Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

പാര്‍ട്ടിപ്പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു; തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

25 FEBRUARY 2025 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടിപ്പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. അവരുമായി ചര്‍ച്ച നടത്താനോ അവരെ കാണാനോ മുഖ്യമന്ത്രിക്ക് സമയമില്ല. കൊച്ചിയില്‍ പറന്നിറങ്ങിയ കോട്ടിന്റെയും സ്യൂട്ടിന്റെയും  ഇടയില്‍ അദ്ദേഹം ദിവസങ്ങളോളം വിഹരിക്കുകയായിരുന്നു.

അധിക്ഷേപങ്ങളുടെ പിന്നാലെയാണ് ഇപ്പോള്‍ ഭീഷണിയും മുഴക്കിയിരിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ ഉടനടി ജോലിക്കു കയറണമെന്ന സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് പഴയ ചാക്കിന്റെപോലും വിലയില്ല.   അധികാരത്തിലുള്ളപ്പോള്‍ സിപിഎമ്മിന് തൊഴിലാളികളോടും സമരങ്ങളോടും പുച്ഛവും അധിക്ഷേപവും മാത്രം. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു.

മൂന്നാര്‍ ടീ എസ്‌റ്റേറ്റില്‍ തോട്ടം തൊഴിലാളികള്‍ പെണ്‍പിള്ളൈ ഒരുമൈ എന്ന പേരില്‍ 2015ല്‍ നടത്തിയ സമരംപോലെ അരാജക സംഘടനകള്‍ നടത്തുന്ന സമരമാണിതെന്ന് സിപിഎം അധിക്ഷേപിക്കുന്നു.  അന്ന് ആ സമരത്തെ മുന്‍മന്ത്രി എംഎം മണി ലൈംഗികചുവയുള്ള  ഭാഷാപ്രയോഗം നടത്തി അപമാനിച്ചിരുന്നു.  ആ സമരത്തെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എങ്ങനെയാണ് നേരിട്ടതെന്ന് പിണറായി വിജയന്‍  കണ്ണുതുറന്നു കാണണം. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മൂന്നു തവണ ചര്‍ച്ച നടത്തിയിട്ടും സമരം തീര്‍ന്നില്ല. ഒത്തുതീര്‍പ്പു കലയുടെ ആശാന്‍ ആര്യാടന്‍ മുഹമ്മദ് ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തൊഴില്‍മന്ത്രി ഷിബു ബേബി ജോണും നാലാംവട്ടം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഒത്തുതീര്‍പ്പുണ്ടായത്.  ചരിത്രത്തിലാദ്യമായി തോട്ടം തൊഴിലാളികള്‍ക്ക് 30 ശതമാനം വരെ ദിവസക്കൂലി കൂട്ടിക്കൊടുത്തു. പ്രബലരായ പ്ലാന്റേഷന്‍ ലോബിയെ വരച്ചവരയില്‍ നിര്‍ത്തി. അന്നു പെണ്‍പിള്ളൈ ഒരുമൈ സമരക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകളില്‍ മുത്തമിട്ടാണ് മടങ്ങിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (15 minutes ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (18 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (21 minutes ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (28 minutes ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (31 minutes ago)

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ഒഴുകിപ്പോയി  (1 hour ago)

വിസ്മയാ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി!  (1 hour ago)

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു  (2 hours ago)

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (2 hours ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (2 hours ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (2 hours ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (2 hours ago)

കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു  (2 hours ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (3 hours ago)

Malayali Vartha Recommends