ശാശ്വതീകാനന്ദസ്വാമിയോട് നന്ദി കാണിക്കേണ്ട ചിലര്‍ നന്ദി കാണിച്ചിട്ടില്ല; അദ്ദേഹം സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നു; എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ

സ്വഭാവശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ. വെള്ളാപ്പള്ളി നടേശന് പരോക്ഷമായ മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ശാശ്വതികാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നുവെന്നാണ് ഗണേഷ് കുമാർ തുറന്നടിച്ചത്.
അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ലെന്നും മന്ത്രി . ഗണേഷ് കുമാർ പ്രതികരിച്ചു.ശാശ്വതീകാനന്ദസ്വാമിയോട് നന്ദി കാണിക്കേണ്ട ചിലര്‍ നന്ദി കാണിച്ചിട്ടില്ല. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തികൊടുത്തവര്‍ അതില്‍ ഇരുന്ന് തന്നെ പുലഭ്യം പറഞ്ഞ് മലീമസമാക്കുകയാണ്.
അവരോട് പറയാനുള്ളത് നിന്‍റെ അച്ഛനല്ല എന്‍റെ അച്ഛന്‍ എന്ന സിനിമാ ഡയലോഗാണെന്നും ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് ബി യോഗത്തില്‍ പറഞ്ഞു.തന്‍റെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത് വെള്ളാപ്പള്ളി മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് ഗണേഷിന്‍റെ വാക്കുകള്‍. ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോൺഗ്രസ് -ബി ലയന സമ്മേളനത്തിൽ ആയിരുന്നു മന്ത്രിയുടെ മറുപടി.
https://www.facebook.com/Malayalivartha