വേതന മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കും; ആശമാരുടെ ആവശ്യങ്ങളെ എത്തേണ്ടിടത്ത് എത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ആശമാരുടെ ആവശ്യങ്ങളെ എത്തേണ്ടിടത്ത് എത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സമരത്തിന്റെ ഭാഗമായല്ല സമരക്കാരെ കാണാൻ എത്തിയതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വേതന മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി
കേരളത്തിൽ വർധിച്ചു വരുന്ന സാമൂഹിക പ്രശ്നങ്ങൾക്ക് കാരണം സിനിമയാണോ? ഇത്തരത്തിലൊരു ആരോപണം ശക്തമാകുകയാണ്. ഈ വിഷയത്തിലും പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സിനിമ കണ്ടാൽ മാത്രം പോരെന്നും വിവേകം ഉപയോഗിച്ച് മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി ഗോൾഡ് ഉള്ളതു കൊണ്ടാണ് അതു സിനിമയായത്.
സിനിമയ്ക്കും ഈ മൂല്യച്യുതിയിൽ പങ്കുണ്ട്. പക്ഷേ ഇതെല്ലാം സിനിമയിൽ ഉൽഭവിച്ചതാണെന്ന് പറയരുത്. ഏറെ വിമർശിക്കപ്പെടുന്നത് ഇടുക്കി ഗോൾഡെന്ന സിനിമയാണ്. അങ്ങനെ ഒരു അവസ്ഥ ഉള്ളതുകൊണ്ടല്ലേ അത് സിനിമയായത്. ആല്ലാതെ അതു വായുവിൽ നിന്ന് ഉണ്ടാക്കിയതൊന്നും അല്ലല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു.
https://www.facebook.com/Malayalivartha