സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സർക്കാരിന്റെ ആശയക്കുഴപ്പം തീരും; സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ; എന്റെ ബോദ്ധ്യത്തിലാണ് മുന്നോട്ട് പോകുന്നത്; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും ഗവർണർ സർക്കാർ പോര് തുടങ്ങിയിരിക്കുകയാണ്. മുഖ്യ മന്ത്രി തന്നെയാണ് പോരിന് തുടക്കമിട്ടിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനിശ്ചിതമായി തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് . ഈ വിഷയത്തിൽ -ഗവർണർ പ്രതികരിച്ചിരിക്കുകയാണ് .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; '' സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സർക്കാരിന്റെ ആശയക്കുഴപ്പം തീരും. സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ. എന്റെ ബോദ്ധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാൻ താത്പര്യം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശം തേടാൻ 40 ലക്ഷം നൽകി. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇല്ലാത്തപ്പോഴാണിത്. നിയമോപദേശം തേടിയിട്ട് എന്ത് ഗുണമാണുണ്ടായത്. ഇതേപ്പറ്റി മാദ്ധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചോ എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
https://www.facebook.com/Malayalivartha