Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...


ആംബുലൻസ് നിഷേധിച്ചു...മരണമടഞ്ഞ പിതാവിന്റെ മൃതദേഹം...അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോയി മക്കൾ...ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു...


ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി... പി ജയരാജനുംടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി


ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...


പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും...നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും

പിണറായിയുടെ ഡബിൾ പ്ലേയിൽ മോദിയുടെ അഡാർ നീക്കം ! ജലബോംബിൽ സഖാവിന് പണി കിട്ടും

12 AUGUST 2024 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

വർഷം മുഴുവൻ നീളുന്ന തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് തടസമാവുന്നത് നരേന്ദ്രമോദിയെന്ന വികസന നായകനെ അലട്ടി; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ' എതിർക്കുന്ന പ്രതിപക്ഷ നിലപാട് കേവല സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണപാടവം മനസ്സിലാക്കുവാൻ ശ്രമിക്കണം; ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

അതായത് ഉത്തമാ ഇപ്പൊ പുറത്ത് വന്നതൊന്നും യഥാർത്ഥ കണക്കുകൾ അല്ല; അങ്ങനെ ഭരണം ഉന്തിത്തള്ളി മുന്നോട്ട് കൊണ്ടു പോവുക; തുറന്നടിച്ച് സന്ദീപ് വാചസ്പതി

മുല്ലപെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന മലയാളികളുടെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെടുക്കുമോ? കർണാടകത്തിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്ന സാഹചര്യത്തിലാണ് കേരള - തമിഴ്നാട് സർക്കാരുകളെ പ്രതിസന്ധിയിലാക്കി കൊണ്ട് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. പിണറായിയെയും സ്റ്റാലിനെയും ഒരേ സമയം

കുരുക്കികൊണ്ടാണ് മോദിയുടെ അഡാർ നീക്കം.തൃശൂരിൽ നിന്നും സുരേഷ് ഗോപിയെ ജയിപ്പിച്ച മലയാളികൾ ഇതിൽ തനിക്കൊപ്പം നിൽക്കുമെന്നാണ് മോദിയുടെ പ്രതീക്ഷ. ഇടുക്കി, കോട്ടയം ജില്ലയിലെ വിവിധ ക്രൈസ്തവ സംഘടനകൾ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് വാദിക്കുന്നവരാണ്. ബി ജെ. പി. നീക്കം ക്രൈസ്തവ സഭകളെ അവർക്കൊപ്പം നിർത്തും. പിണറായിയാകട്ടെ സ്റ്റാലിനെ പിണക്കാതെ ഡബിൾ പ്ലേ കളിക്കുന്നു.

മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയർമാൻ അഡ്വക്കേറ്റ് റസ്സൽ ജോയ് രംഗത്തെത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ തമിഴ് നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. റസ്സൽ ജോയ് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുല്ലപെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും റസ്സൽ ജോയ് വ്യക്തമാക്കി.

 

 

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ ഒരു ഹർജി കൂടി ഫയൽ ചെയ്തു.. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറയാണ് ഹർജി നൽകിയത്. ഡാമിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. വയനാട്ടിലുണ്ടായ ദുരന്തം കണക്കിലെടുക്കണം. മുൻക്കാല കോടതി വിധികൾ നിയമപരമായി തെറ്റെന്നും 2006, 2014 വർഷങ്ങളിലെ കോടതി വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.

അതേ സമയം, കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തി. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

മുല്ലപ്പരിയാ‍റിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം കർഷക സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ലോവർ ക്യാമ്പിൽ നിന്നും കേരളത്തിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താൽ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോൺ പെന്നി ക്വക്കിൻ്റെ സ്മാരകത്തിന് മുമ്പിൽ പോലീസ് മാർച്ച് തടഞ്ഞു. ബേബി ഡാമിനു സമീപമുള്ള മരങ്ങൾ മുറിച്ച് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുക, തേക്കടി ആനവച്ചാൽ പാർക്കിംങ്ങ് ഗ്രൗണ്ട് വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ അണക്കെട്ടെന്ന തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേ സമയം കേരളത്തിന്റെ ആവശ്യത്തിൽ തമിഴ്നാട് അനുകൂല തീരുമാനം എടുക്കുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പ്രതീക്ഷ.

 

 

മുല്ലപ്പെരിയാർ പാട്ടക്കരാറിൻ്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി വിധി കേരളത്തിന് പ്രതീക്ഷയുടെ കിരണങ്ങൾ നൽകി. ഇരു സംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിൻ്റെ ഭാഗമായി തമിഴ്‌നാട് നൽകിയ ഹർജി പരിഗണിക്കവെയാണ് കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടായത്.അണക്കെട്ടിൻ്റെ സുരക്ഷയും കരാറിൻ്റെ സാധുതയും ചൂടേറിയ ചർച്ചയായപ്പോൾ കേരളം മുൻകൈയെടുത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നില്ല. 2006ൽ കേരളത്തിനെതിരായ ആദ്യ സുപ്രീം കോടതി വിധിക്ക് കാരണമായ ഹർജി പോലും മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പേരിൽ സ്വകാര്യ വ്യക്തികൾ നൽകിയതാണ്. തമിഴ് നാടിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല.2006 മാർച്ചിൽ, സുപ്രീം കോടതി വിധി മറികടക്കാൻ കേരളം ഡാം സുരക്ഷാ നിയമം ഭേദഗതി ചെയ്തുവെന്ന് വാദിച്ച് തമിഴ്നാട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. 2014 മേയ് ഏഴിന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർ.എം.ലോധയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കേരളത്തിനെതിരെ വിധി പുറപ്പെടുവിച്ച് കേസ് തീർപ്പാക്കി. എന്നിട്ടും പുനഃപരിശോധനാ ഹർജിയുടെ സാധ്യത പോലും കേരളം പരിശോധിച്ചില്ല.

ഓഗസ്റ്റ് മൂന്നിന് തമിഴ്‌നാട് സമർപ്പിച്ച ഒഎസ് 4/2014 എന്ന മറ്റൊരു ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേരളത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഈ അനുകൂല സാഹചര്യം ഫലപ്രദമായി മുതലെടുത്താൽ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിൻ്റെ നിയന്ത്രണത്തിലാകും.പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കംപെരിയാർ കടുവാ സങ്കേതത്തിൻ്റെ പ്രവേശന കവാടമായ കുമളി ആനവച്ചൽ മൈതാനിയിൽ കേരള വനംവകുപ്പ് നിർമിച്ച വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തമിഴ്‌നാട് ഹർജി നൽകിയത്. 1886ലെ പാട്ടക്കരാർ പ്രകാരം പ്രസ്തുത ഭൂമി തങ്ങളുടേതാണെന്നും കേരള വനംവകുപ്പ് കയ്യേറിയതാണെന്നും തമിഴ്‌നാട് ഹർജിയിൽ വാദിച്ചു.ഈ പാട്ടക്കരാർ അസാധുവാണെന്നാണ് കേരളത്തിൻ്റെ നിലപാട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദ്രാസ് സർക്കാരും തിരുവിതാംകൂർ നാട്ടുരാജ്യവും തമ്മിൽ 1886 ഒക്ടോബർ 29ന് 999 വർഷത്തെ പാട്ടക്കരാർ ഒപ്പുവച്ചു. 2014ൽ ഒഎസ് 3/2006 കേസിൽ മുല്ലപ്പെരിയാർ പാട്ടക്കരാർ സാധുതയുള്ളതാണെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയും കേരളം റിവിഷൻ ഹർജി നൽകിയില്ല.

 



രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മുല്ലപെരിയാറിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 35,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ കർണാടകയിലെ പല ഭാഗങ്ങളിലും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ ചരിത്രത്തിൽ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഞായറാഴ്ച രാവിലെയോടെ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകിയത്.

കേരള–തമിഴ്നാട് അതിർത്തിയിലെ മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ അണക്കെട്ടു കൂടിയാണ് ഇത്. ചെളിയുംചുണ്ണാമ്പുകല്ലും ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും മറ്റും ചേർത്ത് തയാറാക്കുന്ന മിശ്രിതമാണ് സുർക്കി. കരിങ്കല്ലിൽ ഇതു ചേർത്തു കെട്ടിയുണ്ടാക്കിയതാണ് അടിത്തറ. അടിത്തറയിൽ നിന്ന് 162 അടി ഉയരത്തിലാണ് അണക്കെട്ട്. ഏകദേശം 8000 അടിയാണ് അണക്കെട്ടിന്റെ നീളം. സുർക്കി ഉപയോഗിക്കുന്നതിന് ചെലവു കുറവാണ്. ഉറപ്പ് കൂടുകയും ചെയ്യും.

അതേസമയം, 2016 ൽ മഹാരാഷ്ട്രയിലെ മഹാഡിൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വർഷം പഴക്കമുള്ള പാലമായിരുന്നു അന്ന് അപകടത്തിലായത്. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19–ാം ഗേറ്റിൽ തകരാർ ഉണ്ടായത്. റിസർവോയറിൽ നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി (ടിഎംസി അടി) വെള്ളം തുറന്നുവിട്ടശേഷം മാത്രമേ 19-ാം ഗേറ്റിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതനുസരിച്ച് ഡാമിന്റെ 33 ഗേറ്റുകളിലൂടെയും വെള്ളം തുറന്നുവിടുകയായിരുന്നു. ഇതനുസരിച്ച് വൻതോതിൽ വെള്ളം പുറത്തേക്കു വരുന്നതിനാൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പമ്പാ സാഗർ എന്നറിയപ്പെടുന്ന അണക്കെട്ടാണ് തുംഗഭദ്ര. കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. പഴയ ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും ചേർന്നാണ് നിർമാണം ആരംഭിച്ചത്. 1950-ൽ ഇന്ത്യ റിപ്പബ്ലിക്കായതിനു പിന്നാലെ ഇത് മൈസൂരിന്റെയും ഹൈദരാബാദിന്റെയും സർക്കാരുകളുടെ സംയുക്ത പദ്ധതിയായി. 1953-ൽ നിർമ്മാണം പൂർത്തിയായി. ഹൈദരാബാദിലെ വെപ്പ കൃഷ്ണമൂർത്തിയും പള്ളിമല്ലി പപ്പയ്യയും മദ്രാസിലെ തിരുമല അയ്യങ്കാറുമായിരുന്നു അണക്കെട്ടിന്റെ മുഖ്യ ശില്പികൾ. തെലങ്കാനയിലെ മഹബൂബ് നഗറിലെ വെങ്കട്ട് റെഡ്ഡി മുലമല്ലയായിരുന്നു അണക്കെട്ടിന്റെ മുഖ്യ കരാറുകാരൻ.

 

 

3.73 ക്യുബിക് കിലോമീറ്ററാണ് അണക്കെട്ടിന്റെ മൊത്തം സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 28,180 ചതുരശ്ര കിലോമീറ്ററാണ്. അണക്കെട്ടിന്റെ സ്പിൽവേ കപ്പാസിറ്റി 6,50,000 ക്യൂസെക്സ് ആണ്. കർണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ആറ് വരൾച്ചബാധിത ജില്ലകൾക്ക് തുംഗഭദ്ര അണക്കെട്ട് ഒരു സുപ്രധാന ജീവനാഡിയാണ്.

വിസ്തൃതമായ കാർഷിക മേഖലകളിൽ ജലസേചനം നടത്തുന്നതിനു പുറമേ, ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിലും കൃഷ്ണ നദീതടത്തിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിലും ഈ അണക്കെട്ട് ഏറെ സഹായിക്കുന്നു. കർണാടകയിലെ പ്രധാന നെല്ലുൽപാദക ജില്ലകളായ ബെല്ലാരി, കൊപ്പൽ, റായ്ച്ചൂർ എന്നിവയുടെജലസേചന മാർഗങ്ങളും ഈ അണക്കെട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

തുംഗഭദ്രയിലെ അപകടം മുല്ലപെരിയാറിലും ചലനങ്ങൾ സ്യഷ്ടിച്ചിരിക്കുകയാണ്. ഇതോടെയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നത്. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി രം​ഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 'മുല്ലപെരിയാറിൽ ഇപ്പോൾ പ്രത്യേക ആശങ്കയുടെ അടിസ്ഥാനമില്ല. പക്ഷേ, മുല്ലപെരിയാറിന്റെ കാര്യത്തിൽ സ‍ർക്കാർ നേരത്തെ സ്വീകരിച്ച സമീപനം തുടർന്നുപോകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്കയും ഉണ്ടാകേണ്ടതില്ല', മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഡീൻ ആവശ്യം ഉന്നയിച്ചിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. 130 വർഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

 


വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി.യും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇടുക്കി ജില്ലക്കാരനായ മന്ത്രി റോഷി അഗസ്റ്റിന് മുല്ലപ്പെരിയാർ സങ്കീർണമായ വിഷയമാണ്. മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് തുടങ്ങിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് ജയിക്കാനാവില്ല. 1400 കോടി വേണമെന്നാണ് ജല വകുപ്പിന്റെ ആവശ്യം. എന്നാൽ ധനമന്ത്രി ബാല ഗോപാൽ ഇതിനോട് മും തിരിച്ച് നിൽക്കുകയാണ്. ഇപ്പോഴുള്ള അണക്കെട്ടിന് 366മീറ്റർ താഴെയാണ പുതിയ അണക്കെട്ടിന് കേരളം സ്ഥലം കണ്ടെത്തിയത്. കെ.എം.മാണി ധനമന്ത്രിയായിരിക്കെയാണ് പുതിയ അണക്കെട്ട് എന്ന ആശയം മുന്നോട്ടു വച്ചത്. ബജറ്റിൽ അദ്ദേഹം തുക പകയിരുത്തുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞെങ്കിലും പദധതിയുടെ കരട്ത തയ്യാറാക്കിയിട്ടുണ്ട്. 2011 ൽ ആദ്യം കരട് തയ്യാറാക്കിയപ്പോൾ 600 കോടിയായിരുന്നു ചെലവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (14 minutes ago)

ഭയചകിതരായി ജനങ്ങൾ മൊബൈൽ ഫോണുകൾ എറിഞ്ഞ് കളയുന്നു: ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ വാക്കി-ടോക്കികളും, ലാന്റ് ഫോണുകളും പൊട്ടിത്തെറിക്കുന്നു...  (15 minutes ago)

പതിനാറാം വയസിൽ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു; കുറെ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി: ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി.  (28 minutes ago)

പേജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ലബനാനിലെ ഇറാനിയൻ അംബാസഡർ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്.....  (29 minutes ago)

ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...  (38 minutes ago)

ആംബുലൻസ് നിഷേധിച്ചു  (55 minutes ago)

കവിയൂർ പൊന്നമ്മയുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ ആരാധകർ...  (1 hour ago)

ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് സമാനതകള്‍ ഇല്ലാത്ത ആക്രമണ രീതിയാണ് ഇസ്രായേല്‍ ലെബനനില്‍ ഹിസ്ബുള്ളയെ നേരിടാന്‍ പ്രയോഗിച്ചത്  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു  (2 hours ago)

ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സം  (3 hours ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കത്തില്‍ പതറിയെങ്കിലും തിരിച്ചു കയറുന്നു....  (3 hours ago)

നവംബർ 9-ന് ഈ ദിവസം മുതൽ ഒരാഴ്ച സൂര്യൻ ഉദിയ്ക്കില്ല. ഈ ഒരാഴ്ച ഭൂമി മുഴുവൻ ഇരുട്ടിലായിരിക്കും.... ഈ വർഷം മാനവരാശിയെ ഞെട്ടിക്കുന്ന അഞ്ച് സംഭവങ്ങളാണ് നടക്കാനിരിക്കുന്നു...പ്രവചനങ്ങൾ പുറത്ത്  (3 hours ago)

ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു, ഒരു കുട്ടി മരിച്ചു, മറ്റൊരാള്‍ക്കായി തെരച്ചില്‍  (3 hours ago)

വർഷം മുഴുവൻ നീളുന്ന തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് തടസമാവുന്നത് നരേന്ദ്രമോദിയെന്ന വികസന നായകനെ അലട്ടി; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ' എതിർക്കുന്ന പ്രതിപക്ഷ നിലപാട് കേവല സങ്കുചിത രാഷ്ട്രീയ താൽപര്യം  (3 hours ago)

നമ്മുടെ തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം; തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ  (3 hours ago)

Malayali Vartha Recommends