Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ...ഒറ്റ ദിവസം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍...


പാലക്കാട് കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... നിയമസഭ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡെപ്യൂട്ടി ലൈബ്രറേറിയന്‍ മരിച്ചു...


അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ പൊലിഞ്ഞത് എണ്ണൂറിലധികം പേര്‍.... രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്ക്, നിരവധി ഗ്രാമങ്ങള്‍ തകര്‍ന്നടിഞ്ഞു


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..

നാലാം വാര്‍ഷികത്തിന്റെ പേരില്‍ സാധാരണക്കാരന്റെ നികുതിപ്പണമാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്; വിമർശിച്ച് കെ.സുധാകരന്‍ എംപി

22 APRIL 2025 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

ഒന്‍പത് വര്‍ഷം കൊണ്ട് കേരളത്തെ പുതുവഴിയിലെത്തിച്ചെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ നവകേരളത്തെ പെരുവഴിയിലാക്കുകയാണ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നാലാം വാര്‍ഷികത്തിന്റെ പേരില്‍ സാധാരണക്കാരന്റെ നികുതിപ്പണമാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്. ജനങ്ങളുടെ ചെലവില്‍ പി.ആര്‍ വര്‍ക്ക് എന്നതിന് അപ്പുറം നാലാം വാര്‍ഷികത്തില്‍ കൊട്ടിഘോഷിച്ച് അവതരിപ്പിക്കാന്‍ എന്താണ് ഈ സര്‍ക്കാരിനുള്ളത്. കളങ്കിതരെ സംരക്ഷിച്ചും അഴിമതിക്ക് പരവതാനി വിരിച്ചും ജനത്തെ ദ്രോഹിച്ചതല്ലാതെ  ഇടതു ഭരണം കൊണ്ട് ഒരു പ്രയോജനവുമില്ല.

രണ്ടാമതൊരു അവസരം ഇവര്‍ക്ക് നല്‍കിയ അബദ്ധത്തില്‍ ജനം  തലയില്‍ കൈവെച്ച് സ്വയംപഴിക്കുകയാണ്.കുടുംബത്തിന് വേണ്ടി അഴിമതി നടത്തിയ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ മുന്‍കാല കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനാണ്. ചെയ്യാത്ത സേവനത്തിന് കോടികള്‍ മാസപ്പടി വാങ്ങിയ മകളുടെ സാമ്പത്തിക ഇടപാട് എസ്എഫ്‌ഐഒ കണ്ടെത്തിയിട്ടും ഉളുപ്പും നാണവുമില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ച്  ഇരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെയെന്നും സുധാകരന്‍ പരിഹസിച്ചു.

ജീവിക്കാനായി 100 രൂപ അധികം കൂലി ചോദിക്കുന്ന തൊഴിലാളികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് നൂറ് കോടിയോളം രൂപ വാര്‍ഷിക ആഘോഷത്തിന്റെ പേരില്‍ ധാരാളിക്കുന്നത്.കഴിഞ്ഞ 72 ദിനരാത്രങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ കണ്ണീര് തുടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ജനക്ഷേമ സര്‍ക്കാരെന്ന് അവകാശപ്പെടാന്‍ കഴിയുക. ആശുപത്രിയില്‍ മരുന്നുണ്ടോ? സിവില്‍ സപ്ലൈസിലും റേഷന്‍ കടകളിലും ഭക്ഷ്യ സാധനങ്ങളുണ്ടോ?  ക്ഷേമപദ്ധതിയും പെന്‍ഷനും മുടങ്ങാതെ  നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണിത്.

പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഉത്പ്പന്നം അഴിമതി മാത്രമാണ്. സര്‍വ്വതല സ്പര്‍ശിയായി അഴിമതി വളര്‍ന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയും അനധികൃത സ്വത്ത് സമ്പാദിക്കാനും മുഖ്യമന്ത്രിയാണ് പ്രചോദനം. തുടര്‍ഭരണം ധനസമ്പാദനത്തിനുള്ള ഉപാധിയാക്കിയ മുഖ്യമന്ത്രിയുടെ അദൃശ്യ സംരക്ഷകര്‍ ബിജെപിയാണ്. അവരുമായുള്ള ഇഴയടുപ്പം കൊണ്ട് മാത്രമാണ് കല്‍ത്തുറുങ്കില്‍ കിടക്കേണ്ട അദ്ദേഹം ഇപ്പോഴും അധികാര കസേരയിലിരുന്ന് ജനത്തെ ദ്രോഹിക്കുന്നതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ വാര്‍ഷിക ആഘോഷത്തിനായി നൂറ് കോടിയോളം രൂപ പരസ്യധൂര്‍ത്തിന് മാറ്റിവെച്ചത് നീതികരിക്കാന്‍ കഴിയുന്നതല്ല.  സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടിയാക്കി ഉയര്‍ത്തിയ പിണറായി സര്‍ക്കാര്‍ അതിന്റെ തിരിച്ചടവിനായി വീണ്ടും നികുതി വര്‍ധിപ്പിച്ച് ജനത്തെ പിഴിയാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനിടെയാണ് ഇത്തരം ഒരു ധൂര്‍ത്ത് അഭ്യാസം. പി.ആര്‍.ഡി വഴി അനുവദിച്ച 25.91 കോടി രൂപയുടെ 60 ശതമാനം തുകയും പിണറായി വിജയന്റെ ബ്രാന്റിംഗിനായിട്ടാണ് വിനിയോഗിക്കുന്നത്.

കേരളീയം, നവകേരള സദസ്സ് തുടങ്ങിയ മുഖ്യമന്ത്രിയുടെ പി.ആര്‍. വര്‍ക്ക്‌ഷോപ്പ് കേരളം കണ്ടതാണ്. കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. നവ കേരള സദസ്സെന്ന മാമാങ്കത്തില്‍ ലഭിച്ച പരാതികളില്‍ പലതും അട്ടപ്പുറത്താണ്. അത്താഴപട്ടിണിക്കാരുടെ അന്നം മുട്ടിച്ച് നടത്തുന്ന ഇത്തരം  പ്രതിച്ഛായ നിര്‍മ്മിതിയെ ചോദ്യം ചെയ്യാന്‍ വിവേകമുള്ള ഒറ്റ കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും ഇല്ലാതെ പോയിയെന്നതാണ് ആ പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപചയമെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും...  (1 minute ago)

മണലില്‍ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും വീണ യുവാവിന് ദാരുണാന്ത്യം  (47 minutes ago)

ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയെന്ന് കണ്ടെത്തല്‍  (1 hour ago)

പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും, ആരോഗ്യ മേഖലയില്‍ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനം  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി  (1 hour ago)

സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

നിയമസഭ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം....  (2 hours ago)

സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ 24കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങി ദാരുണാന്ത്യം  (10 hours ago)

ഓണാഘോഷ പരിപാടിക്കിടെ ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും  (12 hours ago)

കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ച് കളക്ടറേറ്റിലെ ജീവനക്കാര്‍  (12 hours ago)

കെട്ടിട പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമം നടത്തിയത്  (13 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (13 hours ago)

Malayali Vartha Recommends