Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം


അഭിമന്യു കൊലക്കേസിലെ എല്ലാ പ്രതികളും 10ന്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കർശന നിർദേശം നൽകി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി


സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

പിണറായി രാജ്യത്തെ 'വിദേശ സെക്രട്ടറി'; മോദി ആമയിഴഞ്ചാനില്‍ എറിഞ്ഞു... അടിക്കടിയുള്ള വിദേശയാത്രക്ക് പിന്നിലെന്ത്?

26 JULY 2024 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനും അവരുടെ പിണറായി വിജയന്‍ സര്‍ക്കാരിനും വീണ്ടും വീണ്ടും തിരിച്ചടികളുടെ ഗോള്‍ മഴ. ഏറ്റവും ഒടുവില്‍ വിദേശ സഹകരണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കട്ടക്കലിപ്പിലായി. ഭരണഘടനയെ മറികടക്കരുതെന്ന് മുഖ്യമന്ത്രിക്കും ശിങ്കിടികള്‍ക്കും വിദേശകാര്യ മന്ത്രാലയം കര്‍ശന താക്കീത് നല്‍കി. കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കടക്കരുതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടന നല്‍കുന്ന അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. വിദേശങ്ങളുമായുള്ള ബന്ധങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനാ വിഷയമാണെന്നും അത് സംസ്ഥാന പട്ടികയിലും കണ്‍കറന്റ് പട്ടികയിലും ഉള്ളതല്ലെന്നും പിണറായിയെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയും പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ വിമര്‍ശനങ്ങളും കാരണം പഴയ ശൗര്യം ഒരു പൊടിക്കെങ്കിലും അടക്കിയ പിണറായിക്ക് ഇത് വലിയ പ്രഹരമായി. ബജറ്റില്‍ സംസ്ഥാനത്തിന് ഒന്നും അനുവദിച്ചില്ലെന്ന കാര്യം സിപിഎം രാഷ്ട്രീയ ആയുധമാക്കി മുന്നേറുമ്പോഴാണ് അപ്രീക്ഷിത തിരിച്ചടിയുണ്ടായത്.

വിദേശരാജ്യങ്ങള്‍, എംബസികള്‍ എന്നിവയുമായി നേരിട്ടുള്ള സഹകരണത്തിനാണ് വാസുകിയെ നിയമിച്ചത്. ഇതിനായി വിദേശ ഏകോപനം എന്ന ഡിവിഷനും രൂപീകരിച്ചിരുന്നു. തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് വാസുകി. വിദേശത്ത് നിന്ന് എന്തെങ്കിലും സഹായമോ, സഹകരണമോ ലഭ്യമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഡിവിഷന്‍ രൂപീകരിച്ചതെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെത്തുന്ന പല വിദേശ സ്ഥാനപതികളും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ മേഖലകളിലുള്ള സഹകരണത്തിന് തയ്യാറാവാറുണ്ട്. അതുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് വാസുകിയെ നിയമിച്ചത്. ഇവരെ സഹായിക്കാന്‍ പൊതുഭരണ വകുപ്പ്, ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷ്ണര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റ് ചില മന്ത്രിമാരും ഇടയ്ക്കിടെ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആക്ഷേപം ഉയരുന്നുണ്ട്. ചില ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും അവസാനം കുവൈറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും അനുമതി കൊടുത്തില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ പോകുന്ന പതിവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ, മുഖ്യമന്ത്രിയും മകളും ഭാര്യയും അടിക്കടി ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ദുബൈയിലെ ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ലാവ്‌ലിന്‍ അടക്കമുള്ള കമ്പനികള്‍ ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നും ഷോണ്‍ ജോര്‍ജ് അടുത്തകാലത്ത് ആരോപിച്ചിരുന്നു. ഒരു കമ്പനി ഈ ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഷോണ്‍ ഉറച്ചുനിന്നു. ഇതിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷും വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാനായി, അവിടുത്തെ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ സഹായം തേടിയതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ തെറ്റിച്ച് കുവൈറ്റ് രാജാവിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിലെത്തിച്ചെന്നും കമലാ വിജയന്‍ കുവൈറ്റ് രാജ്ഞിക്ക് സമ്മാനം കൊടുത്തത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. അതുപോലെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയ സംഭവങ്ങളും നടന്നിട്ടുണ്ട്. അതിലൊക്കെ ഭരണനേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യങ്ങളും വാസുകിയുടെ സെക്രട്ടറി പദവും കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ, എവിടെയോ ചീഞ്ഞുനാറുന്നത് പോലെ... തോന്നുന്നു.

കെ വാസുകിയുടെ നിയമനത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് സെക്രട്ടറി വി വേണു മാധ്യമങ്ങളോട് പറഞ്ഞു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിന്‍വലിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ധാരണയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നാലേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ മാസം 15ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ വാസുകിക്ക് വിദേശ സഹകരണത്തിന്റെ ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. വാസുകിയുടെ നിയമനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി യാതൊരു ബന്ധമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ വേണുവിന്റെ ആദ്യ നിലപാട്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നതെന്നാണ് വേണു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചീഫ് സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിച്ചതെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അനാവശ്യമായി കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കൈ കടത്തരുതെന്ന കര്‍ശന താക്കീതും സംസ്ഥാന സര്‍ക്കാരിന് വാങ്ങിക്കേണ്ടി വന്നു എന്നത് വലിയ നാണക്കേടിയി. മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎം നേതാക്കളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (13 minutes ago)

അഷ്ടമിരോഹിണി... ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ 'അപ്പം' വഴിപാടിന്റെ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു...  (19 minutes ago)

ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...  (22 minutes ago)

അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ...  (26 minutes ago)

A A RAHIM ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 ||  (38 minutes ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന നേട്ടവുമായി അനിൽ മേനോൻ  (52 minutes ago)

ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രം... യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി  (1 hour ago)

മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം  (1 hour ago)

മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; എമർജൻസി വിൻഡോ പാനൽ അടിച്ചു തകർത്തു; പിന്നാലെ സംഭവിച്ചത് മറ്റൊന്ന്  (1 hour ago)

ചിന്നാർപ്പുഴയിലേയക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്, മൂന്നു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു...  (1 hour ago)

ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിക്കുന്ന പ്രകടനവുമായി മലയാളി താരം മുഹമ്മദ് അഷ്ഫാഖ് ഫൈനലിൽ.. .  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കനത്ത മഴ... കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് മണ്ണിടിച്ചിൽ... ഇരട്ട തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലും താഴേക്ക് പതിച്ചത്...  (2 hours ago)

അഭിമന്യു കൊലക്കേസിലെ എല്ലാ പ്രതികളും 10ന്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കർശന നിർദേശം നൽകി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി  (2 hours ago)

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

Malayali Vartha Recommends