പി.സി ജോർജിന്റെ ആ ലക്ഷ്യം നടക്കില്ല? പത്തനംതിട്ടയില്‍ ഷോര്‍ജിനെയും മത്സര രംഗത്തേക്ക് പരിഗണിച്ച് ബിജെപി, സ്ഥാനാർത്ഥി പട്ടികയിൽ ഈ പേരുകളും

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്. ബിജെപി പ്രവേശനത്തിലൂടെ പി.സി ജോർജ് ലക്ഷ്യമിടുന്നത് എന്താണെന്ന് ഏറെ കുറേ മനസിലായി കഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ടയില്‍ ആയിരിക്കുമെന്ന് പി.സി വ്യക്തമാക്കിയ പിന്നാലെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോര്‍ജിനെയും മത്സര രംഗത്തേക്ക് പരിഗണിച്ചിരിക്കുകയാണ് ബിജെപി. യുവാവായ, ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് ഷോണിനെ പരിഗണിക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
പി.സി ജോർജിനെ മാറ്റി ഷോണിനെ പരിഗണിച്ചാൽ മകന്റെ രാഷ്ട്രീയ ഭാവിയെ ഓർത്ത് അത് പി.സിക്ക് എതിർക്കാൻ കഴിയില്ല. പത്തനംതിട്ട മണ്ഡലത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വോട്ട് ശതമാനം ഉയര്‍ത്തുന്നതിലാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷ വെക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ കൂടി സ്വാംശീകരിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പി സി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പരിഗണിക്കുന്നത്. പി.സി ജോർജിന്റെ സ്വാധീന മേഖലയായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗവുമാണ്.
എന്നാൽ സ്ഥാനാർത്ഥിയായി ഷോൺനെ മാത്രമല്ല ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരുകളും ബിജെപി പത്തനംതിട്ട മണ്ഡലത്തിലേക്ക് കാര്യമായി പരിഗണിക്കുണ്ട്. 2019ല്‍ മണ്ഡലത്തില്‍ മത്സരിച്ച കെ സുരേന്ദ്രന്‍, ഇക്കുറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാല്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ട മണ്ഡലത്തില്‍ ആയിരിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ബിജെപി യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അത് അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പി.സി ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം.മത്സരിച്ചാൽ ജയം ഉറപ്പ്.
തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് വ്യക്തമാക്കി. ഫ്രാൻസിസ് ജോർജിനും തോമസ് ചാഴികാടനുമെതിരെ കോട്ടയത്ത് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചാൽ പത്തനംതിട്ട സീറ്റ് ശക്തമായി ആവശ്യപ്പെടാനാണ് തീരുമാനം.ബിജെപി ടിക്കറ്റിൽ തനിക്ക് രാജ്യസഭയിൽ എത്തുന്നതിനുമുള്ള വഴിയാണ് ബി.ജെ.പി പ്രവേശനത്തിലൂടെ പി.സി ജോർജ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ എത്തി ബിജെപി നേതാവ് ജെ.പി നദ്ദയിൽ നിന്നും പി.സി ജോർജ് ബി.ജെ.പി അംഗത്വം സ്വന്തമാക്കിയത്. ഇതിന് ശേഷം പി.സി ജോർജ് കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിജെപി ടിക്കറ്റിലെ പി.സി ജോർജിന്റെ ലക്ഷ്യങ്ങൾ കൂടുതൽ ചർച്ചയായി മാറിയത്.
https://www.facebook.com/Malayalivartha