Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം; അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്; രാഹുൽ ഗാന്ധിയുടെ വാക്കുകൾ പങ്കു വച്ച് കെ സുധാകരൻ

01 OCTOBER 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം. അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്. രാഹുൽ ഗാന്ധിയുടെ വാക്കുകൾ പങ്കു വച്ച് കെ സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഭയത്തോടുള്ള ബന്ധം നമ്മളെങ്ങനെ ലഘൂകരിക്കുകയും മനസ്സിലാക്കുകയും ചെയ്യണം എന്ന്‌ പറഞ്ഞുതരുന്നതാണ്‌ ഹിന്ദുമതം. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പാതയാണത്. അതുകൊണ്ടുതന്നെ അതാരുടെയും സ്വന്തവുമല്ല. സ്നേഹവും സന്തോഷവും ഭയവും നിറഞ്ഞ വലിയൊരു സമുദ്രത്തിൽ നീന്തുന്നതുപോലെയാണ് ജീവിതമെന്ന് സങ്കല്പിച്ചുനോക്കൂ. മനോഹരവും എന്നാൽ, ഭയപ്പെടുത്തുന്നതുമായ അതിന്റെ ആഴങ്ങളിൽ, അടിക്കടി രൂപംമാറുന്ന ശക്തമായ പ്രവാഹങ്ങളെ അതിജീവിക്കാൻ ശ്രമിച്ച് ഒന്നിച്ചു പുലരുന്നവരാണ് നമ്മൾ.

അളവറ്റ സ്നേഹവും ബന്ധവും സന്തോഷവും നിറഞ്ഞ അതേ സമുദ്രം ഭയത്തിന്റെയും പാരാവാരമാണ്. മരണം, വിശപ്പ്, നഷ്ടം, വേദന, നിസ്സാരത, പരാജയം എന്നിവയെക്കുറിച്ചുള്ള ഭയം. ആ സുന്ദര സമുദ്രത്തിലൂടെയുള്ള കൂട്ടായ യാത്രയാണ് ജീവിതം. അവിടെയെല്ലാവരും ഒന്നിച്ചുനീന്തുന്നു. മനോഹരമാണെങ്കിലും ആ യാത്ര നമ്മെ ഭയപ്പെടുത്തും.

കാരണം, ജീവിതമെന്നു വിളിക്കുന്ന ആ സമുദ്രത്തെ അതിജീവിച്ചവരാരുമില്ലെന്ന് നമുക്കറിയാം. ഇനിയാർക്കും അതിന് കഴിയുകയുമില്ലെന്നും. ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം. അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്.

ഒരു പ്രത്യേക രാഷ്ട്രത്തിലേക്കോ ഭൂപ്രദേശത്തേക്കോ അതിനെ ബന്ധിപ്പിക്കുന്നത് ഹിന്ദുമതത്തെ പരിമിതപ്പെടുത്തുന്നതിനു തുല്യവും. ഭയത്തോടുള്ള ബന്ധം നമ്മളെങ്ങനെ ലഘൂകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നെന്നതാണ് ഹിന്ദുമതം. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പാതയാണത്. അതുകൊണ്ടുതന്നെ അതാരുടെയും സ്വന്തവുമല്ല. അതിലൂടെ നടക്കാനിഷ്ടമുള്ള എല്ലാവർക്കുംവേണ്ടി ആ പാത തുറന്നിട്ടിരിക്കുന്നു.

തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും വീക്ഷിക്കുന്നവരാണ് യഥാർഥ ഹിന്ദു. കാരണം, ഒരേ സമുദ്രത്തിൽ നീന്തിയും മുങ്ങിയും ജീവിക്കുന്നവരാണ് നമ്മളെന്ന് അത് തിരിച്ചറിയുന്നു.

നീന്തിമുന്നേറാൻ പ്രയാസപ്പെടുന്ന ഓരോരുത്തരെയും അത് അടുത്തെത്തി സംരക്ഷിക്കുന്നു. ഏറ്റവും നിശ്ശബ്ദമായ തിരമാലകളോടുപോലും അത് ജാഗരൂകമായിരിക്കുന്നു. ചുറ്റുമുള്ളവരെ, പ്രത്യേകിച്ചും ദുർബലരെ സംരക്ഷിക്കാനുള്ള ആ കർത്തവ്യത്തെ, ചുമതലയെ ഹിന്ദു തന്റെ ധർമം എന്നു വിളിക്കുന്നു. സത്യത്തിന്റെയും അഹിംസയുടെയും കണ്ണാടിയിലൂടെ ലോകത്തിന്റെ അദൃശ്യമായ ആശങ്കകൾ കണ്ടും കേട്ടും അതിനെ മറികടക്കാൻ പ്രവർത്തിക്കുകയെന്നതാണ് ധർമം.

ഒരു ഹിന്ദുവിന് ഭയത്തെ ആഴത്തിൽ നോക്കാനും അത് ഉൾക്കൊള്ളാനുമുള്ള ധൈര്യമുണ്ട്. ഭയത്തെ ശത്രുസ്ഥാനത്തുനിന്നു മാറ്റി ജീവിതത്തിലുടനീളം വഴികാട്ടിയും സഹയാത്രികനുമാകുന്ന ഉറ്റസുഹൃത്തായി മാറ്റിയെടുക്കാൻ അത് പഠിപ്പിക്കുന്നു. അത് ഇരയല്ല. ഒരിക്കലും ഭയംതന്നെ കീഴടക്കാനും കോപത്തിനും വിദ്വേഷത്തിനും അക്രമത്തിനുമുള്ള ഉപാധിയായി മാറ്റാനും അത് അനുവദിക്കുകയുമില്ല. നിലനിൽക്കുന്ന ഏതൊരറിവും സമുദ്രത്തിന്റെ കൂട്ടായ ഇച്ഛയിൽനിന്നുണ്ടായതാണെന്ന ബോധ്യം ഹിന്ദുവിനുണ്ടാകും.

അറിവ് തന്റെമാത്രം സ്വത്തല്ലെന്നും, സമുദ്രപ്രവാഹങ്ങളിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതാണെന്നും നിശ്ചലമായി ഒന്നുമില്ലെന്നും അതിനറിയാം. ആഴത്തിലുള്ള ജിജ്ഞാസയോടെ അത് നിർമിക്കപ്പെട്ടിരിക്കുന്നു. മനസ്സിലാക്കാനുള്ള മനസ്സ് അടഞ്ഞുപോകുന്നില്ലെന്ന് ഓരോ നിമിഷവും അതുറപ്പാക്കുന്നു. മഹാസമുദ്രത്തിൽ നീന്തുന്ന ഏതൊരു വ്യക്തിയെയും കേൾക്കാനും അവരിൽനിന്ന് പഠിക്കാനും വിനയമുള്ളവരാണ് ഹിന്ദു.

എല്ലാ ജീവജാലങ്ങളെയും അത് സ്നേഹിക്കുന്നു. ഓരോരുത്തർക്കും അവരുടെ പാത തിരഞ്ഞെടുക്കാനും അതിലൂടെ ജീവിതസമുദ്രത്തെ മനസ്സിലാക്കി മുന്നോട്ടുപോകാനും അവകാശമുണ്ടെന്നും അത് വ്യക്തമാക്കുന്നു. എല്ലാ വഴികളെയും അത് തന്റേതെന്നപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജീവിതസമുദ്രത്തെ സത്യസന്ധമായി നിരീക്ഷിക്കാൻ തക്കവണ്ണം സ്വന്തം ഭയത്തെ മറികടക്കാൻ ധൈര്യമുള്ളയാളെ ഹിന്ദുവെന്നു വിളിക്കാം. അതിനെ ഒരുകൂട്ടം സാംസ്കാരിക മാനദണ്ഡങ്ങളായി കണക്കാക്കുന്നത് തെറ്റിദ്ധാരണയാണ്. -രാഹുൽ ഗാന്ധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (8 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (34 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (50 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends