എകെജി സെന്ററില്‍ സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്കല്ല സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്; കേരളത്തില്‍ സിപിഎം ഒരു സീറ്റില്‍പോലും വിജയിക്കാതിരിക്കുകയും ബിജെപി ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിക്കുകയും ചെയ്താല്‍ കാരണഭൂതന് ജനങ്ങളുടെയും പാര്‍ട്ടി അണികളുടെയും മുഖത്തുനോക്കാനാവില്ല

കേരളത്തില്‍ സിപിഎം ഒരു സീറ്റില്‍പോലും വിജയിക്കാതിരിക്കുകയും ബിജെപി ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിക്കുകയും ചെയ്താല്‍ കാരണഭൂതന് ജനങ്ങളുടെയും പാര്‍ട്ടി അണികളുടെയും മുഖത്തുനോക്കാനാവില്ല. ഇരട്ടച്ചങ്കന്‍ ആ നിമിഷം രാജിവച്ച് നാടുവിടേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്. എകെജി സെന്ററില്‍ സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്കല്ല സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടി കേരളത്തിലും കുഴിച്ചുമൂടപ്പെടാനുള്ള മണിക്കൂറുകളാണ് വരാനിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം സീറ്റുകളിലാണ് ബിജെപിക്ക് വിജയസാധ്യത പ്രവചിക്കുന്നത്. എന്തായാലും കാരണഭൂതന്‍ പിണറായി എട്ടുനിലയില്‍ പൊട്ടുമെന്ന് തീര്‍ച്ചയാണ്. മാനവും നാണവുമുണ്ടെങ്കില്‍ നാളെത്തന്നെ പിണറായി വിജയന്‍ രാജിവച്ചൊഴിയും. സിപിഎമ്മിനുള്ളില്‍ മാത്രമല്ല ഇടതുമുന്നണിയില്‍ തന്നെ ഭയാനകമായ കലഹത്തിനും പോരിനും കൂട്ടയടിക്കുമാണ് സാധ്യത തെളിഞ്ഞുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് പന്യന്‍ രവീന്ദ്രനും തൃശൂരില്‍ സുനില്‍കുമാറുമാണ് തോല്‍ക്കാന്‍ പോകുന്നത്. ആ നിലയില്‍ കാരണഭൂതന്റെ പാര്‍ട്ടി സിപിഐ സ്ഥാനാര്‍ഥികളെ കാലുവാരിയെന്നതിന് വ്യക്തമായ തെളിവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം കളത്തില്‍ വരും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ തോറ്റാല്‍ കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വലിയ തെന്നലുണ്ടാകും.
കേരളത്തിലെ നിഷ്പക്ഷമതികള്‍ ഏറ്റവുമധികം വെറുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എണ്ണപ്പെട്ടുകഴിഞ്ഞു. പിണറായി പ്രചാരണം നടത്തിയ ഇടങ്ങളില്ലെല്ലാം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തോറ്റു തുന്നം പാടുന്ന നിലയാണുള്ളത്. ഒരു സീറ്റില്‍പോലും എല്‍ഡിഎഫിന് രക്ഷയില്ലാതെ വന്നാല്‍ അത് ഭരിക്കുന്ന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിധ്വേഷപ്രകടനത്തിന് പ്രകടമായ തെളിവായിരിക്കുമെന്നതില്‍ സംശയം വേണ്ട.
കേരളത്തില്‍ സിപിഎമ്മിനെയും എല്‍ഡിഎഫിനെയുംകാള്‍ ജനങ്ങള്‍ ബിജെപിയെ പിന്‍തുണയ്ക്കുന്ന സാഹചര്യമുണ്ടെന്നതിന് തെളിവായിരിക്കും ബിജെപിയുടെ ചരിത്രം വിജയം. കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയുടെ എന്‍ഡിഎയും തമ്മില്‍ രണ്ടു ശതമാനം മാത്രമാണ് വോട്ടുനിലയിലെ വ്യത്യാസം എന്ന എക്‌സിറ്റ് പോള്‍ ഫലം ഇടതുസര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രകടമായ തെളിവാണ്.
കേരളത്തില്‍ സിപിഎം മത്സരിച്ച സീറ്റുകളില്ലാം പരാജയപ്പെടുകയും മാവേലിക്കരയിലോ തൃശൂരോ എല്‍ഡിഎഫ് വിജയിക്കുകയോ ചെയ്യുന്ന സാഹചര്യവും പിണറായി വിജയനും സിപിഎമ്മിനും നാണക്കേടായി മാറുകയാണ്. സിപിഎമ്മിനുള്ളില്‍ പിണറായി വിജയന്‍ ഓരോ ദിവസവും ഇനി ദുര്‍ബലമായിക്കൊണ്ടിരിക്കും എന്നതില്‍ സംശയം വേണ്ട. കേരളത്തില്‍ എല്ലാ സീറ്റിലും സിപിഎം പരാജയപ്പെട്ടാല്‍ അതിന്റെ വലിയ ആഘാതം പിണറായി വിജയനും നീതീകരണത്തൊഴിലാളിയായ എംവി ഗോവിന്ദനുമായിരിക്കും.
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണിയില്‍ എത്തുന്നതിനു മുന്‍പ് മൂന്നു ലക്ഷത്തിലേറെ വോട്ടുകളുണ്ടായിരുന്നു. ഇത്തവണ മാണിവിഭാഗത്തിന്റെ വോട്ടുകള്‍ കൂടി വരുമ്പോള്‍ തോമസ് ചാഴികാടന്‍ ജയിക്കുമെന്നാണ് സിപിഎം അവകാശവാദം. സിപിഎം വോട്ടുകളില്‍ വിള്ളല്‍ വീണാല്‍ മാണി വിഭാഗം ഇടതുമുന്നണിയില്‍ നിന്ന് അകലും എന്നതില്‍ സംശയംവേണ്ട.
കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. യുഡിഎഫ് കേരളത്തില്‍ 18 സീറ്റുകള്‍വരെ നേടുമെന്നാണ് സൂചനകള്‍. യുഡിഎഫ് ഏറ്റവും കുറഞ്ഞത് 15 സീറ്റുകള്‍ നേടുമെന്നതില്‍ ഒരാള്‍ക്കും സംശയമില്ല. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍പോലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു. എല്‍ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നു പറയുന്ന പല സര്‍വ്വേ റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയില്‍ യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകളെന്നാണ് പറയുന്നത്. എല്‍ഡിഎഫിന് പരമാവധി ലഭിക്കാവുന്ന സീറ്റ് ഒരെണ്ണം മാത്രമായിരിക്കും.
ടി വി 9 പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍ ഫല പ്രകാരം കേരളത്തില്‍ ലോക്സഭ യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കാമെന്നും അവകാശപ്പെടുന്നു. കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ് പ്രവചിച്ച് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലത്തില്‍ എല്‍ഡിഎഫിന് നാല് സീറ്റുവരെയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
എന്‍ഡിഎയ്ക്ക് രണ്ട് സീറ്റും ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചിക്കുന്നു. ന്യൂസ് എക്സിന് മുമ്പ് പ്രഖ്യാപിച്ച അഞ്ച് സര്‍വേയിലും കേരളത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഒരുപോലെ പ്രവചിക്കുന്നു. ജന്‍ കീ ബാത് സര്‍വ്വേ എക്‌സിറ്റ് പോളില്‍ യുഡിഎഫിന് 14 മുതല്‍ 17 സീറ്റാണ്. എല്‍ഡിഎഫിന് മൂന്ന് മുതല്‍ അഞ്ച് സീറ്റ്. എന്‍ഡിഎ ഒരു സീറ്റു വരെ നേടുമെന്നും പറയുന്നു. ഇന്ത്യ ടിവി - സിഎന്‍എക്‌സ് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫലത്തില്‍ യുഡിഎഫിന് 13 മുതല്‍ 15 സീറ്റ്.
എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെയാണ് പ്രവചിക്കുന്നത്. എന്‍ഡിഎ ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വ്വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയെന്നും ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് വരെയെന്നുമാണ്.
2019ലെ ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമായിരുന്നു. മത്സരം നടന്ന 20 മണ്ഡലങ്ങളില്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,485 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ എ എം ആരിഫ് മാത്രമാണ് കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫിന്റെ ഏക ലേക്‌സഭാംഗം.
https://www.facebook.com/Malayalivartha