Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില കുടിശ്ശിക എത്രയും വേഗം അനുവദിക്കണം; നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

17 MARCH 2025 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില കുടിശ്ശിക എത്രയും വേഗം അനുവദിക്കണമെന്നും നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോട്ടയം ജില്ലയിലെ  ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് 9000ലെ നെല്ല് സംഭരക്കാത്തതുമൂലം കര്‍ഷകര്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്.  ഇങ്ങനെ കിടക്കുന്ന നെല്ലിന്റെ തൂക്കം കുറയുകയും അത് വിലയിടിവിന് കാരണമാകുകയും ചെയ്യും.  ഇതിനിടെ വേനല്‍മഴ കൂടിയെത്തിയാല്‍ നെല്ല് പൂര്‍ണ്ണമായും നശിച്ച് പോകും.  സംസ്ഥാന സര്‍ക്കാര്‍ പതിവുപോലെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.

മില്ലുടമകള്‍ രണ്ടു ശതമാനം കിഴിവിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതാണ് പ്രശ്നം. ഒരു ക്വിന്റല്‍ നെല്ലെടുത്താല്‍ രണ്ടു കിലോയുടെ പണം കുറച്ചുനല്കുന്ന കൊള്ളയാണിത്.  കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തുന്ന ഈ നടപടിയില്‍  സര്‍ക്കാര്‍ കയ്യുംകെട്ടി നില്ക്കുന്നു. സര്‍ക്കാര്‍ ആരോടൊപ്പമാണ് എന്നാണ് കര്‍ഷകര്‍ക്ക് അറിയേണ്ടത്. കിഴിവ് എന്ന പരിപാടി തന്നെ നിര്‍ത്താലക്കണം. കര്‍ഷകന്റെ അധ്വാനത്തിന്റെ വിലയാണ് മില്ലുടമകള്‍ ചൂഷണം ചെയ്യുന്നത്.  

ഉല്‍പാദനച്ചെലവ് വര്‍ധിക്കുമ്പോഴും നെല്ലിന്റെ വില മാത്രം കൂടുന്നില്ല. ഇത് പരിഹരിക്കാനും നെല്ലിന് ന്യായവില ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണം. നെല്ലിന്റെ താങ്ങുവില ചുരുങ്ങിയത് 35 രൂപ ആക്കണം. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായി 23 രൂപയും സംസ്ഥാനത്തിന്റെതായി 5.20 രൂപയും ചേര്‍ന്ന് 28.20 രൂപയാണ്  ലഭിക്കുന്നത്.കാലങ്ങളായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുന്നതിന് പകരം വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില കുടിശ്ശിക എത്രയും വേഗം അനുവദിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.


സംഭരിച്ച നെല്ലിന്റെ വില സമയബന്ധിതമായി കര്‍ഷകന് നല്‍കണം. ഹാന്റിലിംഗ് ചാര്‍ജ്ജ് പൂര്‍ണ്ണമായും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍  വഹിക്കണം.  കാലാവസ്ഥ വ്യതിയാനം, മടവീഴ്ച എന്നിവ മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്കുന്നുവെന്ന് ഉറപ്പാക്കണം.ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

നാടിനെ അന്നമൂട്ടാന്‍  കാലവസ്ഥയോടും ഭരണസംവിധാനങ്ങളോടും പടവെട്ടി പോരാടുന്ന കര്‍ഷകന് അവഗണനമാത്രമാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചെലവാക്കിയാലും കര്‍ഷകന് ദുരിതം മാത്രമാണ് മിച്ചം. വന്‍ തുക പലിശയ്ക്ക് വായ്പയെടുത്താണ് ഓരോ കര്‍ഷകനും കൃഷിയിറക്കുന്നത്. പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വായ്പാ തിരിച്ചടവ് മുടങ്ങി കടബാധ്യതയിലാണ് ഭൂരിഭാഗം കര്‍ഷകരും. ഇനിയൊരു കര്‍ഷകന്റെ ജീവന്‍ പൊലിയാന്‍ ഇടവരുതെന്നും സുധാകരന്‍ പറഞ്ഞു.

കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ അമ്പേ പരാജയപ്പെട്ടു. സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. പി.ആര്‍എസ് വായ്പയായി നല്‍കുന്നത് മൂലമുള്ള പ്രയാസം ഇപ്പോഴും കര്‍ഷകന്‍ അനുഭവിക്കുകയാണ്. നിരന്തരമായി കര്‍ഷകരെ ചതിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും സമയബന്ധിതമായി നല്‍കണമെന്ന് ആവശ്യം പലപ്പോഴായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വെള്ളത്തിലെ വരപോലെയാണ്. കര്‍ഷക താല്‍പ്പര്യങ്ങളോട് നീതിപുലര്‍ത്താത്ത സര്‍ക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലുള്ളത്. കൃഷിവകുപ്പിന്റെയും സിവില്‍സപ്ലൈസിന്റെയും നിഷ്‌ക്രിയത്വമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. ഇതിനെതിരായ ശക്തമായ തിരിച്ചടി ജനം നല്‍കും. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക്  കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (3 minutes ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (6 minutes ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (17 minutes ago)

കരിങ്കൊടി പ്രതിഷേധം  (28 minutes ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (33 minutes ago)

ബോണസ്സായി 17 പുതിയ ഐഫോണുകൾ  (41 minutes ago)

കോഴിക്കോട് സ്വദേശി മരിച്ചു  (55 minutes ago)

പവന് 120 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും  (1 hour ago)

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (1 hour ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (1 hour ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (1 hour ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (2 hours ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (2 hours ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (2 hours ago)

Malayali Vartha Recommends