ദുരഭിമാനിയല്ല അഭിമാനി; ആത്മാഭിമാനം ഉള്ള ആര്‍ക്കും ഈ പാര്‍ട്ടിയില്‍ തുടരാനാകില്ല; ഇനിയുള്ള പൊതുപ്രവർത്തനം കുടുംബത്തിൻ്റെ അഭിപ്രായം തേടിയിട്ട് മാത്രം; മോന്‍സ് ജോസഫിനെതിരെ പൊട്ടിത്തെറിച്ച് സജി മഞ്ഞക്കടമ്പില്‍

ആത്മാഭിമാനമുള്ള ആര്‍ക്കും കോരള കോണ്‍ഗ്രസ്സ് ജസഫ് വിഭാഗത്തില്‍ തുടരാന്‍ പറ്റില്ലെന്ന് പ്രസിന്റ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫ് തന്നെ അപമാനിച്ച് ഇല്ലാതാക്കുന്നു.
മറ്റൊരു രാഷ്ട്രീയ ഡീലുമില്ല. താന്‍ ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മോന്‍സ് ജോസഫിന് എന്തോ കുഴപ്പമാണ്. ആരോടും പിണക്കമില്ല. വലിയ ദുഖത്തോടെയാണ് സ്ഥാനം രാജിവെയ്ക്കുന്നത്. കുടുംബത്തോടൊപ്പം ഇനി സമയം ചിലവഴിക്കും.
പൊതുപ്രവര്‍ത്തന രംഗത്ത് ഇനി പ്രവര്‍ത്തിക്കുമോ എന്നത് ബന്ധുക്കളുമായി ആലോചിച്ച് തീരുമാനിക്കും. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനും കോരള കോണ്‍ഗ്രസിനും തിരിച്ചടിയായിരിക്കുകയാണ് സജി മഞ്ഞക്കടമ്പിന്റെ രാജി.
https://www.facebook.com/Malayalivartha