സ്വന്തം സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ?മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഡിസി എന്തിനാണ് 25 ലക്ഷം രൂപ ചിലവഴിച്ച് അഭിഭാഷകനെ വെച്ച് സിഎംആർഎല്ലിനും എക്സാലോജിക്കിനും വേണ്ടി കോടതിയിൽ പോയത്? പിണറായി വിജയൻ്റെ മകളുടെ സ്ഥാപനമാണോ കെഎസ്ഐഡിസി? സ്വന്തം സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഭയക്കുവാൻ കാര്യമായി ഉണ്ടെന്നതിന്റെ തെളിവാണ്. സിഎംആർഎൽ- എക്സാലോജിക്ക് കരാറിൽ അഴിമതി നടന്നെന്ന് വ്യക്തമാണ്. സിഎംആർഎല്ലിന് കെഎസ്ഐഡിസിയിൽ ഓഹരിയുണ്ട്.
മുഖ്യമന്ത്രിയുടെ വ്യവസായ സംരഭത്തിന് പണം കൊടുത്ത സിഎംആർഎല്ലാണെന്നതും വ്യക്തമാണ്. അതുകൊണ്ട് മാസപ്പടിയിൽ മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാനാണ് കെഎസ്ഐഡിസി വെപ്രാളം കാണിക്കുന്നത്. ജനങ്ങൾക്ക് ലഭിക്കേണ്ട പണം നേടിയെടുക്കുവാൻ കേസ് നടത്താൻ തയ്യാറാവാത്ത, പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ നൽകാത്ത സർക്കാർ പിണറായിയുടെ മകൾക്ക് വേണ്ടി ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha