Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

സഹകരണ അപഹരണത്തില്‍ സിപിഎം കേരളമാകെ ജനകീയ സദസുകള്‍ നടത്തി ന്യായീകരിക്കാന്‍ തയ്യെറെടുക്കുമ്പോള്‍ കോണ്‍ഗ്രസാകട്ടെ കുറ്റവിചാരണ സദസുകളാണ് നടത്തുന്നത്. സഹകരണ മേഖലയില്‍ കൊള്ള നടന്നുവെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നുണ്ട്. സിപിഎം കൊള്ളയെ കൊള്ളയെന്നല്ല വിളിക്കേണ്ടതെന്നും നോട്ടക്കുറവുണ്ടായി എന്നാണ് പറയേണ്ടതെന്നുമാണ് ജനത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത

07 OCTOBER 2023 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

സഹകരണ അപഹരണത്തില്‍ സിപിഎം കേരളമാകെ ജനകീയ സദസുകള്‍ നടത്തി ന്യായീകരിക്കാന്‍ തയ്യെറെടുക്കുമ്പോള്‍ കോണ്‍ഗ്രസാകട്ടെ കുറ്റവിചാരണ സദസുകളാണ് നടത്തുന്നത്. സഹകരണ മേഖലയില്‍ കൊള്ള നടന്നുവെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നുണ്ട്. സിപിഎം കൊള്ളയെ കൊള്ളയെന്നല്ല വിളിക്കേണ്ടതെന്നും നോട്ടക്കുറവുണ്ടായി എന്നാണ് പറയേണ്ടതെന്നുമാണ് ജനത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത. അതല്ല പകല്‍കൊള്ളയെന്നു തന്നെ പറയണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇരുമുന്നണികളും നിരവധി സഹകരണ ബാങ്കുകളില്‍ ഭരണം കയ്യാളുന്നുണ്ട്. ഒട്ടുമിക്ക ബാങ്കുകളിലും സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തവുമാണ്. എന്നാല്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ പുറത്തു വിട്ട ലിസ്റ്റില്‍ മൃഗീയ ഭൂരിപക്ഷവും കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലാണ് ക്രമക്കേട് എന്നാണ് പറഞ്ഞിരുന്നത്. ഇതൊക്കെ പിണറായി വിജയന്റെ നാടകമെന്നാണ് കെ .സുധാകരന്‍ പറയുന്നത്.

സിപിഎമ്മിന്റെ ഒറ്റപ്പെട്ട ബാങ്കുകളില്‍ മാത്രമാണ് തട്ടിപ്പ് നടന്നതെന്നാണ് അദ്ദേഹം നിയമസഭയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ തലസ്ഥാന നഗരിയില്‍ കോടികള്‍ തട്ടിപ്പ് നടത്തി അന്വേഷണം നേരിടുന്ന കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക്, മുട്ടത്തറ ബാങ്ക്, ബി എസ് എന്‍ എല്‍ ബാങ്ക് എന്നിവയൊന്നും മന്ത്രിയുടെ കണ്ണില്‍ തട്ടിപ്പ് നടന്നിട്ടില്ല. മന്ത്രി പുറത്തു വിട്ട രേഖകള്‍ തന്നെ ത്ട്ടിപ്പ് എന്നു മനസിലാക്കിയതോടെയാണ് കോണ്‍ഗ്രസ് സഹകരണ മേഖലയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആകെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുടക്കം കുറിച്ചു കൊണ്ട് കോണ്‍ഗ്രസിനെ വെട്ടില്‍ വീഴ്ത്തി. ഇഡി അന്വേഷണത്തെ അനുകൂലിച്ചാല്‍ അത് ബിജെപി സര്‍ക്കാരിനെ സഹായിക്കലും സഹകരണ മേഖല തകര്‍ക്കലുമാകും, എതിര്‍ത്താല്‍ ബാങ്ക് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കലാവും.

കരയ്ക്കും കടലിനും ഇടയില്‍ കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ച ശേഷമാണ് സഹകരണ മന്ത്രി നേരിട്ടിറങ്ങി സഹകരണ സംരക്ഷണ സമിതി വിളിച്ചു കൂട്ടിയത്. കോണ്‍ഗ്രസിനെയും മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള ഘടക കക്ഷികളെയും യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ മടിയില്‍ കനമുള്ള കോണ്‍ഗ്രസ് ബാങ്ക് പ്രതിനിധികള്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് യോഗത്തില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ ബാങ്ക് പ്രതിനിധികള്‍ കൂടിയിരുന്ന് ഇഡിയ്ക്കിതിരെ പ്രമേയ പാസാക്കി പിരിഞ്ഞതല്ലാതെ പണം നിക്ഷേപിച്ച് പെരുവഴിയിലായ പാവങ്ങളെ എങ്ങനെ രക്ഷിക്കാമെന്ന ചര്‍ച്ചയൊന്നും നടന്നതായും അറിയില്ല. സഹകരണ കൊള്ളയില്‍ സിപിഎമ്മുമായി യാതൊരു സഹകരണത്തിനുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചതിലൂടെ സൂത്രത്തില്‍ പിണറായി ഒരുക്കിയ എലിക്കെണിയില്‍ നിന്ന് കോണ്‍ഗ്രസിന് കരകയറാനായി എന്നാണ് നേതാക്കള്‍ പറയുന്നത്.

സര്‍ക്കാരിന് എതിരായ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. 'റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന ഈ പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. 18ന് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ രാവിലെ ആറു മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും.. എഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തണം, കോവിഡ് കാലത്ത് സൗജന്യകിറ്റ് വിതരണം ചെയ്തയിനത്തില്‍ റേഷന്‍കടക്കാര്‍ക്ക് നല്‍കാനുള്ള 48 കോടി രൂപ കമ്മീഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണം എന്നിവ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നത്.

സര്‍ക്കാരിന്റെ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസുകള്‍ക്ക് ബദലായി 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് കുറ്റവിചാരണ ജനകീയ സദസുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്.. സര്‍ക്കാരിനെതിരെ തയാറാക്കുന്ന ഈ കുറ്റപത്രത്തിലൂടെ തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ യഥാര്‍ഥ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അടുത്ത യുഡിഎഫ് ഏകോപന സമിതി അന്തിമ തീരുമാനമെടുക്കും.
സഹകരണ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ 16ന് തിരുവനന്തപുരത്ത് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും. 'നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറുങ്കിലടയ്ക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന സഹകാരി സംഗമത്തില്‍ യുഡിഎഫ് അനുകൂലികളായ സഹകാരികള്‍ പങ്കെടുക്കും. .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (8 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (8 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (9 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (10 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (11 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (11 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (11 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (11 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (11 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (11 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (11 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (12 hours ago)

Malayali Vartha Recommends