ജയില്‍ വാസവും, ഒറ്റപ്പെടുത്തലുകളും, വേട്ടയാടലുകളും കണ്ട പ്രവര്‍ത്തകര്‍ പറയുന്നത് ഗോവിന്ദന്‍മാഷിന്റെ പ്രസ്താവന ഒരു മുന്നറിയിപ്പെന്നാണ് . പാര്‍ട്ടിയിലെ തെറ്റുകള്‍ കണ്ടെത്തി വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് അവര്‍ കാണുന്നത്. രാഷ്ട്രീയ ശത്രുക്കളെയല്ല പാര്‍ട്ടിയിലെ തെറ്റുകുറ്റങ്ങളെ ചൂണ്ടികാണിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന നയമാണ് കഴിഞ്ഞ കുറേ കാലമായി കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്ക് വ്യക്തമാണ്.
എന്തായാലും കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്കുകളില്‍ മാത്രമല്ല സിപിഎം നിയന്ത്രണത്തിലുളള എല്ലാ സഹകരണ സ്ഥാപനങ്ങളും കോടികളില്‍ കുറയാത്ത വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കാര്യങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇഡി പരിശോധനകള്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും കണ്ണൂരിലേയ്ക്കും എത്തിയിരിക്കുയാണ്. പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കി അടക്കി ഭരിക്കുന്ന ബാങ്കുകളിലേയ്ക്ക് ഇഡി അന്വേഷണത്തിലൂടെ സത്യങ്ങള്‍ പുറത്തു വന്നാല്‍ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ബഹുജന പിന്‍തുണ ഉണ്ടാക്കാന്‍ നന്നേ വിയര്‍ക്കേണ്ടി വരും.
വായ്പ തട്ടിപ്പിനിരയായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പരാതിയുമായി വിവിധ ഏജന്‍സികളെ സമീപിക്കുകയാണ്. കാലങ്ങളോളം അന്വേഷിച്ചാല്‍ പോലും തീരാത്തത്ര പരാതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പണം നഷ്ടപ്പെട്ടവരുടെ ഭാഗത്തു നിന്ന് സിപിഎം നാളിതുവരെ ചിന്തിക്കാന്‍ തയ്യാറായിട്ടില്ല. കരുവന്നൂരില്‍ ചികിത്സ കിട്ടാതെ മരിച്ചയാളിന് പോലും ബാക്കി അറുപതിനായിരം രൂപ കൊടുക്കാനുണ്ട്. മുന്നൂറു കോടി നിക്ഷേപത്തില്‍ വെറും ഇരുപത് കോടി മാത്രമാണ് ബാങ്ക് തിരച്ചു നല്കിയത്. കേരള ബാങ്കോ , സര്‍ക്കാര്‍ കണ്‍സോര്‍ഷ്യമോ കരുവന്നൂരിലെ നിക്ഷേപകരെ സഹായിച്ചിട്ടില്ല. എ.സി.മൊയ്തീന്‍ സഹകരണ മന്ത്രിയായിരുന്നിട്ടു പോലും കരുവന്നൂരിനായി ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല. ഇഡിയുടെ അന്വേഷണം സിപിഎം ഉന്നത് നേതാക്കളിലേയ്ക്കാണ് എത്തുന്നതെന്ന തരിച്ചറിവില്‍ നിന്നാണ് എം.വി.ഗോവിന്ദന്‍ പാര്‍ട്ടിയെ ഒറ്റരുതെന്നും കൂടെ നില്ക്കണമെന്നും അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിഘട്ടമാണെന്ന് ഇപ്പോഴെങ്കിലും സെക്രട്ടറി തുറന്നു സമ്മതിച്ചതില്‍ പ്രവര്‍ത്തകര്‍ക്കും ആശ്വാസമാണ്.
തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാനായി ബിജെപി നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ജില്ലയിലെ സഹകരണ സംഘങ്ങളില്‍ കടന്നുള്ള പരാക്രമങ്ങളെന്നാണ് ഗേവിന്ദന്റെ ഒടുവിലത്തെ വിലാപമായി പുറത്തു വന്നിരിക്കുന്നത്. സുരേഷ് ഗോപി തൃശ്ശൂര്‍ മത്സരിക്കാന്‍ എത്തുന്നതിനും എത്രയോ മുന്‍പാണ് കരുവന്നൂരില്‍ പ്രശ്‌നം തുടങ്ങിയത്. അന്നൊന്നും പരിഹരിക്കാതെ പാര്‍ട്ടി ഗര്‍വ്വില്‍ നിക്ഷേപകരെ അടിച്ചമര്‍ത്തി മുന്നേറിയിട്ട് ഇപ്പോള്‍ കേന്ദ്രത്തിന്റെ മേല്‍പഴിചാരി രക്ഷപ്പെടാനുള്ള സിപിഎം നീക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ പകല്‍കൊള്ളയായി മാറിക്കാഴിഞ്ഞുവെന്ന് സിപിഎമ്മും വൈകിയെങ്കിലും അംഗീകരിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ പണം സഖാക്കള്‍ പുട്ടടിച്ചു തീര്‍ത്ത ക്രൂരതയാണ് അവിടെ നടന്നത്. ജീവിതസമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചവര്‍ വെട്ടിലായി കഴിയുന്ന അവസ്ഥയാണ് അവിടെ ഉള്ളത്. അതേ സമയം ഈ തട്ടിപ്പുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ദുരൂഹതകള്‍ പലവിധത്തിലാണ് പൊങ്ങി വരുന്നത്. കരുവന്നൂര്‍ തട്ടിപ്പുകള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചവര്‍ പോലും ദുരൂഹമായി കൊല്ലപ്പെട്ടു എന്നതാണ് നടുക്കുന്ന കാര്യം. ഇത് കൂടാതെ അയ്യന്തോള്‍ സഹകരണ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ഇപ്പോഴും ദുരൂഹതകളില്‍ തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവനയുടെ അപകടം അണികള്‍ മനസിലാക്കുന്നതും.
കരുവന്നൂര്‍ ബാങ്ക് ഇടപാട് കേസ് കൈകാര്യം ചെയ്തതില്‍ നേതാക്കള്‍ക്കുണ്ടായ വീഴ്ചയെ ശക്തമായ ഭാഷയിലാണ് എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വമര്‍ശിച്ചത്. തൃശൂരിലെ സിപിഎം നേതാക്കള്‍ക്ക് സെക്രട്ടറി താക്കീതും നല്‍കി. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുമ്പോള്‍ പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റിക്കൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിലുംം എം വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തിയിരിക്കുന്നത് അണികളുടെ വിശ്വാസം നേടിയെടുക്കാനെന്നാണ് പൊതുവേയുള്ള നിഗമനം.
https://www.facebook.com/Malayalivartha