യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല എന്നും യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതിന് യുഡിഎഫ് നേതൃത്വത്തിൻ്റെ പിന്തുണയുണ്ട്. ഇത്തരം പ്രചരണം അവസാനിപ്പിക്കണം. കെ കെ ശൈലജയെ രാഷ്ട്രീയമായി നേരിടാനാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് സൈബർ ആക്രമണം എന്നും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കൃത്രിമ രേഖയുണ്ടാക്കിയവർ ഇതിന് പിന്നിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ കേട്ട് കേൾവിയില്ലാത്ത ശൈലിയാണ് വടകരയിൽ യു.ഡി.എഫ് സ്വീകരിക്കുന്നത്. ത്തരം പ്രചരണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളും. ഇതിനെ ഫലപ്രദമായും രാഷ്ട്രീയമായും നേരിടും എന്നും അശ്ലീല പ്രചരണത്തിന് പിന്നിൽ ചില മാധ്യമങ്ങളുമുണ്ടെന്നും എന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha