രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാൻ ബൃന്ദ കാരാട്ട്; പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് ഗവർണർ

സിപിഎം ഗവര്‍ണര്‍ പോര് അവസാനിക്കുന്നില്ല. ഗവർണർക്കെതിരെ കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ബൃന്ദാ കാരാട്ടാണ് ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനായിരുന്നു ബൃന്ദ കാരാട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.
സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍ . ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി. അവര്‍ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ് എന്നും ഗവര്‍ണര്‍ വ്യക്തമാക്കി .
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബില്ലുകള്‍ ഒപ്പിടാതെ സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണ് സിപിഎം നേതാവിന്‍റെ വെല്ലുവിളി. ബിജെപിയുടെ അജണ്ട നടപ്പാക്കുന്ന ഗവര്‍ണര്‍ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാര്‍ത്ഥിയായി തന്നെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെയെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha