മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ച സംഭവം; സന്ദര്‍ശനത്തെ കുറിച്ച് അറിയില്ലെന്ന് എം വി ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ച സംഭവത്തിലാണ് അദ്ദേഹം രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകർ ഈ കാര്യം ചോദിച്ചപ്പോൾ ഈ സന്ദര്‍ശനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. അദ്ദേഹം അല്പം രൂക്ഷമായിട്ടായിരുന്നു ഈ ചോദ്യത്തോട് പ്രതികരിച്ചത് . സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സഖാക്കളെ തന്നെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ച വിഷയത്തിൽ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ പ്രതികരിച്ചത് ഇപ്രകാരമാണ്;- നിഷേധിച്ചും ന്യായീകരിച്ചുമാണ് അദ്ദേഹം മറുപടി നൽകിയത് .
പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും ഷെറിഫിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി ജയരാജന്‍, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക് പാര്‍ട്ടി ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha