Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള അന്താരാഷ്ട്ര സംഗമം; നിക്ഷേപകരെ സ്വാഗതം ചെയ്യുകയും സംരംഭത്തിന് സർവ്വ വിജയവും ആശംസിക്കുകയും ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ

21 FEBRUARY 2025 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

രണ്ട്  ദിവസത്തെ ഇൻവെസ്റ്റ് കേരള അന്താരാഷ്ട്ര സംഗമത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുകയും സംരംഭത്തിന് സർവ്വ വിജയവും ആശംസിക്കുകയും ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.  അതേസമയം കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുമ്പോൾ കേരള സർക്കാർ അതിനനുസരിച്ച് മാറേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.   കേരളം 2011 മുതൽ നിരവധി നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ സി.പി.എം, കോൺഗ്രസ് സർക്കാരുകൾ ഇത്തരത്തിൽ 6 മീറ്റുകളും 4 ലോക കേരള സഭകളുമെങ്കിലും സംഘടിപ്പിച്ചിട്ടുണ്ട് . പക്ഷേ ഇത്ര കാലത്തിന്  ശേഷവും മാളുകൾ പണിയുന്നതൊഴികെ പുതിയ നിക്ഷേപങ്ങൾ വെറും പൂജ്യമാണ്. പുതിയ തൊഴിലവസരങ്ങളും  അതേ അവസ്ഥയിലാണ്. കേരളത്തിലെ യുവാക്കളുടെ ഭാവി പ്രധാനമായും കേരളത്തിന് പുറത്ത് എന്ന അവസ്ഥയിലായി മാറി.

സിപിഎം, കോൺഗ്രസ് സർക്കാരുകൾ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും നമ്മുടെ യുവാക്കളുടെ ഭാവിയെയും ബിസിനസ് വിരുദ്ധ സംസ്‌കാരവും അക്രമവും അഴിമതിയും കൊണ്ട് ഒരു പോലെ നശിപ്പിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വർഷങ്ങളായി  മാറി മാറി ഭരിക്കുന്ന കോൺഗ്രസ്, ഇടതുപക്ഷ സർക്കാരുകൾ സാമ്പത്തിക കെടുകാര്യസ്ഥതയിൽ  രാജ്യത്തെ ഏറ്റവും മോശമായ  സംസ്ഥാനമാക്കി കേരളത്തെ  മാറ്റിക്കഴിഞ്ഞു.

2016 നും 2023 നും ഇടയിൽ കേരളത്തിന് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയും  നഷ്ടമുവുമുണ്ടായെന്ന് ഇടതു സർക്കാർ തന്നെ  സുപ്രീം കോടതിയിലും സമ്മതിച്ചിട്ടുള്ളതാണ്. 'ഇൻഡി' സഖ്യ പങ്കാളിയായ കോൺഗ്രസ് ഹിമാചൽ പ്രദേശിൻ്റെയും കർണാടകയുടെയും സമ്പദ്‌വ്യവസ്ഥയെ  വികസനമില്ലായ്മയിലൂടെ നശിപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൻ്റെ ആഗോള നിക്ഷേപക സംഗമങ്ങൾ കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും കീഴിലുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമായി മാറിയിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇവയിൽ നിന്ന്   പുതിയ നിക്ഷേപങ്ങളൊന്നുമുണ്ടായിട്ടില്ല.

പുത്തൻ തൊഴിലവസരങ്ങളൊന്നും യാഥാർത്ഥ്യമായിട്ടുമില്ല.  സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന മലയാളി യുവാക്കളുടെ നിരാശക്കു നേരെ സംസ്ഥാനം   നിരുത്തരവാദപരമായ നിസ്സംഗതയോടെയാണ് പെരുമാറുന്നത്. അത് മാറണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  നിക്ഷേപകർ എൻ്റെ മനോഹരമായ കേരള സംസ്ഥാനത്തേക്ക് കടന്നു വരണമെന്നും അതു വഴി യുവാക്കൾക്ക് കൂടുതൽ തൊഴിലും അവസരങ്ങളും ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ അത് കോൺഗ്രസിനോ സിപിഎമ്മിനോ കീഴിലാകാൻ സാധ്യത കുറവാണ്. ഈ അവസ്ഥ മാറണം.  കേരളത്തിന് വലിയ തോതിൽ നിക്ഷേപവും വികസനവും അവസരങ്ങളും ലഭിക്കാൻ ഏറെ സാദ്ധ്യതകളുണ്ട്. എന്നാലതിന് രാഷ്ട്രീയത്തിനതീതമായി സംസ്ഥാന സർക്കാർ പ്രധാനമന്ത്രി  നരേന്ദ്രമോദി അവലംബിക്കുന്ന കാര്യക്ഷമതയുടെ രാഷ്ട്രീയം  കേരളത്തിലും യാഥാർത്ഥ്യമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (1 hour ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (2 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (2 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (2 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (2 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (2 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (2 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (5 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (5 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (5 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (5 hours ago)

Malayali Vartha Recommends