ഹമാസ് ഗ്രൂപ്പിൽ നിന്നും ഗാസ അതിർത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തു; പ്രഖ്യാപനവുമായി ഇസ്രേയേൽ

ഇസ്രയേൽ ഹമാസിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു നിർണായക വിവരം ഇസ്രേയേൽ പുറത്ത് വിട്ടിരിക്കുകയാണ്. ഹമാസ് ഗ്രൂപ്പിൽ നിന്നും ഗാസ അതിർത്തി പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായി ഇസ്രയേൽ വ്യക്തമാക്കി .
യുദ്ധത്തിന്റെ നാലാം ദിനമായ ഇന്നലെ രാജ്യത്തിന്‍റെ അതിർത്തി മേഖലകൾ പൂർണമായും നിയന്ത്രണത്തിലാക്കി ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയും സൈനിക വക്താവും ഈ കാര്യമറിയിച്ചു . ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടക്കുകയാണ് . കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേല്‍ സൈന്യം. മുതിര്‍ന്ന ഹമാസ് നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഇസ്രയേല്‍- ഹമാസ് യുദ്ധം ശക്തമാകുന്നതിനിടയിൽ പലസ്തീന്‍ ജനതയ്ക്ക് നിർണായകമായ നിർദേശം നൽകി ഇസ്രയേല്‍ പ്രതിരോധ സേന. ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന. കഴിഞ്ഞ രാത്രിയില്‍ ഗാസയിലുട നീളം ബോംബ് വര്‍ഷം നടത്തിയിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് ഇത്തരത്തിൽ ഒരു നിര്‍ദേശം നൽകിയിരിക്കുന്നത്. ഈ നിര്‍ദേശം തൊട്ടുപിന്നാലെ ഇസ്രയേല്‍ സേന പിന്‍വലിക്കുകയും ചെയ്തു. ഈജിപ്ത് അതിര്‍ത്തി അടച്ചിരുന്നു. ഈജ്പ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയാണെന്നും ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് നിര്‍ദേശിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha

























