തൃശൂരിൽ ഗവർണർക്ക് നേരെ വീണ്ടും എസ് എഫ് ഐ യുടെ കരിങ്കൊടി; 15 എസ് എഎഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു; എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കയ്യേറ്റം

തൃശൂരിൽ ഗവർണർക്ക് നേരെ വീണ്ടും എസ് എഫ് ഐ യുടെ കരിങ്കൊടി. ഏങ്ങണ്ടിയൂർ സരസ്വാതി വിദ്യ നികേതൻ സ്കൂളിൽ എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത് . 15 എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു . എസ എഫ് ഐക്കരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. തൃശൂരിൽ ഗവർണർക്കെതിരെ പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്.
ചൊവ്വാഴ്ചാ രാത്രി തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. .15 എസ് എഎഫ് ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിക്കാൻ എത്തിയത്. എങ്ങണ്ടിയൂരില്‍ ചരിത്രകാരന്‍ വേലായുധന്‍ പണിക്കശേരിയുടെ നവതിയാഘോഷം ഉദ്ഘാടനത്തിനു എത്തിയതായിരുന്നു അദ്ദേഹം. ഗേറ്റിന്റെ അടുത്ത് വച്ചാണ് കരിങ്കൊടി കാണിച്ചത്. മുദ്രാവാക്യം വിളിച്ചു.
ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ പോലീസിനൊപ്പം എസ് എഫ്ഐ പ്രവർത്തകരെ കയ്യേറ്റം ചെയ്തു . അത് ബിജെപി പ്രവർത്തകർ എന്നാണ് എസ് എഎഫ് ഐ ആരോപിക്കുന്നത്. 15 എസ് എഎഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു പോലീസ് നീക്കി. ഇന്നത്തെ 50 ഓളം എസ് എഎഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇരിങ്ങാലക്കുടയിൽ ഒരു പരിപാടി കൂടെ ഗവർണർക്ക് ഉണ്ട് . അതിനു ശേഷം അദ്ദേഹം എറണാകുളത്തേക്ക് മടങ്ങും.
https://www.facebook.com/Malayalivartha