Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഇ.ഡി കൂട്ടിലേയ്ക്ക് എം.കെ.കണ്ണനെ വലിച്ചെറിയുന്നു. അറമ്പാതിക്കുന്ന കോണ്‍ഗ്രസിന് എളമരത്തിന്റെ ഇരട്ടപ്പൂട്ട്.

03 OCTOBER 2023 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കിയതോടെ ആശങ്കയേറിയിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനം മത്രം നടത്തി ജീവിക്കുന്ന നേതാക്കളുടെ സ്വത്തു വിവരം അണികള്‍ കൂടി അറിയണമെന്ന് ഇഡിയ്ക്ക് നിര്‍ബന്ധമുള്ളതുപോലെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.  വ്യാഴാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങള്‍ ഹാജരാക്കാനാണു ഇഡി നിര്‍ദേശം. സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ മുന്‍പു പലതവണ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു.  തൃശൂര്‍ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്നാണു ഇഡി പറയുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം നടത്തിയ വിമര്‍ശനം ശരിക്കും പാര്‍ട്ടിയില്‍ കണ്ണന്‍ ഒറ്റപ്പെടുന്നുവെന്നതിന്റെ സൂചനയായി മാറിയിരിക്കുകയാണ്. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്തു കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണമെന്നും അതിന് ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു. ഇപ്പോള്‍ തൃശ്ശൂര്‍  ജില്ലയില്‍ ഒരു ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിവിയിലുള്ളത്. ടിവി തുറന്നാല്‍ കരുവന്നൂര്‍ മാത്രമാണ്. ലോകപ്രശസ്തമായ സ്ഥലമാണ് എന്നപോലെയാണിത്. സഹകരണ ബാങ്കുകള്‍ ആയാലും ദേശസാല്‍കൃത ബാങ്കുകള്‍ ആയാലും സ്വകാര്യ ബാങ്കുകള്‍ ആയാലും ധനകാര്യ ഇടപാടു നടത്തുന്ന സ്ഥലങ്ങളില്‍ ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍ അവരുടെ പേരില്‍ നടപടി സ്വീകരിക്കണം.

ഏതു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല നടപടിയെടുക്കേണ്ടത്. സഹകരണ ബാങ്കുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ സഹകരണനിയമങ്ങളും ചട്ടങ്ങളുമുണ്ട്. ആ ചട്ടത്തിനു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും ആ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ആര്‍ക്കാണ് അതില്‍ അഭിപ്രായവ്യത്യാസം. ആരാണ് കുറ്റക്കാരെ സംരക്ഷിക്കുന്നത്. ഇപ്പോള്‍ അന്വേഷണത്തിനു വന്ന ഇഡിയും ഈ പറയുന്ന ഉദ്യോഗസ്ഥന്‍മാരുമൊക്കെ വരുന്നതിനു ഒരു കൊല്ലം മുന്‍പ് അവിടുത്തെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സഹകരണ വകുപ്പ് നടപടി സ്വീകരിച്ചില്ലേ . 16 പേരെ സസ്‌പെന്‍ഡ് ചെയ്ത് ജോലിയില്‍നിന്ന് ഒഴിവാക്കി പുറത്തുനിര്‍ത്തിയില്ലേ. അവരുടെ പേരില്‍ അന്വേഷണം നടത്തി കുറ്റം കണ്ടെത്തി ബാക്കി നടപടികള്‍ സ്വീകരിച്ചില്ലേ. ക്രിമിനല്‍ കേസുകളും ഇല്ലേ? ഇഡി വന്നിട്ടാണോ? ഇതൊക്കെ നടന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

ഇതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമാണോ? എന്തിനാണ് ഇതൊരു വിവാദമാക്കുന്നത്. ഇഡി കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അന്വേഷണ ഏജന്‍സിയാണ്. മോദിയുടെ ഭരണത്തില്‍ പ്രതിപക്ഷ നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കുകയാണ് ഇഡിയുടെ പ്രധാന ജോലി.കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ മനസ്സിലാക്കിക്കോ, മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ പി. ചിദംബരത്തിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ കൊണ്ടുപോയത്. സാമ്പത്തിക ഇടപാടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നുള്ള ആക്ഷേപമായിരുന്നു ഇതിനു പിന്നില്‍. അദ്ദേഹത്തിന്റെ മകന്റെ പേരിലും കേസുണ്ട്. അത്രയും സമുന്നതനായ ഒരു നേതാവിന്റെ പേരില്‍ കൊലക്കേസോ രാജ്യദ്രോഹക്കേസോ ചാരപ്രവര്‍ത്തനം നടത്തിയ കേസോ അല്ല, സാമ്പത്തിക ക്രമക്കേടാണ് കേസ്. ഹാജരാകണമെന്ന് നോട്ടിസ് കൊടുത്താല്‍ അദ്ദേഹം ഒളിച്ചോടുമോ. എന്തിനായിരുന്നു ആ നാടകം.

2002ലെ ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെയും ഭരണത്തിനുകീഴില്‍ കൊലപാതകങ്ങള്‍ നടന്നു. റോഡില്‍ വച്ച് പൊലീസുകാര്‍ തീവ്രവാദികളാണെന്നു പറഞ്ഞ് മുസ്ലിം ദമ്പതികളെ വെടിവച്ചുകൊന്നു. ആ കേസ് വിവാദമായി. അതിനു പിന്നില്‍ അമിത് ഷായുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉണ്ടായി. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലമാണ്. പൊലീസ് അമിത് ഷായുടെ പേരില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ചിദംബരം. ആ സംഭവത്തിന്റെ പേരിലാണ് ചിദംബരത്തിനുനേര്‍ക്ക് ഈ നടപടിയുണ്ടായത്. അമിത് ഷാ അന്ന് എത്ര ദിവസം ജയിലില്‍ക്കിടന്നോ അതിലും രണ്ടു ദിവസം കൂടുതല്‍ ചിദംബരവും ജയിലില്‍ക്കിടന്നു. കോണ്‍ഗ്രസേ, സിപിഎം വിരോധംകൊണ്ട് കരുവന്നൂരും പറഞ്ഞ് ഇഡിയെ വല്ലാതെ സോപ്പിടാന്‍ പോകണ്ട. നിങ്ങളുടെ നേതാക്കന്മാര്‍ പലരും ഇഡിയുടെ നോട്ടപ്പുള്ളികളാണ്'' കോണ്‍ഗ്രസിന്റെ അമിതാഹ്ലാദത്തിന് എളമരം കരീം ശരിക്കും കൊടുത്തിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (8 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (8 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (9 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (10 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (11 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (11 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (11 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (11 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (11 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (11 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (11 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (12 hours ago)

Malayali Vartha Recommends