ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം; അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും നിര്‍ദേശം

ബിജെപി ബന്ധമുള്ള പാര്‍ട്ടിയായതിനാലാണ് സിപിഎം ജെഡിഎസിനെതിരെ തിരിയുന്നത്. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിന് സിപിഎം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞിരിക്കുകയാണ് . കേരളത്തിന്റെ അധികാരം ഇപ്പോൾ എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷിക്കാണെന്ന തരത്തിൽ പ്രതിപക്ഷം ഒരു ആരോപണം ഉന്നയിച്ചിരുന്നു.
അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് സിപിഎം നിര്‍ദേശം നല്‍കുകയും ചെയ്തു . ഇക്കാര്യം , ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു . പ്രശ്ന പരിഹാരത്തിന് ജെ.ഡി.എസ് നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കേരള ജെഡിഎസ് ഒരിക്കലും എൻഡിഎയോട് ചേരില്ല എന്ന് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് തുറന്നടിക്കുകയും ചെയ്തു. കേരള ജെഡിഎസ് സംസ്ഥാന കമ്മിറ്റി യോഗം, നിര്‍ണായക തീരുമാനമെടുക്കാൻ ഏഴിന് ചേരുവാനിരിക്കുകയാണ്.
ദേശീയാധ്യക്ഷൻ എച്ച് ഡി ദേവഗൗഡ പറഞ്ഞിരിക്കുന്നത് എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ ഒരു തീരുമാനവും സംസ്ഥാനഘടകത്തിന് മേൽ അടിച്ചേൽപിക്കില്ല എന്നും അദ്ദേഹം പറഞ്ഞു . കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചു. തീരുമാനം അവർക്ക് വിട്ടുവെന്നും ദേവഗൗഡ വ്യക്തമാക്കി.
https://www.facebook.com/Malayalivartha