സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നിരുന്നു . പൂജപ്പുര ജയിലിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചു.
ജനറല്‍ ആശുപത്രിക്കു മുന്നിലും വഞ്ചിയൂര്‍ കോടതിക്കു മുന്നിലും പൊലീസ് വാഹനം തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് . സെക്രട്ടേറിയറ്റിലേക്ക് മാർച്ചുമായി എത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ഉറ്റുനോക്കുകയാണ്എല്ലാവരും.
നവകേരള സദസ്സിനുനേരെ നടന്ന പ്രതിഷേധങ്ങളെ പോലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബര്‍ 20-ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എം. വിന്‍സെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്. പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നുമാണ് കേസ്.
https://www.facebook.com/Malayalivartha