നോട്ട് നിരോധനം ദുരന്തം ; ജനങ്ങളുടെ വേദന അറിയാൻ കഴിയാത്ത നേതാവാണ് മോദിയെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും ജനങ്ങളുടെ വേദനയറിയാൻ കഴിയാത്ത ആളാണ് പ്രധാനമന്ത്രിയെന്നും രാഹുൽ കുറ്റപ്പെടുത്തി. നവംബർ എട്ട് ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ദുഃഖ ദിനമാണെന്നും നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് ബോധ്യപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തയാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
നോട്ട് നിരോധനത്തിൻെറ ആദ്യ വാർഷികം വരാനിരിക്കെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് വിളിച്ചിരുന്നു. ഇതേത്തുടർന്ന് നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ രാജ്യം മുഴുവൻ കരിദിനം ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ വർഷം നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 രൂപ നോട്ടുകൾ നിരോധിച്ച പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha