ലോക്കല്‍ കമ്മിറ്റി അംഗ മാത്രമായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും മറികടന്നാണ് മൊയ്തീനുമായി അടുപ്പം സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിച്ചു എന്ന് ഇഡി പറയുന്ന വെള്ളായ സതീഷ്‌കുമാറുമായി മെയ്തീനെ അടുപ്പിച്ചതും അതൊരു വലിയ സൗഹൃദമായി വളര്‍ത്തിയെടുത്തതും ഇദ്ദേഹമായിരുന്നു

ലോക്കല്‍ കമ്മിറ്റി അംഗമാത്രമായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും മറികടന്നാണ് മൊയ്തീനുമായി അടുപ്പം സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിച്ചു എന്ന് ഇഡി പറയുന്ന വെള്ളായ സതീഷ്‌കുമാറുമായി മെയ്തീനെ അടുപ്പിച്ചതും അതൊരു വലിയ സൗഹൃദമായി വളര്‍ത്തിയെടുത്തതും ഇദ്ദേഹമായിരുന്നു. വടക്കാഞ്ചേരിയില്‍ ടാക്‌സിഡ്രൈവറായിരിക്കെയാണ് അരവിന്ദാക്ഷന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് വാര്‍ഡില്‍ ഇടതു സ്വതന്ത്രനായി വിജയിച്ചതോടെ അരവിന്ദാക്ഷന്റെ രാഷ്ട്രീയ ജാതകവും കുറിക്കപ്പെട്ടു. പിന്നടെല്ലാം പാര്‍ട്ടി ചിഹ്നത്തിലായിരുന്നു മത്സരം. തുടര്‍ന്ന് സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 2004 ലെ ഉപതിരഞ്ഞെടുപ്പില്‍ മൊയ്തീന്‍ മത്സരിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അരവിന്ദാക്ഷനായിരുന്നു. 2005 ലെ തിരഞ്ഞെടുപ്പില്‍ ഇയ്യാള്‍ പറളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി.2010 ലും അവിടെ ജയിച്ചെങ്കിലും ഭരണം യുഡിഎഫിനായതിനാല്‍ പ്ഞ്ചായത്ത് പ്രസിഡണ്ടെന്ന മോഹം നടന്നില്ല. 2015 ലും, 2020 ലും വടക്കാഞ്ചേരി നഗരസഭയില്‍ നിന്നും വിജയിച്ചു.
നിലവില്‍ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. അരവിന്ദാക്ഷന് ഏതുസമയത്തും എ.സി.മൊയ്തീന്റെ അടുക്കളിയില്‍ വരെ കയറിചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യവും അടുപ്പവുമാണ് ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിക്കാന്‍ കരുവന്നൂരില്‍ സഹായകമായത്. ആ അരവിന്ദാക്ഷന്‍ മുന്നേ ജയിലിലേയ്ക്ക് പോകുമ്പോള്‍ ഭരണത്തേയും പാര്‍ട്ടിയേയും ഉപയോഗിച്ച് കോടികള്‍ കടത്താന്‍ ഒത്താശ ചെയ്ത എ.സി.മെയ്തീന്റെ ചങ്കിടിപ്പേറിയിരിക്കുകയാണ്. എ.സി.മൊയ്തീനുമായിട്ടു മാത്രമല്ല സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായും ഇ്യ്യാള്‍ അടുപ്പമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായപ്പോഴും പണം ആവശ്യമായി വന്നപ്പോഴുമെല്ലാം സതീഷിനെ പോലുള്ളവരെ പാര്‍ട്ടി നേതാക്കളുടെ മുന്നിലെത്തി പണം സമ്പാദിച്ചു നല്കിയിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതോടെ സിപിഎം കൂടുതല്‍ കരുതലുകളിലേക്ക് നീങ്ങുന്നതായാണ് സൂചന.ചോദ്യംചെയ്യാനായി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയ കരുവന്നൂര്‍ ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സിനെയും ഇന്നലെ റസ്റ്റുചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. ബിനാമിയെന്ന് ഇ.ഡി. ആരോപിക്കുന്ന പി. സതീഷ്‌കുമാര്‍, പി.പി. കിരണ്‍ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിയുടെ അന്വേഷണത്തെയും നടപടികളെയും രാഷ്ട്രീയ നീക്കമായി കാണാനും അവതരിപ്പിക്കാനുമുള്ള സിപിഎം നീക്കം അപ്പാടെ പാളിയിരിക്കുകയാണ്.
കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീന്‍, എം.കെ.കണ്ണന്‍ തുടങ്ങിയ സിപിഎമ്മിന്റെ വലിയ നേതാക്കളും ഇ.ഡി വലയില്‍ കുരുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സിഎംപിയില്‍ ആയിരുന്ന എം.കെ.കണ്ണനെ പാര്‍ട്ടി ലയനത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണം സഹകാരി എന്ന നിലയിലെ കരുത്താണ്. നിലവില്‍ കേരള ബാങ്ക് വൈസ് പ്രസിഡണ്ടാണ് കണ്ണന്‍.
ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷന്‍ പെട്ടെന്ന് അവര്‍ക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാര്‍ട്ടി അനുമതിയോടെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. സാധാരണ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി. അറസ്റ്റു രേഖപ്പെടുത്താറുള്ളത്. എന്നാല്‍, അരവിന്ദാക്ഷനെ ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി വിളിച്ചു വരുത്തിയാണ് അറസ്റ്റുചെയ്തത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍നിന്നും അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങളും ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.
https://www.facebook.com/Malayalivartha