Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പന്ത്രണ്ട് തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിന് തുടക്കമാകും; സ്വദേശികളുടെ പ്രത്യേക പരിശീലനം പൂര്‍ത്തീകരിച്ച ശേഷ ഉടന്‍ സ്വദേശിവല്‍ക്കരണത്തിനു തുടക്കം

06 AUGUST 2018 12:04 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പന്ത്രണ്ട് തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നു. അടുത്ത മാസം തുടങ്ങുന്ന ഈ പുതിയ മാറ്റത്തിന് തുടക്കം കുറിക്കും .പുതിയ 11 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതി. ഇതോടെ 23 തൊഴില്‍ മേഖലകള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് നഷ്ടമാകും. ഇതിനു പുറമെ കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സൗദി ഒരുങ്ങി.

മെഡിക്കല്‍, ഐടി, ടെലികോം, അക്കൗണ്ടിങ്, ഇന്റസ്ട്രിയല്‍, എന്‍ജിനിയറിങ്, കണ്‍സള്‍ട്ടന്‍സി, ടീട്ടേല്‍ ട്രേഡ്, വിനോദസഞ്ചാരം, ഗതാഗതം, കരാര്‍ജോലികള്‍, നിയമം എന്നീ മേഖലകളിലാണ് പുതിയ സ്വദേശിവല്‍ക്കരണം ആലോചിക്കുന്നത്. ഈ മേഖലകളില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിന് മുന്നോടിയായി പ്രത്യേക പരിശീലനം തുടങ്ങാനും ആലോചനയുണ്ട്. 18 കമ്പനികളുമായിട്ടാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്നാണ് സൂചനകള്‍. പരിശീലനം പൂര്‍ത്തീകരിച്ച ശേഷമാകും ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം.

അടുത്ത മാസം നഷ്ടമാകുന്ന മേഖലകള്‍ ഇവയാണ്. വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലാണ് തൊട്ടടുത്ത ഘട്ടം. നവംബര്‍ ഒമ്പത് മുതല്‍ ഈ മേഖലകളിലെല്ലാം സൗദി പൗരന്‍മാര്‍ മാത്രമേ ജോലിക്കുണ്ടാകൂ. ചിലപ്പോള്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും. സ്വാഭാവികമായും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ബദല്‍മാര്‍ഗം തേടേണ്ടിവരും.

സൗദിക്കാര്‍ക്ക് പദ്ധതികള്‍ സ്വദേശികളെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് ഭരണകൂടം ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്വദേശികള്‍ക്ക് വായ്പ നല്‍കി ബിസിനസ് പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെയും തൊഴില്‍മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ മേഖല വളര്‍ന്നാല്‍ മത്രമേ രാജ്യത്ത് പുരോഗതി വരൂ എന്നാണ് ഭരണകൂടം കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (14 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (28 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (38 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (53 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (59 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends