Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ആശാവര്‍ക്കര്‍മാര്‍ക്ക് ജീവിക്കാനുള്ള ശമ്പളം കിട്ടാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ല; തുറന്നടിച്ച് രമേശ് ചെന്നിത്തല

09 MARCH 2025 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കുത്തകകള്‍ കേരളജനതയെ കൊള്ളയടിക്കുന്നത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ബഹളം കൊണ്ട് മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; കേരളത്തില്‍ ജനജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അമിത വിലക്കയറ്റ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

കാര്യം എന്തെന്ന് പോലും അറിയാതെ ഈ കുടുംബത്തെ ചെളി വാരി പൂശാൻ കുറെയധികം ആളുകൾ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്; രാഷ്ട്രീയം വച്ച് ഉള്ള അപഹാസ്യങ്ങൾ ഉണ്ട്; മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സ്റ്റഡി ക്‌ളാസ്സുകൾ നടക്കുന്നുണ്ട്; ഈ കുടുംബത്തിന് നീതി ലഭിക്കട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

ജീവിക്കാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.  അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചെന്നിത്തല ഫേസ് ബുക്കിലിട്ട പോസ്റ്റിലാണ് സ്ത്രീയാണെന്ന കാരണം കൊണ്ടു മാത്രം ഭരണവര്‍ഗം അടിസ്ഥാന വരുമാനം നിഷേധിക്കുന്ന ആശാവര്‍ക്കര്‍മാരുടെ കാര്യത്തെക്കുറിച്ചു പറയുന്നത്.

രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

പാട്രിയാര്‍ക്കലായ ഒരു ലോകത്ത് സ്ത്രീകള്‍ക്കും തുല്യാവകാശങ്ങള്‍ കൊണ്ടുവരാനുള്ള ആധുനിക മനുഷ്യന്റെ ശ്രമങ്ങള്‍ ഇന്ന് വളരെയേറെ മുന്‍പന്തിയിലെത്തിയിരിക്കുന്നു. വിവേചനങ്ങള്‍ അസാധാരണമായി കുറഞ്ഞുവരുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് എങ്കിലും പൂര്‍ണ വിമുക്തി ഇനിയും ഒരുപാടകലെയാണ്. പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയുടെ ഹാങ് ഓവര്‍ ഇനിയും മാറിയിട്ടില്ല. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നത് കുറഞ്ഞിട്ടുണ്ട് എങ്കിലും ഗാര്‍ഹിക പീഢനമായും ജോലിസ്ഥലത്തെ പീഢനമായും സദാചാര പോലീസിങ് ആയും അത് ഇപ്പോഴും നിലനില്‍ക്കുന്നു.

ഇത്തവണത്തെ വനിതാ ദിനത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത്തരമൊരു വിവേചനത്തെക്കുറിച്ചാണ്. തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏറ്റവും അണ്‍സ്‌കില്‍ഡ് എന്നു വിശേഷിപ്പിക്കുന്ന ജോലികള്‍ക്കു പോലും 900-1000 രൂപ ദിവസക്കൂലി ഇവിടെയുണ്ട്. ആ കേരളത്തില്‍ വെറും 232 രൂപ മാത്രം ദിവസവേതനം വാങ്ങി നമ്മുടെ ആരോഗ്യരംഗത്തെ കോട്ട കെട്ടി കാവല്‍ നില്‍ക്കുന്ന ഒരു സംഘം മാലാഖമാരുണ്ട്. കേരളത്തിന്റെ ഏറെ ഘോഷിക്കപ്പെടുന്ന ആരോഗ്യരംഗത്തിന്റെ കാലാള്‍പ്പട. ആശാവര്‍ക്കര്‍മാര്‍.

കഴിഞ്ഞ ഒരു മാസത്തോളമായി വേതനവര്‍ധനവിനായി അവര്‍ സമരരംഗത്താണ്. കോവിഡ് കാലത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് ഒരു ജനതയെ സംരക്ഷിച്ചവരാണ്. അവരാണ് ഇന്ന് ഒരിത്തിരി ശമ്പള വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നത്. അവരാണ് ഈ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടേയും അധിക്ഷേപ വാക്കുകള്‍ കേള്‍ക്കുന്നത്. അവരാണ് നീതിക്കു വേണ്ടി കേഴുന്നത്. അവര്‍ക്ക് നീതി ലഭിക്കാത്തിടത്തോളം കാലം ഈ വനിതാദിനാചരണം പൂര്‍ണഅര്‍ഥം കൈവരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

സ്ത്രീകളുടെ സമരത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും അവരെ ഭയപ്പെടുത്തി ഓടിക്കാമെന്നും അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തി പീഢിപ്പിക്കാമെന്നും ഭരണവര്‍ഗം സ്വപ്‌നം കാണുന്നുണ്ട്. പക്ഷേ അതു വെറുതെയാണ്. തങ്ങളുടെ നിസ്വാര്‍ഥമായ സേവനം കൊണ്ട് മലയാളി സമൂഹത്തില്‍ അവര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു വരെ കേരള ജനത അവര്‍ക്കൊപ്പമുണ്ടാകും.

ശമ്പളത്തില്‍ തുല്യത ഉണ്ടായേ കഴിയു. ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ട്. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോള്‍ മാത്രമാണ് വനിതാദിനം സാധ്യമാകുന്നത്.

നമുക്ക് അര്‍ഥപൂര്‍ണമായ വനിതാദിനത്തിനായി ഒരുമിച്ചു പൊരുതാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (24 minutes ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (48 minutes ago)

വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു  (2 hours ago)

ഷൂട്ടിങ്ങിനായി വീട്ടില്‍നിന്ന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍  (2 hours ago)

ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി  (2 hours ago)

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും 1.78 കോടി രൂപയിലേറെ എയര്‍ ഇന്ത്യ നല്‍കേണ്ടിവരും  (3 hours ago)

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു  (3 hours ago)

ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്; ഇന്ത്യക്കാർ ഉടൻ ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: ഏത് തരം വിസയെന്ന് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണം...  (3 hours ago)

ആട് 3; കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു  (3 hours ago)

ജി. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ പൂർത്തിയായി  (4 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍  (4 hours ago)

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...  (4 hours ago)

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍; ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ന  (4 hours ago)

F-35-fighter-jet- വഴിതിരിച്ചുവിടുന്നത് സാധാരണമാണ്  (5 hours ago)

മകന്റെ വിവാഹം മാറ്റിവെച്ച് നെതന്യാഹു  (5 hours ago)

Malayali Vartha Recommends