എട്ട് വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് കേരളത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം; മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിൽ പോയി സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണ് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിൽ പോയി സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണ് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൻ്റെ പണം എകെജി സെൻ്റർ എടുക്കണം. എട്ട് വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് കേരളത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്ര മോദിക്ക് വലിയ സ്വീകാര്യത കേരളത്തിലുണ്ട്. മോദിയുടെ ഗ്യാരണ്ടി ജനങ്ങൾ ഏറ്റെടുത്തു. അതു കൊണ്ടാണ് എൽഡിഎഫും യുഡിഎഫും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിക്കുന്നത്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കൃത്യമായ മറുപടി കേന്ദ്രം കൊടുത്തു. വായ്പാ പരിധി വെട്ടിക്കുറച്ചുവെന്നാണ് പ്രധാനപ്പെട്ട ആരോപണം. കിഫ്ബി ബജറ്റിൽ പറയാത്ത കാര്യങ്ങൾക്കാണ് വായ്പ്പയെടുക്കുന്നത്. ഇത് നടപ്പുള്ള കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു .
പിരിക്കേണ്ട ടാക്സ് സംസ്ഥാനം പിരിക്കുന്നില്ല. അൽപ്പമെങ്കിലും ആത്മാർത്ഥത പിണറായി വിജയനുണ്ടെങ്കിൽ ദില്ലിയിൽ സമരം ചെയ്യാൻ പോകും മുമ്പ് ഇതൊക്കെ പറയണം. സംസ്ഥാനത്ത് ഒരു പദ്ധതിക്കും മോദി സർക്കാർ പണം കൊടുക്കാതിരുന്നിട്ടില്ല. ഒരു പദ്ധതിയും കേന്ദ്രത്തിൻ്റെ കുറ്റം കൊണ്ട് മുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിൻ്റെ അൽപ്പം ധാർമ്മികതയുണ്ടെങ്കിൽ കേന്ദ്രം അവഗണിച്ചോയെന്ന് പറയണം. കശുവണ്ടി തൊഴിലാളികളുടെ കാര്യത്തിൽ ബാലഗോപാൽ എന്ത് ചെയ്തു? റബറിന് 180 രൂപയാക്കിയെന്ന് പറയുന്നത് കബളിപ്പിക്കലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha