Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

05 MARCH 2025 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക്  ആക്കണമെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.

ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും  ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു.  ഇന്ത്യാസഖ്യത്തിനെതിരേ  ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു. സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്.

മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎം തയാറല്ല. അതിന് കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം എന്നു പറഞ്ഞാല്‍  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. സിപിഎം പോളിറ്റ്ബ്യൂറോ, ദേശീയ ജനറല്‍ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരത്തിനപ്പുറം ഒന്നുമില്ല.  ബാബ്‌റി മസ്ജിജ് പൊളിച്ചതും ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും  പേരില്‍ അനേകരെ ചുട്ടുകരിച്ചതും പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമൊന്നും പിണറായി വിജയന് ഫാസിസമല്ല.

ഡല്‍ഹിയില്‍ 6 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് നോട്ടയ്ക്കും  താഴെ .4 ശതമാനം വോട്ടാണ് ലഭിച്ചത്. ദശാബ്ദങ്ങള്‍ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളില്‍ ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിപ്പോയി. ഹരിയാനിയില്‍ കോണ്‍ഗ്രസാണ് സിപിഎമ്മിന് ഒരു സീറ്റ് നല്കിയത്. പിണറായി വിജയന്‍ സ്തുതിച്ച ആം ആദ്മി പാര്‍ട്ടി ഒരു സീറ്റുപോലും നല്കിയില്ല. തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ചാണ് സിപിഎം വോട്ടുപിടിച്ചത്.  കഴിഞ്ഞ ലോക്‌സഭാ  തെരഞ്ഞെടുപ്പില്‍ 1.76 ശതമാനം മാത്രം വോട്ടു നേടിയ സിപിഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടുന്നതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21.19 ശതമാനം വോട്ടു നേടി ബിജെപിയോട് നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്നത്  കോണ്‍ഗ്രസാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (38 minutes ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (1 hour ago)

വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു  (2 hours ago)

ഷൂട്ടിങ്ങിനായി വീട്ടില്‍നിന്ന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍  (2 hours ago)

ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി  (3 hours ago)

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും 1.78 കോടി രൂപയിലേറെ എയര്‍ ഇന്ത്യ നല്‍കേണ്ടിവരും  (3 hours ago)

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു  (3 hours ago)

ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്; ഇന്ത്യക്കാർ ഉടൻ ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: ഏത് തരം വിസയെന്ന് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണം...  (4 hours ago)

ആട് 3; കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു  (4 hours ago)

ജി. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ പൂർത്തിയായി  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍  (4 hours ago)

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...  (4 hours ago)

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍; ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ന  (4 hours ago)

F-35-fighter-jet- വഴിതിരിച്ചുവിടുന്നത് സാധാരണമാണ്  (5 hours ago)

മകന്റെ വിവാഹം മാറ്റിവെച്ച് നെതന്യാഹു  (5 hours ago)

Malayali Vartha Recommends