Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

തൃശൂരിൽ മോദി രണ്ടാമത് എത്തുന്നതിന് പിന്നിൽ, ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ആ രഹസ്യ തന്ത്രം, തൃശൂരിൽ നിന്നും സുരേഷ് ഗോപി പാട്ടും പാടി ജയിക്കും, ഇനിയാണ് കളി തുടങ്ങുന്നത്....

16 JANUARY 2024 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും; തുറന്നടിച്ച് സന്ദീപ് വാചസ്പതി

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

തൃശൂർ ജില്ലയിൽ രണ്ടാമതുമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കൊല്ലം ഏപ്രിലിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ കഴിയുന്ന ഒരു രഹസ്യ തന്ത്രമുണ്ട്. അതാണ് ഇന്നലെ ഇ.ഡി. കോടതിയിൽ ഫയൽ ചെയ്ത വിശദീകരണം. കരുവന്നൂർ ബാങ്കിലെ സിപിഎമ്മിൻറെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. 100 കോടിയും തൃശൂർ ജില്ലയിലുള്ള പാവപ്പെട്ടവരുടെ പണമാണ്.

ഇലക്ഷന് മുമ്പ് കരുവന്നൂരിലെ തട്ടിപ്പു സഖാക്കളെയെല്ലാം ഇ.ഡി. നിയമത്തിന് മുന്നിലെത്തിക്കും. സത്യം സത്യത്തിൻ്റെ റോൾ ഭംഗിയായി അവതരിപ്പിക്കുമ്പോൾ ത്യശൂരിൽ നിന്നും സുരേഷ് ഗോപി പാട്ടും പാടി ജയിക്കും.കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കുന്നത് ഇ ഡി അല്ല . സാക്ഷാൽ നരേന്ദ്രമോദിയാണ് . സത്യം അതിൻറെ എല്ലാ നിറങ്ങളോടും കൂടി പീലി വിടർത്തി ആടണമെന്ന് വാശിപിടിക്കുന്നതും പ്രധാനമന്ത്രി തന്നെയാണ്. രണ്ടു മാസങ്ങൾക്ക് ശേഷം നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കാൻ സുരേഷ് ഗോപി തൃശ്ശൂരിലെത്തുമ്പോൾ കരുവന്നൂരിലെ കള്ളന്മാരെല്ലാം ജയിലിലായിരിക്കും.

ഇത് കേരളത്തിലെ ഇടതു സർക്കാരിന് പ്രധാനമന്ത്രി നൽകുന്ന കർശന താക്കീതായിരിക്കും. കരുവന്നൂർ നൽകുന്ന പാഠത്തിൽ നിന്നും കേരളം ബിജെപി സ്ഥാനാർത്ഥികളെ മനസ്സാ വരിക്കുമെന്ന് മോദിക്ക് ഉറപ്പുണ്ട്, അതാണ് മോദി ഗ്യാരണ്ടി എന്ന് അദ്ദേഹം പലവട്ടം തൃശ്ശൂരിൽ ആവർത്തിച്ചത് .പാവപ്പെട്ടവരുടെ പണം വെട്ടിയാൽ ചോദിക്കാനും പറയാനും ആളുണ്ടാകുമെന്ന് മോദി ആവർത്തിക്കുന്നു. സുരേഷ് ഗോപിയിലൂടെ അദ്ദേഹം എഴുതിച്ചേർക്കാൻ പോകുന്ന സ്വപ്നമായിരിക്കും ഇത്. ക്രൈസ്തവരുടെ വോട്ടുകളും സുരേഷ് ഗോപി സമാഹരിക്കുന്നുണ്ട്.

കരുവന്നൂരിൽ നിന്നും വെട്ടിയ കോടികൾ ഉപയോഗിച്ച് സി പി എം വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി ഇ ഡി. കണ്ടെത്തി. മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന നിലവിലെ മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

മൊത്തത്തിൽ ബാങ്കിൻറെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കളളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂ‍ർണമേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. സിപിഎമ്മിൻറെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കളളപ്പണ ഇടപാട് നടത്തിയത്.

സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻറെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോ‍ർട്ടിലുണ്ട്.

കേസിൽ മാപ്പുസാക്ഷിയായി മാറിയ സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്. നിലവിലെ മന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നാണ് മൊഴി. എ സി മൊയ്തീൻ , പാലൊളി മുഹമ്മദ് കുട്ടി അടക്കം മുതിർന്ന നേതാക്കളും സമ്മദർദ്ദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനിൽ കുമാറിൻറെ മൊഴിയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി വെളിപ്പെടുത്താത്ത സ്വത്തുക്കളും ഇടപാടുകളും ബാങ്ക് വഴി സിപിഎമ്മിന് ഉണ്ടായിരുന്നെന്നും ഇഡി അവകാശപ്പെടുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ സിപിഎം പൂർണമായും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ രംഗത്തിറക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. പാർട്ടിക്കാരായ സാധാരണക്കാർ പോലും സി പി എമ്മിൽ നിന്ന് അകന്നുവെന്ന് പ്രധാനമന്ത്രി മനസിലാക്കി. തട്ടിപ്പിന്റെ പേരിൽ സി പി എമ്മിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അവസരം സുരേഷ് ഗോപി യിലൂടെ മുതലാക്കാൻ പ്രധാനമന്ത്രി നേരിട്ടിറങ്ങിയത്. സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച പ്രധാനമന്ത്രി തൃശൂരിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു.

സുരേഷ്ഗോപിയുടെ പദയാത്ര കൂടി കഴിഞ്ഞതോടെ സി പി എമ്മിൽ ഒറ്റപ്പെടൽ പൂർണമായിരിക്കുകയാണ്. പദയാത്രയ്‌ക്ക് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ പിന്തുണയും ജനശ്രദ്ധയുമാണ് ലഭിച്ചത്. ഇത് സി പി എമ്മുകാരെ വല്ലാതെ അലോസരപ്പെടുത്തി. സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിൽ ഇത് തെളിഞ്ഞു.കഴിഞ്ഞ ആറേഴു വർഷമായി കരുവന്നൂർ അഴിമതി പാർട്ടി മൂടിപ്പൊതിഞ്ഞു നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനിൽക്കുമ്പോൾ വന്ന പദയാത്ര പാർട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല.

എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരിൽ എത്തിച്ച് കുറേപേർക്കെങ്കിലും നൽകി തലയൂരാനുള്ള ശ്രമത്തിനു പിന്നിൽ ഭയമാണ് ഉള്ളത്. 50 കോടി പലയിടങ്ങളിൽ നിന്ന് സംഘടിപ്പിക്കുമെന്നാണ് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. എന്നാൽ ഗോപി കോട്ടമുറിക്കൽ ഇതിന് തടസം നിന്നു. കേരള ബാങ്കിലെ പണം വകമാറ്റിയാൽ മാറി വരുന്ന സർക്കാർ തന്നെ അകത്താക്കുമെന്ന ഭയം കോട്ടമുറിക്കലിനുണ്ട്.

പണം പോയി തകർന്നവർ പാർട്ടിയെ കൈവെടിഞ്ഞു. ഈ വമ്പൻ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവർത്തകർക്കും ഇതിൽ അസാമാന്യമായ രോഷമുണ്ട്. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നിത്യേന മൂന്നു നേരം നൽകുന്ന പ്രസ്താവനകൾ തൊണ്ടതൊടാതെ വിഴുങ്ങാൻ ഇവർക്കാർക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം പാർട്ടിക്കാർ പോലും വിശ്വസിച്ചിട്ടില്ല. കണ്ണൻ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകർന്നടിഞ്ഞു. ഈ വിഷയത്തിൽ പാർട്ടി അക്ഷരാർഥത്തിൽ നെടുകെ പിളർന്ന അവസ്ഥയിലാണ്.

നേതാക്കളുടെ പ്രതികരണങ്ങൾക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. ഇ ഡി വന്നതോടെ ബാങ്കിൽ പ്രശ്നമുണ്ടെന്ന് പാർട്ടി സമ്മതിച്ചു. . കുറച്ചു പണം സംഘടിപ്പിച്ച് നിക്ഷേപർക്ക് നൽകാനുള്ള നീക്കം പോലും ഇ ഡി വന്ന പശ്ചാത്തലത്തിലാണെന്ന് അവർക്കറിയാം. മാസപ്പടി, സ്വർണക്കടത്തു വിവാദങ്ങളെയും ജനങ്ങൾ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വർണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാർട്ടി അണികൾ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.

സഹകരണ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ പദയാത്ര നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. കരുവന്നൂരിലെ പദയാത്രയിൽ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് ശേഷമുള്ള സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു..

സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാൻ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിൽ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും സുരേഷ് ഗോപിയുണ്ടാക്കിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കേരളം കൈവിടാം എന്ന അവസ്ഥയിലെത്തിയപ്പോഴാണ് സുരേഷ് ഗോപി ഉയർന്നു വന്നത്. ഇതാണ് പ്രധാനമന്ത്രിക്ക് ആവേശമായി മാറിയത്. കണ്ണന്താനം ഉൾപ്പെടെയുള്ളവർക്ക് രാജ്യ സഭാംഗത്വവും മന്ത്രിസ്ഥാനവും നൽകിയിട്ടും അതിന്റെ നേട്ടം പാർട്ടിക്ക് ലഭിച്ചില്ലെന്നതാണ് നേതൃത്വത്തിന്റെ പരാതി. ന്യൂനപക്ഷങ്ങളെ ബി ജെ പിയിലേക്ക് അടുപ്പിക്കാനും കണ്ണന്താനം വഴി കഴിഞ്ഞിട്ടില്ല.

നിഷ്പക്ഷ സമൂഹത്തെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് സുരേഷ് ഗോപിയിൽ ബി ജെ പിയുടെ പ്രതീക്ഷ. ജയിച്ചാൽ സുരേഷ് ഗോപി മന്ത്രിസഭയിലെത്തും . രാജീവ് ചന്ദ്രശേഖറും വേസ്റ്റാണെന്ന് മോദി മനസിലാക്കി.ആനന്ദബോസിനെ ബംഗാൾ ഗവർണറാക്കിയതിൻ്റെ നേട്ടം അദ്ദേഹത്തിന് മാത്രമാണ് കിട്ടിയതെന്നും മോദിക്ക് ബോധ്യമായി.

മറ്റൊരു പാർട്ടിയും ഇത്തരം ആളുകൾക്ക് ഒരു സ്ഥാനമാനവും നൽകില്ല. കണ്ണ ന്താനത്തിനും ആനന്ദബോസിനും വലിയ ജന പിന്തുണയുണ്ടെന്നാണ് കേന്ദ്രം തെറ്റിദ്ധരിച്ചത്. എന്നാൽ കണ്ണന്താനം ലോക്സഭാ സ്ഥാനാർത്ഥിയായപ്പോൾ തോറ്റമ്പാനായിരുന്നു വിധി. കുമ്മനം രണ്ടാമതെങ്കിലും എത്തി. ബാക്കിയുള്ളവർ ഒരു സ്ഥാനവും നേടിയില്ല. അതോടെ ദേശീയ നേതൃത്വത്തിന് ഇവരുടെ നിലവാരം പിടി കിട്ടി. ഇനിയും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് പാർട്ടി തീരുമാനിച്ചത് അങ്ങനെയാണ്.

കുമ്മനത്തിനു മന്ത്രി സ്ഥാനം നിഷേധിച്ചത് അദ്ദേഹത്തിനുള്ള സമൂഹ ബന്ധം മനസിലാക്കിയിട്ടാണ്. കുമ്മനം തലസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. അദ്ദേഹത്തിന് ഗവർണർ പദവി പോലും പിന്നീട് നൽകിയില്ല.
പിസി ജോർജും തുഷാർ വെള്ളാപ്പള്ളിയും എം പി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും അതിനുള്ള അവസരം പാർട്ടി നൽകിയില്ല. വെള്ളാപ്പള്ളിയും ജോർജും ബി ജെ പി യെ നശിപ്പിച്ചു എന്ന ധാരണയിലാണ് പാർട്ടി നേതൃത്വം .

പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് വലിയ സ്ഥാനമാനങ്ങൾ നൽകുന്നതിനെ പാർട്ടി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിലുള്ള ഉപദേശകർ അത്തരം വിമർശനങ്ങളെ തൃണവത്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഫലം പാർട്ടി ശരിക്കും അനുഭവിച്ചു. പാർലെമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കെ നടൻ സുരേഷ് ഗോപിയോട് തൃശൂർ പാർലെമെന്റ് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ത്യശൂരിൽ ബിജെപിക്ക് മികച്ച സാധ്യതയുണ്ടെന്ന് മോദി കരുതുന്നു.
എം പി എന്ന നിലയിൽ സുരേഷ് ഗോപി തിരുവനന്തപുരത്തെ കല്ലിയൂർ പഞ്ചായത്തിനെ ദത്തെടുത്തിരുന്നു. നിരവധി പദ്ധതികളാണ് അദ്ദേഹം ഇവിടെ നടപ്പിലാക്കിയത്.

കല്ലിയൂർ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം പാർലെമെൻറ് മണ്സലത്തിലെ എറ്റവും പ്രധാനപ്പെട്ട പഞ്ചായത്താണ്. ബി ജെ പി ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്തായിരുന്നു കല്ലിയൂർ. എന്നാൽ സുരേഷ് ഗോപി എം.പി.അല്ലാതായതോടെ കല്ലിയൂർ പഞ്ചായത്ത് സി പി എം പിടിച്ചെടുത്തു. ബിജെപിയുടെ മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് താമസിക്കുന്നതും കല്ലിയൂർ ഗ്രാമപഞ്ചായത്തിലാണ്. എന്നാലും കല്ലിയൂർ എന്ന കാർഷിക ഗ്രാമത്തിൽ വിത്തിറക്കിയാൽ നൂറുമേനി കൊയ്യാമെന്ന് ബിജെപി കരുതുന്നു.

സമീപ സ്ഥലങ്ങളായ നേമം, കോവളം, കാട്ടാക്കട ,പാറശാല, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിലും ബി ജെ പി ക്ക് അതിശക്തമായ പിൻബലമുണ്ട്. നേമത്ത് ബിജെപിക്ക് എം എൽ എ യുണ്ടായിരുന്നു.. തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിലും ശ്രീശാന്തും മുരളീധരനും മികച്ച വോട്ട് ഷെയർ നേടിയിരുന്നു. കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും മികച്ച വോട്ട് നേടി. തിരുവനന്തപുരം നഗരത്തിലും ബി ജെ പി കാഴ്ചവയ്ക്കുന്നത് മിന്നുന്ന പ്രകടനമാണ്. ബിജെപിക്ക് തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ശക്തമായ വേരോട്ടമുണ്ട്.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഏറ്റവുമധികം പദ്ധതികൾ നടപ്പിലാക്കിയത് തിരുവനന്തപുരം പാർലെമെന്റിലാണ്. നേമം റയിൽവേ ടെർമിനൽ ഉൾപ്പെടെ കോടി കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയത്. ഇതെല്ലാം പാർലെമെന്റ് എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ്. സുരേഷ് ഗോപിയുടെ നേത്യത്വത്തിൽ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടതിനെ തുടർന്നാണ് വൻകിട പദ്ധതികൾ അനുവദിച്ചത്.

ത്യശൂരിൽ നിന്നും ബിജെപി ജയിക്കുകയും ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തുകയും ചെയ്താൽ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും എന്ന വാഗ്ദാനവും പിന്നാലെയുണ്ടാകും. സുരേഷ് ഗോപിക്ക് ബി ജെ പിക്കാരല്ലാത്തവരും വോട്ടു ചെയ്യുമെന്ന് പാർട്ടി കരുതുന്നു. അതാണ് കരുവന്നൂരിൽ നിന്നും മാറാതെ കേന്ദ്രം നിൽക്കുന്നത്.

സംസ്ഥാനത്തെ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങളിലും നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ പിന്തുടരുന്നുണ്ട്.. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് വൻതോതിലുള്ള നിക്ഷേപങ്ങളും പിൻവലിക്കലുകളും പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നാണ് പുതിയ നീക്കം.കോടികളുടെ നിക്ഷേപം സഹകരണ ബാങ്കുകളിൽ സഖാക്കൾക്കുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. അതിനിടെ മന്ത്രി രാജീവും എ.സി.മൊയ്തീനു പി.കെ.ബിജുവിനും പിടി വീണതോടെ കള്ളപ്പണം മറയ്ക്കാനുള്ള വഴികൾ തേടി സഖാക്കൾ നെട്ടോട്ടമോടുന്നു.

സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളിൽ പോലും പല സഖാക്കൾക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളിൽ സഖാക്കൾക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാൽ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാൽ ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികൾ വലവിരിച്ചതോടെ നിക്ഷേപം പിൻവലിച്ച് രക്ഷപ്പെടാൻ സഖാക്കൾ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി. ഇനിയാണ് സുരേഷ് ഗോപി കളി തുടങ്ങുന്നത്. കാണാൻ പോകുന്ന പൂരം പറയേണ്ടതില്ലല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (16 minutes ago)

എന്താകുമോ എന്തോ.... സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പുലിവാലാകുമോയെന്ന് സംശയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജസ്റ്റിസ് എന്‍. നഗരേഷ  (21 minutes ago)

മജിസ്‌ട്രേറ്റ് കോടതി മൊഴിയെടുക്കും.... കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഇന്ന് ഏറെ നിര്‍ണായകം; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; വൈകിട്ട് മൂന്ന് മണിക  (24 minutes ago)

ചൂട് മാറി മഴ ഏറ്റെടുത്തു.... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം തുടരുന്നു; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും; തിരുവനന്തപുരം, കൊല്ലം, ആ  (28 minutes ago)

ലോക പാരാ  അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി....  (31 minutes ago)

മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍... ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും  (40 minutes ago)

ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്  (1 hour ago)

രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...  (1 hour ago)

ബിലിവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം ഇന്ന് നടക്കും... രാവിലെ 11 മണിക്ക് തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ സംസ്ഥാന സര്‍ക്കാരിന്റ  (1 hour ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ്... എട്ട് പ്രതികളെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, പാപ്പനംകോട് ബാറിലെ കയ്യാങ്കളിയില്‍ വച്ചുള്ള വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും ഹൈക്കോടതി പരിഗണനയില്‍...  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും... വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ  (2 hours ago)

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്.... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടു, ഉരുള  (2 hours ago)

രക്ഷപ്പെട്ടത് രണ്ടു പേര്‍.... ഒരാളെ കാണാതായി.... മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (4 hours ago)

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...  (4 hours ago)

Malayali Vartha Recommends