മോദി സർക്കാർ തന്ന ഭക്ഷ്യധാന്യം കൊണ്ട് കിറ്റുണ്ടാക്കി വിതരണം ചെയ്ത് അത് തങ്ങളുടെ തിര ഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച സർക്കാരിണിത്; കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർക്കാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്രസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർക്കാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയാണ കേന്ദ്ര സർക്കാർ കേരളത്തിൽ ദേശീയ പാത വികസനത്തിനായി ചെലവഴിച്ചത് . എന്നാൽ ഇത് അമ്മായി അപ്പൻ്റെയും മരുമകൻ്റെയും നേട്ടമായി ചിത്രീകരിക്കാം പടം വച്ച് നാടെങ്ങും ബോർഡ് വച്ചിരിക്കുകയാണെന്ന് മന്ത്രി മുരളീധരൻ പറഞ്ഞു.
മോദി സർക്കാർ തന്ന ഭക്ഷ്യധാന്യം കൊണ്ട് കിറ്റുണ്ടാക്കി വിതരണം ചെയ്ത് അത് തങ്ങളുടെ തിര ഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച സർക്കാരിണിത്.
മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപയുടെ മാസപ്പടി വാങ്ങിയെന്ന് ആദായ നികുതി ബോർഡ് കണ്ടെത്തിയപ്പോൾ തൻ്റെ മകളുടെ കമ്പനിയും മറ്റൊരു കമ്പനിയും തമ്മിലുള്ള സേവനത്തിനുള്ള കരാറാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞത് .
ഇപ്പോൾ എന്ത് സേവനമാണെന്ന് ചോദിച്ചപ്പോൾ മറുപടിയില്ല. പ്രതിപക്ഷ സഖ്യമാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ പിണറായിയുടെ മകളുടെ കേസിൽ ഒരന്വേഷണവും നടക്കുമായി തന്നില്ലെന്നും മുരളീധരൻ പറഞ്ഞു
https://www.facebook.com/Malayalivartha