Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...

വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു കൈമാറി

31 DECEMBER 2024 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു കൈമാറി. ഒക്‌ടോബര്‍ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ഈ കാലയളവില്‍ 2408 മെഡിക്കല്‍ ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ 1227 ക്യാമ്പുകളും ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ 1181 ക്യാമ്പുകളുമാണ് സംഘടിപ്പിച്ചത്. ആകെ 1,76,386 വയോജനങ്ങള്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. അതില്‍ 1,04,319 സ്ത്രീകളും 72,067 പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. ക്യാമ്പുകളില്‍ പങ്കെടുത്ത 23.9 ശതമാനം വയോജനങ്ങള്‍ക്ക് പ്രമേഹവും 25.09 വയോജനങ്ങള്‍ക്ക് രക്താതിമര്‍ദവും ഉള്ളതായി കണ്ടെത്തി. വിവിധ രോഗങ്ങള്‍ക്ക് കൂടുതല്‍ ചികിത്സ ആവശ്യമുള്ള 38,694 വയോജനങ്ങളെ ഉയര്‍ന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തു.

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുഷ് ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ട്രൈബല്‍ ആയുഷ് ഡിസ്പെന്‍സറികള്‍ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളിലായിരുന്നു ഈ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. വയോജനങ്ങള്‍ പൊതുവേ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനങ്ങളിലൂടെ മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണ് ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുത്ത വയോജനങ്ങളുടെ തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കുന്നത്. പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടായിരുന്നു.
   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം ജേഴ്സിസമ്മാനം നൽകി ക്രിസ്റ്റ്യാനോ  (14 minutes ago)

Air-India-plane-crash ക്യാപ്റ്റന്‍ അനേകരുടെ ഹീറോ കാരണം  (20 minutes ago)

ഭാര്യ കിടപ്പായതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.  (54 minutes ago)

ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു  (2 hours ago)

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിച്ചു; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ജ്യോത്സ്ന രാധാകൃഷ്ണൻ; ഇങ്ങനെയും സംഭവിക്കുമോ!!  (2 hours ago)

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി....  (3 hours ago)

ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍....  (3 hours ago)

ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്  (3 hours ago)

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു....  (3 hours ago)

പവന് ഇന്ന് 840 രൂപയാണ് കുറഞ്ഞത്...  (4 hours ago)

മൂന്ന് ജില്ലകളില്‍ മഴക്കുറവ്, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട്  (4 hours ago)

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി  (4 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു  (5 hours ago)

Malayali Vartha Recommends