പ്രകാശ് ബാബുവും ബിനോയ് വിശ്വവും തമ്മിലുടക്കി; എ.കെ. ശശീന്ദ്രനും പി. സി. ചാക്കോയും കണ്ടാൽ മിണ്ടാതായി; ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ ശിഥിലമാക്കി

ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ ശിഥിലമാക്കി. പ്രകാശ് ബാബുവും ബിനോയ് വിശ്വവും തമ്മിലുടക്കി. എ.കെ. ശശീന്ദ്രനും പി. സി. ചാക്കോയും കണ്ടാൽ മിണ്ടാതായി.. ശ്രേയാംസ് കുമാർ ടാറ്റാ പറയാൻ മുന്നണിയുടെ പൂമുഖത്ത് നിൽക്കുന്നു. റോഷി അഗസ്റ്റിനെ ഒന്നിനും കൊള്ളാത്തവനാക്കിയ ശേഷം ജലവിഭവ വകുപ്പിൽ വി. ശിവൻ കുട്ടിയെ കാബറേ അവതരിപ്പിക്കാൻ വിട്ടു. സി.പി.എമ്മിന് പിന്നാലെയാണ്
ഇടതുമുന്നണിയെ പിണറായി നശിപ്പിച്ചത്. പാർട്ടിയെയും മുന്നണിയെയും അശക്തമാക്കിയ ശേഷം പാർട്ടിയെ തൊഴുത്തിൽ കെട്ടാനാണ് പിണറായി ശ്രമിക്കുന്നത്. തനിക്ക് ശേഷം പ്രളയം എന്ന നിലപാടിലേക്കാണ് മുഖ്യമന്ത്രി നിങ്ങുന്നത്. ചിലരെങ്കിലും ഇതിനെ സി. പി. എമ്മിനെ കൊണ്ട് ബി.ജെ പിയുടെ തൊഴുത്തിൽ കെട്ടാനുള്ള ശ്രമമായി കരുതുന്നു. തുടക്കം സി.പി.ഐയിലാണ്.
ആർഎസ്എസുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ ഒരാൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചത് പ്രകാശ് ബാബുവിന് ഒപ്പം നിൽക്കുന്ന പ്രവർത്തകരെ ഒതുക്കാൻ വേണ്ടി മാത്രമാണ്.സി. പി. ഐയെ പിളർത്തി രണ്ടു ഗ്രൂപ്പാക്കി മാറ്റാണ് പിണറായിയുടെ നീക്കം.
ഇക്കാര്യത്തിൽ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കുമെന്നും ബിനോയ് പറഞ്ഞു.
പ്രകാശ് ബാബു വിവാദത്തിൽ മാധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ അറിയില്ലേയെന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ മറുചോദ്യം. പാർട്ടി കമ്മിറ്റികളിൽ ചർച്ച വേണം. ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. സിപിഐയിൽ ഒരാൾക്ക് മാത്രമേ മിണ്ടാനാകൂ എന്നതല്ല സ്ഥിതി. ഉൾപ്പാർട്ടി ജനാധിപത്യം പൂർണമായി പാലിക്കുന്ന പാർട്ടിയാണ് സിപിഐ. പാർട്ടിയെ അറിയാത്ത ഏതെങ്കിലും ദുർബലമനസ്കർക്ക് വേണ്ടിയാണ് വാർത്തകൾ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ പരിപൂർണ്ണമായ സംഘടന ഐക്യവും രാഷ്ട്രീയവും ഉണ്ട്. ചർച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളിലൂടെയാണ് സംഘടനാ കാര്യങ്ങൾ നടപ്പിലാക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് രാഷ്ട്രീയ ഐക്യം 100 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.,
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവും തമ്മിലെ ഭിന്നത പാർട്ടി നേതൃയോഗത്തിൽ മറനീക്കി. എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് സമ്പർക്കങ്ങൾക്കെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്ത പ്രകാശ് ബാബുവിന്റെ നടപടിയെ വ്യാഴാഴ്ച ചേർന്ന നിർവാഹകസമിതി യോഗത്തിൽ ബിനോയ് വിമർശിച്ചിരുന്നു.
പാർട്ടി നിലപാട് വ്യക്തമാക്കേണ്ടത് സെക്രട്ടറിയാണെന്നും അത് ഒന്നിലധികം പേർ ചേർന്നു ചെയ്യേണ്ടതല്ലെന്നും ബിനോയ് വ്യക്തമാക്കി. സെക്രട്ടറിയുടെ പ്രതികരണങ്ങളെ ശക്തിപ്പെടുത്തുകയല്ലേ ചെയ്തതെന്ന് പ്രകാശ് ബാബു തിരിച്ചുചോദിച്ചു.
എഡിജിപിയെ മാറ്റണമെന്ന ആവശ്യം എൽഡിഎഫ് യോഗത്തിൽ ബിനോയ് വിശ്വം ഉന്നയിച്ചപ്പോൾ, റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറയുകയും സിപിഐ വഴങ്ങുകയും ചെയ്തിരുന്നു. തുടർന്ന് സെപ്റ്റംബർ 19ലെ ‘ജനയുഗം’ ലേഖനത്തിൽ ആർഎസ്എസ് സമ്പർക്കം രാഷ്ട്രീയ പ്രശ്നമാണെന്നും ഉദ്യോഗസ്ഥതല അന്വേഷണത്തിന് പ്രസക്തിയില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
ഇടതുപക്ഷ രാഷ്ട്രീയത്തിനു ചേരാത്ത നടപടിയുടെ പേരിൽ അജിത്തിനെ ക്രമസമാധാനച്ചുമതലയിൽ നിന്ന് ഉടൻ നീക്കണമെന്നു പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ തീരുമാനം എൽഡിഎഫ് അംഗീകരിച്ച ശേഷം സിപിഐ അവതരിപ്പിച്ച പുതിയ വാദമായി ഇതു ചിത്രീകരിക്കപ്പെട്ടു.
നിർവാഹകസമിതിയിൽ ഇതു നേരിട്ടു പറഞ്ഞില്ലെങ്കിലും ‘എല്ലാവരും വക്താക്കളാകേണ്ട’ എന്ന് ബിനോയ് പറഞ്ഞു. തൃശൂർ സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ പ്രതികരണങ്ങൾ കൂടി പരാമർശിച്ച് പ്രകാശ് ബാബുവിനെതിരെയുള്ള നീക്കമല്ലെന്നു വരുത്താനും ശ്രമിച്ചു.
എഡിജിപിക്കെതിരെയുള്ള സെക്രട്ടറിയുടെ നിലപാടിനെ ആരും എതിർത്തില്ലെന്നും പിന്തുണച്ച് സംസാരിക്കുകയാണല്ലോ ചെയ്തതെന്നും ഉള്ള അഭിപ്രായമാണ് യോഗത്തിലുയർന്നത്. ലേഖനത്തിന്റെ കാര്യം സെക്രട്ടറിയെ അറിയിച്ചിരുന്നെന്ന് പ്രകാശ് ബാബു പറഞ്ഞതു ബിനോയ് നിഷേധിച്ചില്ല. ബിനോയ് അറിഞ്ഞിട്ടാണ് ലേഖനം എഴുതിയതെന്ന പ്രകാശ് ബാബുവിൻറെ തുറന്ന് പറച്ചിൽ ബിനോയിയെ വല്ലാതെ അലോസരപ്പെടുത്തി.
കാനം രാജേന്ദ്രന്റെ നിര്യാണത്തിനു ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശിന്റെ പേരും ഉയർന്നിരുന്നു. രാജ്യസഭാ സീറ്റിലും തഴയപ്പെട്ടതോടെ വന്നതോടെ ഇരുവർക്കുമിടയിലെ ബന്ധം സുഖകരമല്ല. രാജ്യസഭയിൽ നിന്നും പ്രകാശ് ബാബുവിനെ വെട്ടിയത് ബിനോയിയാണ്.
കേരള കോൺഗ്രസ് അംഗം റോഷി അഗസ്റ്റിനെ തലസ്ഥാനത്ത് ജലവിതരണം മുടങ്ങിയതോടെയാണ് പിണറായി തള്ളിപ്പറഞ്ഞത്. മന്ത്രി വി.ശിവൻകുട്ടിയെ ജലവിതരണം പുന:സ്ഥാപിക്കുന്നതിൻറെ
ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇത് മന്ത്രിക്ക് വലിയ നാണക്കേടുണ്ടാക്കി . മന്ത്രി സ്ഥാനത്ത് നിന്ന് എ.കെ. ശശീന്ദ്രനെ പുറത്താക്കാത്തതും വലിയ വിവാദമായി മാറി.ശ്രേയാംസ് കുമാറിൻറെ പാർട്ടി ഇടതുമുന്നണി വിടാനുള്ള തയ്യാറെടുപ്പിലാണ്.
പിണറായിയുടെ ഏകാധിപത്യ ഭരണം സി പി എം നേതാക്കൾക്ക് മാത്രമല്ല ഘടകകക്ഷികൾക്കും അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.കമ്യൂണിസ്റ്റ് സഹയാത്രികനായ ജി. ശക്തിധരൻ തന്റെ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി മാറി.
മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മകളുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും എൽഡി എഫ് കൺവീനറുടെയും വിക്രിയകൾ കണ്ട് ലജ്ജിച്ചാണോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കാലയവനികയ്ക്ക് പിന്നിലേക്ക് മറയാൻ പോകുന്നത്? വിധി വൈപരീത്യം തന്നെ! ഇങ്ങനെയാണ് ശക്തിധരൻ തന്റെ കുറിപ്പ് തുടങ്ങുന്നത്.
അധികാര മദോൻമത്തതയിൽ മറ്റൊരു “കമ്മ്യൂണിസ്റ്റ്” ചീളു പാർട്ടി സെക്രട്ടറി അഹങ്കരിക്കുന്നതാകട്ടെ “ഞാനാണ് ദിവ്യൻ" ,ഞാൻ മാത്രമാണ്, സർവ്വഞ്ജൻ എന്നത്രേ? "തനിക്കപ്പുറം ആരുമില്ലത്രേ” ഇതെന്താ ചുമപ്പ് തേച്ചവർക്കെല്ലാം ഭ്രാന്ത് ഇളകുന്ന കാലമാണോ ? ആരാ ഈ സെക്രട്ടറി കേരള ഹിറ്റ്ലർ ആണോ?
എന്തൊരു അധ:പതനം? ലെനിനുശേഷം ഉദിച്ചുയർന്ന താരമാണോ ഈ സെക്രട്ടറി?
സംഘപരിവാര് അന്വേഷണത്തിന്റെ പേരിൽ ആ പാർട്ടിയിൽ നടക്കുന്ന നാടകം മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിലുള്ള പൊറാട്ട് ഒത്തുകളിയാണെന്ന് ആർക്കാണ് അറിയാത്തത്? ഒരിക്കലും ഈ അന്വേഷണം പരിസമാപ്തിയിൽ എത്തില്ല. എത്തിയാൽത്തന്നെ മല
എലിയെ പ്രസവിച്ച അനുഭവമായിരിക്കും. മുഖ്യമന്ത്രി അത് മനസിലാക്കി തന്നെയാണ് ബിനോയ് വിശ്വത്തെ നിരന്തരം ഇളിഭ്യനാക്കുന്നത്.
മാധ്യമങ്ങളിൽ തലക്കെട്ട് വരുത്തുക എന്നതിനപ്പുറം ഒരു രാഷ്ട്രീയവും ഈ നേതാവിനെ തൊട്ട് തീണ്ടിയിട്ടില്ല. അത് പിണറായിക്കറിയാം. അതുകൊണ്ടാണ് ഈ ഓലപ്പാമ്പിൽ അദ്ദേഹം കുലുങ്ങാത്തത്.
എന്താണ് ബിനോയ് വിശ്വം എന്ന നേതാവിന്റെ രാഷ്ട്രീയ ഈടുവെപ്പ് എന്ന് പിണറായിക്ക് അറിയാം.
ദീർഘകാലം സിപിഐ യിൽ പ്രവർത്തിച്ചിട്ടും ഒരു തവണ പോലും പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിപോലും ആകാൻ അവസരം ലഭിക്കാത്ത മറ്റൊരാളെ ആ പാർട്ടിയിൽ എടുത്തുകാണിക്കാനാകില്ല. ഇടമലക്കുടിയിൽ ആദിവാസിമേഖലയിലെ ബ്രാഞ്ചിൽ പോലും അദ്ദേഹത്തിന് ഇതേവരെ ഒരിടം കിട്ടിയിട്ടില്ല. പാർട്ടിയിൽ പദവികളിൽ എത്തിയതെല്ലാം ബഹുജന സംഘടനകളിലൂടെ ചുളുവിൽ കയറിപ്പറ്റിയാണ്.
പ്രകാശ് ബാബുവിനെതിരെ ചന്ദ്രഹാസം ഇളക്കുന്ന ബിനോയ് വിശ്വം എന്തുകൊണ്ടാണ് അതിനേക്കാൾ രൂക്ഷമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ചെന്നൈയിലെ അണ്ണാച്ചിക്കെതിരെയോ പെൺപിളേക്കെതിരെയോ വാതുറക്കുന്നില്ല?. അങ്ങിനെ ചെയ്താൽ ബിനോയ് വിശ്വത്തിന് പൊള്ളും. അഞ്ചാം പത്തി രംഗപ്രവേശം ചെയ്താൽ ബിനോയ് വിശ്വം വീഴും. അതാണ് നോക്കിപാത്ത് കളിക്കുന്നത്. അതല്ല പ്രധാന വിഷയം എന്നതുകൊണ്ട് അതിലേക്ക് ഞാൻ കൂടുതൽ പോകുന്നില്ല.
പിണറായി വിജയന്റെ പരകായ പ്രതിഷ്ഠയാണ്, സിപിഐ. സിപിഎമ്മിന്റേ ബി ടീം ആണ് അത് . താനല്ലാതെ മറ്റാരും വായ്തുറക്കരുതെന്ന് സ്വന്തം പാർട്ടിയിലെ മുൻ നിര നേതാക്കളോട് പോലും ആജ്ഞാപിക്കുന്ന സെക്രട്ടറിയെ എവിടെ കാണാനാകും? ഇതിനെ എങ്ങിനെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എന്നുവിളിക്കാനാകും? ഈ പാർട്ടിയെക്കൂടി കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാക്കാൻ ആവേശം കാണിക്കുന്ന കോൺഗ്രസ് നേതാക്കൾ ഈ ഏകാധിപത്യ പാർട്ടിയെക്കൂടി ഉള്ളിലേക്ക് വലിച്ച് കേറ്റേണ്ടതുണ്ടോ എന്ന് പലവട്ടം ചിന്തിക്കേണ്ടതാണ്. മുൻ കാലചരിത്ര അനുഭവങ്ങൾ ഇനിയെങ്കിലും പാഠമാകണം.
ഒരു ഇടതുപക്ഷ മന്ത്രിസഭയുടെ തുടർ ഭരണം കാണാൻ ആഗ്രഹിച്ചിരുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾ ഇനി അത് ഒരിക്കലും സ്വപ്നം പോലും കാണില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ദുഷിച്ച കുടുംബവാഴ്ചയുടെ പരകാഷ്ഠ എന്തെന്ന് കേരളം ആദ്യമായി കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ തൊലി കാണ്ടാമൃഗത്തിന്റേതായി പരിണമിച്ചാൽ അതെന്താവും എന്ന് കേരളത്തിനറിയാം ഇന്ന്. മക്കളും കുടുംബവും കൂടി ചക്കരക്കുടം നക്കിയാൽ എത്രത്തോളം നക്കും എന്നതും കേരളം കണ്ടറിഞ്ഞു. ഒരു ഇടതുപക്ഷ മന്ത്രിസഭയുടെ അധപതനം കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിന്റെ പാതാളം വരെ തൊട്ടുകാണിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി. അടിത്തട്ടിൽ എത്തിയിട്ട് ആ ശുംഭന്റെ വളിച്ച ചിരിയും? ഹ ഹ ഹ !
മുഖ്യമന്ത്രിയാണോ മകളാണോ സംഘപരിവാറിന്റെ വാൽ എന്നതിലാണ് മൽസരം നടക്കുന്നത്? ഏക്സാലോജിക്കിന്റെ കൊള്ളകൾ മൂടിവെക്കാൻ എത്ര കോടിയാണ് ഖജനാവിൽ നിന്ന് വ്യവസായ വകുപ്പ് ഒഴുക്കിക്കൊണ്ടിരിക്കുന്നത്?. ആരെങ്കിലും അത്
ഓർക്കുന്നുപോലും ഇല്ല. പ്രതിപക്ഷത്തിന്റെ കയ്യിൽ അതിനുള്ള കഠിനമായ സരമുറകൾ ഇല്ല. ഏതെങ്കിലും നേതാവിന്റെ വീഴ്ചയാണ് അതെന്ന് പറയുന്നില്ല. ഒരു ഫാസിസ്റ്റ് ഭരണത്തെ പൂട്ടാൻ അതിന് തക്ക കാരിരുമ്പ് പോലുള്ള തന്ത്രം വേണം. പ്രതിഷേധിച്ചു തെരുവിൽ ഇറങ്ങുന്നവരെ പൈശാചികമായി അടിച്ചമർത്തുകയും അത് അവരെ മരണത്തിൽ നിന്ന് രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചു അർമാദിക്കുകയും ചെയ്യുന്ന കാട്ടാളനോട് വേദ മോതിയിട്ട് എന്ത് കാര്യം? അവിടെയാണ് പ്രതിപക്ഷം പരാജയപ്പെടുന്നത്.”
രക്ഷാപ്രവർത്തനം” എന്ന ഓമനപ്പേരിട്ട് പരിഹസിച്ചു നിയമം കയ്യിലെടുക്കുന്നവരുടെ മുമ്പിൽ ഓഛാനിച്ച് നിൽക്കുകയല്ല വേണ്ടത് .അതല്ല നേതാക്കൾ അണികളെ പഠിപ്പിക്കേണ്ടത്. ഉപ്പ് സത്യാഗ്രഹം തകർക്കാൻ ഉപ്പളങ്ങൾ സംഘടിതമായി പൂട്ടിയിട്ട് സമരം പരാജപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഗാന്ധിജി സമരഭടന്മാരോട് ഉയർത്തിയ ഒരു ചോദ്യമുണ്ട്: നിങ്ങളുടെ ശരീരവും ഉരുക്ക് മുഷ്ടിയല്ലേ? നിങ്ങളുടെ കരുത്തുകൊണ്ട് ആ ഉപ്പളങ്ങൾ ചവിട്ടി തുറപ്പിക്കാൻ കഴിയില്ലേ എന്ന്. പീചാം കുഴലിൽ നിന്ന് പോലീസ് ഒഴുക്കുന്ന വെള്ളം ശമിക്കുന്നതോടെ അവസാനിക്കുന്നതാകരുത് ഭടന്മാർ നടത്തുന്ന സമരം.ഇന്നത്തെ സമരം കാണുമ്പോൾ ജനങ്ങൾ പരിഹസിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വിവാദം “ദ് ഹിന്ദു മാപ്പ് പറഞ്ഞതോടെ അവസാനിച്ചു” എന്ന പാർട്ടി സെക്രട്ടറിയുടെ പെരും നുണ കേൾക്കുമ്പോൾ ഗീബൽസ് പോലും അതിന് മുന്നിൽ സുല്ല് പറയും. കണ്ടാമൃഗങ്ങളെയാണോ അദ്ദേഹം തോൽപ്പിക്കുന്നത്. ലാവലിൻ കേസ് എന്നൊരു കേസേ സുപ്രീം കോടതിയിൽ ഇപ്പോൾ നിലവിലില്ലെന്ന് പത്രസമ്മേളനം വിളിച്ചു പ്രഖ്യാപിച്ച ഒരു പാർട്ടി സെക്രട്ടറി നിലനിൽപ്പിന് ഇതും ഇതിനപ്പുറവും പറയും.
ഇതേ പ്രതിയെ പോലീസ് കയ്യാമം വെച്ച് കാരാഗൃഹത്തിലേക്ക് കൊണ്ടുപോയാൽ ഈ പെരും നുണയൻ ഏത് മാളത്തിൽ പോയി ഒളിക്കും? 44 തവണ മാറ്റിവെച്ച വ്യവഹാരമല്ലേ,എന്തും സംഭവിക്കാമായിരിക്കാം! നുണ പറയുന്നതിൽ പിണറായി വിജയനോളം തൊലിക്കട്ടിയുള്ള ഒരു ജന്തുവിനെ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു!
ആ കള്ള ചിരി ഓർമ്മയില്ലേ? അഴുക്ക് കട്ടപിടിച്ച കൈ ഉയർത്തി ഇതാ ഇതെത്ര പരിശുദ്ധം എന്ന് വീമ്പടിക്കാൻ മറ്റാർക്കാ കഴിയുക? ആർ എസ് എസിന് കീഴ്പ്പെട്ട ഭരണമേ കേരളത്തിൽ താൻ നടത്തൂ എന്ന് മുഖ്യമന്ത്രി പരസ്യമായി തെളിയിച്ചിരിക്കുകയാണ്. കേരളത്തിലെ സിപിഎം മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഹുങ്ക്.
അഡിഷണൽ ഡിജിപി എം ആർ അജിത് കുമാറിനെ തൊട്ട് കളിക്കാൻ മുഖ്യമന്ത്രി ഒരാളെയും അനുവദിക്കില്ല. മുമ്പ് ശിവശങ്കറെ എന്ന പോലെ ഇപ്പോൾ എം ആർ അജിത് കുമാറിനെ ഊറ്റി എടുക്കും. ആവശ്യം കഴിഞ്ഞാൽ വെറും ചണ്ടി! സിപിഐ യെ ഭയന്നല്ല അജിത് കുമാറിനെ മാറ്റാത്തത്. സിപിഎം ഭരിക്കുന്ന കേരളത്തിൽ തങ്ങളാണ് പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന് ആർ എസ് എസ് നേതൃത്വത്തിന് ജനങ്ങളുടെ മുന്നിൽ തെളിയിച്ചുകൊടുക്കണം. ആ നാടകമാണ് നടക്കുന്നത്.
ആർ എസ് എസ് അല്ല അതിന്റെ അപ്പൂപ്പനെ വേണമെങ്കിലും മുഖ്യമന്തി വശീകരിച്ചു മകളെ രക്ഷിക്കും. സിപിഐ യുടെ കടമ്പ ഇനി മാറ്റിക്കോ എന്ന് എപ്പോൾ ആർ എസ് എസ് സമ്മതം മൂളുന്നോ അപ്പോഴേ അജിത് കുമാറിനെ സ്ഥാനഭ്രഷ്ടനാക്കൂ. അതുവരെ ഈ ചേർ പേറി മുഖ്യമന്ത്രിയെ പാഠം പഠിപ്പിച്ചു തങ്ങളുടെ അധീശത്വം ആർ എസ് എസ് തെളിയിച്ചു കാണിക്കും. അതാണ് ആർ എസ് എസിന്റെ രാഷ്ട്രീയ തന്ത്രം. ശബരിമലയിൽ തില്ലങ്കേരി ഉച്ചഭാഷിണിയിലൂടെ കാണിച്ചതിന്റെ തനിയാവർത്തനം. മുഖ്യമന്ത്രിയുടെ മകൾ മകൻ മകന്റെ അച്ഛൻ തുടങ്ങിയവർ എത്രവട്ടം ആർ എസ് എസ് താവളം സന്ദർശിച്ചിട്ടുണ്ട് എന്ന് ആർക്കറിയാം . ചിലരുടെ "ചിത്രങ്ങൾ " കാണുമ്പോൾ കേരളം ഞെട്ടും എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് ഓർമ്മയുണ്ടല്ലോ?
അജിത് കുമാറിനെ സ്ഥാനഭ്രഷ്ടനാക്കിയാൽ ഉടനെ ആഘോഷിക്കാനാണ് സിപിഐ യുടെ തയ്യാറെടുപ്പ്.എട്ടുകാലി മമ്മൂഞ്ഞിന് എന്തുമാകാം. എന്ത് പരിഹാസമാണ് സിപിഐയുടെ അവസ്ഥ! ആർ എസ് എസിന് ഇത് ടെസ്റ്റ് കേസ് മാത്രം .ദത്തത്രേയ ഹൊസബാലെയെയും റാം മാധവും രണ്ടുവട്ടം സന്ദർശിച്ചു സംഭാഷണം നടത്തിയത് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ആണെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. ഇതിന് മുഖ്യമന്ത്രിയുടെ മകൾ നേരിടുന്ന കേസുകളുമായി ബന്ധമില്ലെന്ന് പറഞ്ഞാൽ ആർ വിശ്വസിക്കാൻ? മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ ഔദ്യോഗിക പദവി നിർവ്വഹിക്കേയല്ലേ മുഖ്യമന്ത്രിക്കും മകൾക്കും ലാഭമുണ്ടാക്കാനുള്ള ഇടപാടുകളിൽ കുടുങ്ങിയ പത്ര റിപ്പോർട്ടുകൾ വന്നത് . അന്നും മുഖ്യമന്ത്രി പറഞ്ഞത് എം ശിവശങ്കർ പരമശുദ്ധൻ എന്നല്ലേ? എത്രകാലമാണ് ഇതേ കേസുകളിൽ അദ്ദേഹം ജയിലിൽ കിടന്നത്? ഇങ്ങനെ തീരുന്നു ശക്തിധരൻറെ കുറിപ്പ്.'
ഘടകകക്ഷികൾ ഇല്ലാതായാൽ സന്തോഷിക്കുന്നത് പിണറായി തന്നെയായിരിക്കും.കാരണം തനിക്ക് ശേഷം പാർട്ടി വേണ്ടെന്നാണ് പിണറായിയുടെ തീരുമാനം.തനിക്ക് വഴങ്ങാത്തവരെയെല്ലാം വെട്ടി നിരപ്പാക്കുന്ന ശൈലിയാണ് സി. പി എമ്മിനുള്ളിൽ പിണറായി സ്വീകരിക്കുന്നത് .ഇതേ നയം തന്നെയാണ് ഘടകകക്ഷികളുടെ കാര്യത്തിലും പിണറായി പിന്തുടരുന്നത്. സീതാറാം യച്ചൂരിയുടെ കാലഘട്ടം അവസാനിച്ചതോടെ പിണറായി എതിർക്കാൻ ഒരാൾ പോലും ഇല്ലാത്ത തരത്തിൽ ശക്തനായി മാറിയിരിക്കുകയാണ്.
സി. പി എം ഇല്ലാതായാൽ ഗുണം ലഭിക്കുക ബി ജെ പിക്കായിരിക്കുമെന്ന് ആരെക്കാളധികം പിണറായിക്കറിയാം. അതിനാണ് അദ്ദേഹം തന്ത്രപൂർവം നിങ്ങുന്നത്'.ആ തന്ത്രം വിജയത്തിലേക്ക് അടുക്കുന്നു എന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി.ഐയിലെ തർക്കങ്ങൾ.

https://www.facebook.com/Malayalivartha