കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസ്; തട്ടിപ്പിനിരയായ എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ മാർച്ച്

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിജെപി ബഹുജനമാർച്ച് നടത്തുവാൻ തയ്യാറെടുക്കുകയാണ്. ഈ മാർച്ചിൽ മുൻ എം പിയും നടനുമായ സുരേഷ് ഗോപി പങ്കെടുക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ജനകീയ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.
തട്ടിപ്പിനിരയായ എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് കരുവന്നൂർ ബാങ്കിന് മുന്നിൽ നിന്ന് തൃശൂ ർ ജില്ലാ സഹകരണബാങ്ക് ആസ്ഥാനത്തേക്ക് വൻ മാർച്ച് നടത്തുന്നത്. സമരജാഥ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
17കിലോമീറ്റർ ദൂരമാണ് മാർച്ച്. ജനങ്ങൾക്ക് അത്താണിയായിരുന്ന സഹകരണസ്ഥാപനങ്ങൾ അവർക്ക് ദുഃസ്വപ്നമായി മാറ്റിയത് പിണറായി വിജയന്റെ ഭരണമാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി .
സഹകരണപ്രസ്ഥാനങ്ങളുടെ അന്തകരായി മാറുകയാണ് സി.പി.എം. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സഹകരണ അഴിമതിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ബി.ജെ.പി സഹകരണ മുന്നേറ്റം നടത്തും.
https://www.facebook.com/Malayalivartha