ഇന്ത്യാ മുന്നണിയും പൊളിഞ്ഞു; കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പൊലിഞ്ഞു; 120 സീറ്റുകളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് ഏറിയാല്‍ അന്‍പത് സീറ്റ് ; ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഇന്ത്യാമുന്നണി ശോഷിച്ചു

ഇന്ത്യാ മുന്നണിയും പൊളിഞ്ഞു, കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പൊലിഞ്ഞു. 120 സീറ്റുകളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് ഏറിയാല്‍ അന്‍പത് സീറ്റ് ലഭിച്ചേക്കാം. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഇന്ത്യാമുന്നണി ശോഷിച്ചു ദുര്‍ബലമായിരിക്കുന്നു. വരുംദിവസങ്ങളിലും സഖ്യം പൊളിയുകയും മുന്നണി തകരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപി 300 സീറ്റിനു മുകളില്‍ സ്വന്തമാക്കി മോദി മൂന്നാമൂഴവും ഭരണം തുടരുമെന്ന് വ്യക്തമാണ്.
മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഖദര്‍ ഉപേക്ഷിച്ച് കാഷായമിട്ട് ബിജെപിയില്‍ ചേക്കേറി. നൊടിയിടെ നേരംകൊണ്ട് അശോക് ചവാന്‍ രാജ്യസഭയില്‍ കസേര ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത ബിജെപി മന്ത്രിസഭയില്‍ കാബിനറ്റ് റാങ്ക് ഉറപ്പാക്കിക്കൊണ്ടാണ് ചവാന്‍ ബിജെപിയുടെ തട്ടകത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. തെലങ്കാനയിലും കര്‍ണാടകത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പിളര്‍ത്താനുള്ള തന്ത്രവുമായാണ് ബിജെപിയുടെ കരുനീക്കങ്ങള്‍.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അല്‍പമെങ്കിലും പിടിയുള്ളത് കേരളത്തിലും കര്‍ണാടകത്തിലും തെലങ്കാനയിലും മാത്രമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കാം. പരമാവധി 50 സീറ്റില്‍ ഒതുങ്ങുക മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അവസരം ഇത്തണയും ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. കോണ്‍ഗ്രസുമായി വിട്ടുവീഴ്ചയുള്ള സഖ്യം വേണ്ടെന്ന് മതതാ ബാനര്‍ജിയും അരവിന്ദ് കേജരിവാളും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ബംഗാളിലെ 42 സീറ്റുകളിലും തനിച്ചു വിജയിക്കാന്‍ ശേഷിയുണ്ടെന്നും ബിജെപി എത്ര വലിയ സന്നാഹത്തോടെ വന്നാലും ചെറുക്കാന്‍ പ്രാപ്തിയുണ്ടെന്നും മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നര പതിറ്റാണ്ട് ബംഗാള്‍ തനിച്ചു ഭരിച്ചു പാരമ്പര്യമുള്ള പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റ് എന്ന ദക്ഷിണയാണ് മമത കോണ്‍ഗ്രസിന് വച്ചുനീട്ടിയിരിക്കുന്നത്.
തമിഴ് നാട്ടില്‍ സ്റ്റാലിന്‍ നല്‍കുന്ന കാരുണ്യത്തില്‍ കോണ്‍ഗ്രസിന് പരമാവധി നാലു സീറ്റുകള്‍ ദാനം ലഭിച്ചേക്കാം. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഉത്തരാഞ്ചലും പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ഗുജറാത്തിലും ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസ് കച്ചിയടിക്കാനിടയില്ല. മറ്റൊരാള്‍ക്കും നല്‍കാതെ എല്ലാ തനിച്ച് വിഴുങ്ങണം എന്നാഗ്രഹിക്കുന്നവരാണ് ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും. എസ്പിയും ബിഎസ്പിയും തെലുങ്കുദേശവും ജനതാദളുമൊക്കെ പരമാവധി സീറ്റുകളില്‍ വിജയിച്ച് സ്ഥാനപദവികള്‍ ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ് നീങ്ങുന്നത്.
ഇങ്ങനൊരു മുന്നണി 300 സീറ്റുകള്‍ പിടിച്ചാല്‍പോലും അധികാരം കൈയാളും മുന്‍പ് മുന്നണി നാലോ അഞ്ചോ ആയി പിളര്‍ത്താനുള്ള ആളും അര്‍ഥവും ബിജെപിക്കുണ്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കു പകരം പ്രിയങ്കാ ഗാന്ധിയെ പരീക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കവും ഫലപ്രാപ്തി കാണാനിടയില്ല. രാഹുല്‍ ഗാന്ധി അമേഠിയില്‍ ഇനിയൊരുങ്കത്തില്‍ വിജയിക്കനുള്ള സാഹചര്യവും നിലവിലില്ല. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ദേശീയ നേതാക്കളില്‍ ഒരാള്‍ക്കും ഹിന്ദി ബല്‍റ്റില്‍ തനിച്ചുനിന്നു ജയിക്കാവുന്ന സാഹചര്യമില്ലെന്നിരിക്കെ കോണ്‍ഗ്രസിന്റെ ഭാവി തുലാസില്‍ എന്നേ പറയാനാകൂ.
പഞ്ചാബില്‍ കഴിഞ്ഞ ഇലക്ഷനില്‍ ഒന്‍പതു സീറ്റുകളുമായി മാനം രക്ഷിച്ച കോണ്‍ഗ്രസ് അഹങ്കാരം കൊണ്ട് അവിടെ കോണ്‍ഗ്രസിനെ ഇല്ലാതാതാക്കി. ഇത്തവണ ഒരു സീറ്റില്‍പോലും രക്ഷപ്പെടാനുള്ള സാഹചര്യവും സാധ്യതയും കോണ്‍ഗ്രസിനില്ല എന്നതാണ് ഏറ്റവും പരിമിതമായ സാഹചര്യം. പഞ്ചാബിലും ഡല്‍ഹിയിലുമായി 18 സീറ്റുകളില്‍ ആം ആത്മ്മി പാര്‍ട്ടിക്ക് വിജയിക്കാനാകുമെന്നാണ് അരവിന്ദ് കേജരിവാള്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഹൃദയഭൂമി കോണ്‍ഗ്രസിന് നഷ്ടപ്പെട്ട കാലത്തും കോണ്‍ഗ്രസ് തിരിച്ചു വന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. നിലവിലെ സാഹചര്യത്തില്‍ ഹിന്ദി ഭൂമിയില്‍ കോണ്‍ഗ്രസിനു തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഏറെ പരിമിതമാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാം മാത്രമാണ് കൂടുതല്‍ ലോകസഭാ സീറ്റുകളുള്ളത്. അവിടെയും കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള സാഹചര്യങ്ങള്‍ തുലോം പരിമിതമായിരിക്കുന്നു. അരുണാചല്‍ പ്രദേശില്‍ ഒഴികെ മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. മൂന്നോ നാലോ ലോക്‌സഭാ മണ്ഡലങ്ങള്‍ മാത്രമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേറെയുമുള്ളത്.
ദക്ഷിണേന്ത്യയില്‍ സംഭവിക്കാവുന്ന തകര്‍ച്ച ബിജെപിയും മോദിയും വടക്കേ ഇന്ത്യയില്‍നിന്ന് തിരികെ പിടിക്കുമെന്നിരിക്കെ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള യാതൊരു സാഹചര്യങ്ങളും നിലവിലില്ലെന്നു പറയാം. മോദിയും അമിത് ഷായും കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുന്നേറുന്നത്. രാഹുല്‍ ഗാന്ധിയുടെ ജോഠോ യാത്രകള്‍ക്കോ റോഡ് ഷോകള്‍ക്കോ മോദിയുടെ പ്രഭാവത്തെ തകര്‍ക്കാനാവുന്നില്ല. താഴേത്തട്ടില്‍ കോണ്‍ഗ്രസ് ഏറെ ദുര്‍ബലമാണെന്നതാണ് ആ പാര്‍ട്ടിയുടെ പ്രധാന പരിമിതി.
https://www.facebook.com/Malayalivartha