കേരളത്തിലെ ചില സഹകരണ സംഘങ്ങൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിപ്പണം നിക്ഷേപിക്കുന്നതിനുള്ള കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്; കേന്ദ്ര നിയമം പലയിടത്തും ലംഘിക്കപ്പെടുകയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ ചില സഹകരണ സംഘങ്ങൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിപ്പണം നിക്ഷേപിക്കുന്നതിനുള്ള കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്.
സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവരുടെ നിക്ഷേപ , പലിശ വിവരങ്ങൾ യഥാസമയം ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന കേന്ദ്ര നിയമം പലയിടത്തും ലംഘിക്കപ്പെടുകയാണ്. പലിശ വരുമാനത്തിന്റെ ടി.ഡി.എസ് നിക്ഷേപകരിൽ നിന്നും പിടിയ്ക്കുകയോ ആദായ നികുതി വകുപ്പിൽ അടയ്ക്കുകയോ ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .
പല സഹകരണ സംഘങ്ങളും 'ബാങ്ക് ' എന്ന് അനധികൃതമായി നാമകരണം ചെയ്താണ് നിക്ഷേപ സമാഹരണവും വായ്പ തട്ടിപ്പും നടത്തുന്നത്. ചില സഹകരണ സംഘ ഭാരവാഹികൾ സ്ഥാപനത്തെ സ്വകാര്യ സ്വത്താക്കി മാറ്റി ദുർവിനിയോഗം ചെയ്യുകയാണ്. കരുവന്നൂരും കണ്ടലയും സഹകരണ മേഖലയെ ബാധിച്ചിട്ടുള്ള അർബുദ രോഗത്തിന്റെ ചില ദുർലക്ഷണങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























