Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

31 ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനഞ്ചോളം ബോര്‍ഡുകള്‍ ഗുരുതര പ്രതിസന്ധിയിലാണ്; ധനമന്ത്രി അത് മറയ്ക്കുവാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 MARCH 2025 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

കേരളത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ അവരുടെ ജീവിത സായാഹ്നത്തില്‍ ഭക്ഷണത്തിനും മരുന്നിനും ആരുടെയും മുന്നില്‍ കൈ നീട്ടാതിരിക്കാനാണ് രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ കേരളം നിരവധി ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിച്ചത്. തൊഴിവകുപ്പിന് കീഴില്‍ പതിനാറും തൊഴില്‍ വകുപ്പിന് പുറത്ത് 15 ക്ഷേമനിധി ബോര്‍ഡുകളുമുണ്ടെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .

എത്ര ലാഘവത്വത്തോടെയാണ് ധനകാര്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കണ്ടത്? കട്ട് ചെയ്ത് ഇടാന്‍ വേണ്ടിയാണ് പറയുന്നതെന്നാണ് മന്ത്രി പറഞ്ഞത്. നിങ്ങള്‍ മന്ത്രിമാര്‍ നിയമസഭയില്‍ തന്ന മറുപടി അല്ലാതെ ഒരു കണക്കുകളും ഞങ്ങള്‍ ഇവിടെ പറയില്ല.

ഒരു കോടിയില്‍ അധികം തൊഴിലാളികളാണ് വിവിധ ക്ഷേമനിധി ബോര്‍ഡുകളിലുള്ളത്. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനഞ്ചോളം ബോര്‍ഡുകള്‍ ഗുരുതര പ്രതിസന്ധിയിലാണ്. എന്തിനാണ് മന്ത്രി അത് മറച്ചുവയ്ക്കുന്നത്? ഏഴോളം ബോര്‍ഡുകള്‍ പൂട്ടുന്നതിന് സമാനമായി നില്‍ക്കുകയാണ്. നിങ്ങള്‍ തന്നെ മറുപടിയില്‍ തന്നെ 2200 കോടിയോളം രൂപ പെന്‍ഷന്‍ കുടിശികയായി വിവിധ ബോര്‍ഡുകളിലുണ്ട്. മന്ത്രി വായിച്ചത് നന്നായി നടക്കുന്ന ചില ക്ഷേമനിധി ബോര്‍ഡുകളെ കുറിച്ചാണ്. 35 മുതല്‍ 45 ലക്ഷം വരെ തൊഴിലാളികളെ ബാധിക്കുന്ന തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പൂട്ടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ കുറിച്ച് പറഞ്ഞിട്ടും മന്ത്രി മറുപടി നല്‍കിയില്ലല്ലോ. 1392 കോടി രൂപ കുടിശികയാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലുള്ളത്. 14 മാസത്തെ പെന്‍ഷനാണ് കുടിശികയായത്. പെന്‍ഷനും വിവാഹ ആനുകൂല്യങ്ങളും മരണാനന്തരാനുകൂല്യങ്ങളും ചികിത്സാ ധനസഹായവും ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ കൊടുത്തിട്ട് 14 മാസത്തില്‍ അധികമായി. അവര്‍ എങ്ങനെയാണ് ജീവിക്കുന്നത്? 20 ലക്ഷം പേരാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലുള്ളത്. അതില്‍ അഞ്ച് ലക്ഷത്തില്‍ അധികം പേരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ആ അപേക്ഷയ്ക്ക് മറുപടിയില്ല. എന്നിട്ടാണ് ഈ വിഷയം കൊണ്ടുവന്നതിന് ധനകാര്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നത്.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കുടിശിക 493 കോടി രൂപയാണ്. മൂന്നു ലക്ഷത്തില്‍ അധികം അപേക്ഷകളാണ് കര്‍ഷക തൊഴിലാളി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്നത്. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആറു വര്‍ഷമായി അവര്‍ അടച്ച അംശാദായ തുക പോലും നല്‍കിയിട്ടില്ല. എന്നിട്ടാണ് മന്ത്രി ഇങ്ങനെ സംസാരിക്കുന്നത്. 32 കോടിയുള്ള കര്‍ഷക തൊഴിലാളി ബോര്‍ഡിന്റെ ബാധ്യത 500 കോടി രൂപയാണ്.

ഈറ്റ, കാട്ടുവള്ളി തൊഴിലാളികള്‍ക്കും കുടിശകയുണ്ട്. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രസവ സഹായവും പെന്‍ഷനും കുടിശികയാണ്. മൂന്നു മാസമായി പെന്‍ഷന്‍ നല്‍കുന്നില്ല. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 28 കോടി രൂപ ബാധ്യതയാണ്. 2025 വരെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പണം നല്‍കാനുണ്ട്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അപകടത്തിലേക്ക് നീങ്ങുകയാണ്. കൈത്തറി തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ കുടിശികയുണ്ട്.

2023 വരെ വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്ക് നാലു മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. 2024 ല്‍ വിരമിച്ചവര്‍ക്ക് പത്ത് മാസത്തെ പെന്‍ഷനാണ് കുടിശികയായത്. ഇത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ തന്ന മറുപടിയാണ്. അംഗന്‍വാടി ജീവനക്കാര്‍ക്ക് നയാപൈസ കൊടുത്തിട്ടില്ല. ഇതിനൊന്നും മന്ത്രി മറുപടിയില്ല. ഖാദി ക്ഷേമനിധി തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് 14.61 കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്.

ചുമട്ടു തൊഴിലാളികള്‍ക്ക് ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടു പോലുമില്ല.  2022- 23, 2023-24 കാലങ്ങളിലും സര്‍ക്കാര്‍ പണം നല്‍കിയില്ല. പകുതിയോളം ക്ഷേമനിധി ബോര്‍ഡുകളാണ് അപകടത്തിലായിരിക്കുന്നത്. നിങ്ങള്‍ ഒറ്റ പെന്‍ഷന്‍ ആക്കിയതിനാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ തൊഴിലാളികള്‍ക്ക് കിട്ടില്ല. നിലവില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബിഡി തൊഴിലാളികള്‍ക്കും പെന്‍ഷനില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (59 minutes ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (1 hour ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (1 hour ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (1 hour ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (1 hour ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (2 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (4 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (4 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (4 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends