നേതാക്കൾക്ക് അനഭിമതരായവരെ പുകച്ചു പുറത്താക്കുകയെന്ന സ്ഥിരം നയമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നത്; ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സി.പി.എം-ൽ വെട്ടി നിരത്തൽ തുടങ്ങിയെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്
ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സി.പി.എം-ൽ വെട്ടി നിരത്തൽ തുടങ്ങിയെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സി.പി.എം-ൽ വെട്ടി നിരത്തൽ തുടങ്ങി. നേതാക്കൾക്ക് അനഭിമതരായവരെ പുകച്ചു പുറത്താക്കുകയെന്ന സ്ഥിരം നയമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നത്.
25 വർഷം മുൻപ് ഡി.വെ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായിരുന്ന പി.ആർ. വസന്തനെ കൊല്ലം ജില്ലാ കമ്മറ്റിയിൽ നിന്നും പുകച്ചു പുറത്താക്കി. വസന്തനു ശേഷം എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വത്തിലെത്തിയ എ.എം.ഷംസീർ , മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ,എം.ബി.രാജേഷ്, പി.രാജീവ്, സജി ചെറിയാൻ, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എ.എ. റഹീം എന്നിവരാണ് ഇപ്പോൾ സി.പി.എം ന്റെ പ്രമുഖ നേതാക്കാൾ.
ഇവർക്ക് മുമ്പ് ഡി.വൈ.എഫ്.ഐ നേതാക്കളായിരുന്ന ടി.പി. ദാസൻ, ടി.ശശിധരൻ, സി.കെ.പി. പത്മനാഭൻ , യു.പി. ജോസഫ്, റെജി സഖറിയ, വി.കെ മധു തുടങ്ങിയവരെ പാർട്ടി പൂർണ്ണമായും തഴഞ്ഞിരിക്കുകയാണ്. എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയ് അവഗണനയിൽ മനം നൊന്താണ് രാഷ്ട്രീയം ഉപേക്ഷിച്ച് നാടുവിട്ടത്.
https://www.facebook.com/Malayalivartha